twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശ്വാസ വാക്കുകളുമായി സുരാജ്, ഷാബുരാജിന്റെ കുടുംബത്തെ കാണാൻ താരം എത്തി

    |

    മിനി സ്ക്രീൻ പ്രേക്ഷകരെ ഏറെ സങ്കടത്തിലാക്കിയ ഒരു വിയോഗമായിരുന്നു മിമിക്രി കലാകാരൻ ഷാബു രാജിന്റേത്. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാബുരാജിന്റെ രക്തക്കുഴലുകളിലെ തടസ്സം നീക്കാൻ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും അംഗീകരിക്കാൻ സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിത ഷാബുരാജിന്റെ കുടുംബത്തെ സന്ദർശിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.

    suraj v

     മമ്മൂക്ക ആ കഥാപാത്രത്തിൽ നിങ്ങളൊരു രക്ഷയുമില്ല, താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ മമ്മൂക്ക ആ കഥാപാത്രത്തിൽ നിങ്ങളൊരു രക്ഷയുമില്ല, താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

    ഷാബുവിന്റെ തിരുവനന്തപുരം കല്ലമ്പലത്തെ വീട് സുരാജ് സന്ദർശിച്ചിരുന്നു. ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ് മടങ്ങിയത്. സുരാജ് വീട്ടിലെത്തി ഭാര്യയേയും മക്കളേയും സമധിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രണയ വിവാഹമായിരുന്നു. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് ഷാബുരാജിന്റെ കുടുംബം. ഈ ചെറിയ കുടുംബത്തിന്റെ ആകെയുള്ള ആശ്രയവും ഇദ്ദേഹം തന്നെയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും സജീവമാണ്.

    സഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയസഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയ

    ഷാബു രാജിന്റ ഭാര്യ ആറു വർഷമായി രോഗ ബാധിതയാണ്.. ഭാര്യയുടെ ചികിത്സ, മക്കളുടെ പഠനം, ജീവിതച്ചെലവുകൾ തുടങ്ങിയ സാമ്പത്തിക പ്രയാസങ്ങൾ ബുദ്ധിമുട്ടിച്ചപ്പോൾ തന്റെ ശാരീരികാസ്വസ്ഥതകൾ ഷാബുരാജ് മറന്ന് പരിപാടികൾ ഇല്ലാത്തപ്പോൾ കൂലിപ്പണിക്കുപോയി ജീവിതച്ചെലവുകൾ കണ്ടെത്തിയിരുന്നു. ഒരിക്കൽപ്പോലും തന്റെ ശരീരികബുദ്ധിമുട്ടുകൾ വീട്ടുകാരേയോ കൂട്ടുകാരേയോ അറിയിച്ചില്ല. അതിന് ഷാബുരാജിന് തന്റെ ജീവിൻ തന്നെ വിൽക്കേണ്ടി വന്നു.

     ഷാബു തന്റെ ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല, ജീവൻ തന്നെ കൊടുക്കേണ്ടി വന്നു ഷാബു തന്റെ ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല, ജീവൻ തന്നെ കൊടുക്കേണ്ടി വന്നു

    ഷാബുരാജിന്റെ കരിയർ തന്നെ വലിയ മാറ്റമുണ്ടാക്കിയ കഥാപാത്രമായിരുന്നു സൈക്കോ ചിറ്റപ്പൻ. 25 വർഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമായിരുന്നു. ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കലാസമിതിയിലൂടെയാണ് ഷാബു മിമിക്രി ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ പ്രധാനപ്പെട്ട മിമിക്രി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർസ് സീസൺ ഒന്നിൽ കോമഡി കസിൻസിലൂടെയാണ് ടെലിവിഷൻ രംഗത്ത് എത്തുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. കോമഡി സ്റ്റാർസിന്റെ രണ്ടാം സീസണിലും ഷാബു ഇടം പിടിച്ചിരുന്നു.

    മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...

    Read more about: suraj venjaramoodu death actor
    English summary
    Actor Suraj Venjaramoodu Visit Mimicry Artiste Shaburaj's house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X