twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് ഇന്നും അതൊരു വലിയ ആഘാതമാണ്, ആ തീരാ നഷ്ടത്തെ കുറിച്ച് സുരേഷ് ഗോപി...

    |

    തീരപ്പൊരി ഡയലോഗിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുരേഷ് ഗോപി. ഓർമയുണ്ടോ ഈ മുഖം, ഐ ആം ഭരത് ചന്ദ്രൻ തുടങ്ങിയ ഡയലോഗുകൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച വരനെ ആവശ്യനുണ്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വീണ്ടും സിനിമയിൽ സജീവമാകാനുളള തയ്യാറെടുപ്പിലാണ് താരം.

    ഇനിയും തീപ്പൊരി ചിത്രങ്ങൾ പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അതിന് വേണ്ടി ശ്രമിക്കാനൊന്നും വയ്യെന്നും താരം പറയുന്നു. ഇനിയും ആക്ഷൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

     തിരിച്ച് വരവ് ആഗ്രഹിച്ചത്

    കമ്മീഷണർ, ലേലം തുടങ്ങിയ ചിത്രങ്ങൾ വീണ്ടു ചെയ്യണമെന്നൊക്കെ തോന്നിയിരുന്നു. അതിനാൽ വീണ്ടും വന്നു. ഇതിനും മുമ്പും ഇടവേളകൾ എടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ശകത്മായി തിരികെ എത്തിയിട്ടുമുണ്ടെന്നും താരം പറഞ്ഞു. ലേലത്തിനായി കഴിഞ്ഞ ആഗസ്റ്റിൽ 30 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. എല്ലാം ഉറപ്പിച്ച് ഡേറ്റും വാങ്ങി പോയതാണ്. എന്നാൽ അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല . അത് ചെയ്യാം എന്നൊക്കെ പയുന്നുണ്ട്. എനിയ്ക്ക് അറിയില്ല- സുരേഷ് ഗോപി പറഞ്ഞു.

     മമ്മൂട്ടി സിനിമ

    മലയാളത്തിൽ അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം മമ്മൂട്ടിയുടെ ഫ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെന്റ് ആണ്. 15- 20 പ്രാവശ്യം ആ ചിത്രം കണ്ടു. അതൊരു സിനിമയായി കണ്ടില്ല. അതിലെ കഥാസന്ദർഭം തന്റെ മുന്നിൽ നടക്കുന്നത് പോലെയാണ് തോന്നിയത്. അതുപോലെയാണ് കോക്ക്ടെയ്ൽ സിനിമയും. നാലോ അഞ്ചോ പ്രാവശ്യ കണ്ടു. കൂടാതെ തന്റെ പഴയ ചിത്രങ്ങൾ കാണാറില്ലെന്നും താരം പറഞ്ഞു. എന്തോ അകൽച്ചയൊന്നും ഇല്ല. എന്നാൽ വീണ്ടും കാണാൻ ഇഷ്ടമില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

     സുരേഷ് ഗോപി ശോഭന ജോടി

    ശോഭനയോടൊപ്പമുള്ള തിരിച്ച് വരവിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. ആ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതായിരുന്നു, കഥ കേട്ടപ്പോൾ അപ്പുറത്ത് ശോഭനയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്ന നടന് ഊർജജം പകരുകയായിരുന്നു. കൂടാതെ പുതിയ തലമുറയ്ക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. മമ്മൂക്കയും ലാലും അത് തന്നെയാണ് ചെയ്യുന്നത്. തനിക്ക് ഒരു ചിത്രം ഇഷ്ടമായി അത് ചെയ്യുന്നു. ഒന്നര വർഷം മുൻപ് തീരുമാനിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. നിർമ്മാതാവും മറ്റും പിന്നീട് വന്നതാണ്. അന്ന് തീരുമാനിച്ചിരുന്ന പല താരങ്ങളും മാറി. ആ സിനിമ അന്നേ ഇഷ്ടമായിരുന്നു. ഇന്നും എപ്പോഴും ഇഷ്ടമായിരിക്കും- സുരേഷ് ഗോപി പറഞ്ഞു.

      ജീവിതത്തിലെ  ആ നഷ്ടം

    ജീവിതത്തിലെ ഏറ്റവും വലിയ വേദനയെ കുറച്ചും സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. ഇന്നലയെ കുറിച്ച് ഓർക്കുമ്പോൾ പേടിയാണ്. നമ്മുടെ ജീവിതത്തെ കീറി മുറിക്കുന്ന ഒരു അനുഭവമാണ് ആ സിനിമ. മകൾക്ക് സിനിമ ഞാൻ എന്ന നടന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ചിത്രമാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യമുണ്ടതിൽ. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത ഒരു മനുഷ്യനാണ് ആ സിനിമയിലെ കഥാപാത്രം. ജീവിതത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്. അങ്ങോട്ടും ഇങ്ങോട്ടും തുലനം ചെയ്യാൻ പറ്റാത്ത അന്തസുള്ള സിനിമയാണിത്.

     മകന്റെ ആദ്യ ചിത്രം

    മകൻ ഗോകുൽ സുരേഷ് ആദ്യമായി അഭിനയിച്ച മുദ്ദുഗൗ ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു,ആ ചിത്രം കാണാന്‍ തോന്നിയില്ലെന്നും കണ്ടാല്‍ ഒരു പക്ഷെ വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ടെന്നും സുരേഷ് ഗോപി പറയുന്നത്. മകന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം, എന്നാല്‍ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും സുരേഷ് ഗോപ പറഞ്ഞു.മകന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടെ എന്നും താരം പറഞ്ഞു.

    English summary
    Actor Suresh Gopi About His Re-entry To Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X