ഭയമല്ല ജാഗ്രതയാണ് വേണ്ടത്, സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ കിട്ടിയപ്പോൾ, വീഡിയോ വൈറലാകുന്നു
വേദി ഏതോ ആയിക്കൊള്ളട്ടെ സുരാജ് എത്തിയാൽ അവിടെ ചിരിയുടെ പൂരപ്പറമ്പാകും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടുലിരിപ്പാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും താരം തയ്യാറല്ല.മൊബൈൽ ക്യാമറയിലൂടെ വീട്ടിലിരുന്നു സ്കിറ്റ് ഉണ്ടാക്കമെന്ന് തെളിയിച്ചിരിക്കുകയാണ് താരം . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീട്ടുകാരോടൊപ്പം സുരാജ് ഒരുക്കിയ ഗംഭീര സ്കിറ്റാണ്.

വെറും 27 സെക്കന്റ് ദൈർഘ്യം മാത്രമുളള വീഡിയോ മികച്ച കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. സൂരാജിനൊപ്പം ഭാര്യയും മകനും സ്കിറ്റിലുണ്ട്. മകന്റെ ശബ്ദ സാന്നിധ്യമാണ് വീഡിയോയിലുള്ളത്. വളരെ ഗൗരത്തോടെ ഫോണിൽ നോക്കിയിരിക്കുന്ന ഭാര്യയുടെ തൊട്ട് അടുത്ത് ടെൻഷനോടെ സുരാജ് ഇരിക്കുന്നുണ്ട്. , 'അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നേ' എന്ന് മകന്റെ ചോദ്യം എത്തുന്നത്. അതിനുള്ള താരത്തിന്റെ മറുപടിയും സുരാജിന്റെ മുഖത്ത് മാറി വരുന്ന ഭാവങ്ങളുമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഇത് എന്റെ ഫോണോടാ... എന്നു പറയുന്നതിന്റെ ഒപ്പം 'ഭയമല്ല, ജാഗ്രതയാണ് വേണ്ടത്' എന്ന അടിക്കുറിപ്പും പ്രത്യക്ഷപ്പെടുന്നുണ്ട്.
സുരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. , നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത് . താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് സുരാജിനെ തേടി എത്തുന്നത്. കൊമേഡിയന്റെ കഴിവ് ഏതു കാര്യമായാലും അതിൽ ഒരു നർമ്മം കാണും,' ആരാധകർ കുറിച്ചു. 'ഇതും നമ്മൾ അതിജീവിക്കും സുരാജേട്ടാ', 'ജാംഗോ നീ അറിഞ്ഞാ...ഞാന്‍ പെട്ടു', 'തീർന്ന് അണ്ണാ നിങ്ങള് തീർന്ന്' എന്നിങ്ങനെ ചിരിപടർത്തുന്ന കമന്റുകളാണ് അധികവും.
ഇതാദ്യമാണ് സുരാജ് കുടുംബത്തോടൊപ്പം സ്കിറ്റുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുത്തത്. സുരാജിന്റെ വീഡിയോ താരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്, ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏട്, സുപ്രിയ ചേച്ചി തകർത്തു എന്ന് ക്യാപ്ഷനോടെ അശ്വതി്ശ്രീകാന്ത് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചു. അജു വർഗീസും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.ലോക്ക് ഡൗൺ പ്രമാണിച്ച് താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. അപ്രതീക്ഷിതമായി ലഭിച്ച് അവധി ദിനങ്ങൾ വെറുതെ കളയാതെ ക്രീയാത്മകമായി ഉപേയാഗിക്കുകയാണിവർ. താരങ്ങളുടെ ലോക്ക് ഡൗൺ കാല വീഡിയോയും ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.


Click it and Unblock the Notifications











