twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടിൽ പോയി ഇടിക്കാനാണ് തോന്നിയതെന്ന് ​ഗോകുൽ, സൈലന്റ് വാലിക്കായി സമരം ചെയ്തിരുന്നുവെന്ന് സുരേഷ് ​ഗോപി!

    |

    ട്രോളുകൾ ഒരേ സമയം ചിരിപ്പിക്കുകയും അതേസമയം വേദനിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ട്രോളുകൾ വായിക്കുന്നവർക്ക് അത് ആസ്വാദ്യകരമായ ഒന്നായി തോന്നുമെങ്കിലും അതിന് ഇരയാക്കപ്പെട്ടവർക്ക് വലിയൊരു വേദനയാകും ട്രോളുകൾ സമ്മാനിക്കുക.

    ട്രോളിന് ഇരയാക്കപ്പെട്ടവർ പരസ്യമായി തന്റെ സങ്കടം വെളിപ്പെടുത്താറില്ലെങ്കിലും ഒറ്റയ്ക്കായിരിക്കുമ്പോഴെങ്കിലും അവർ അതെ കുറിച്ച് ഓർത്ത് വേദനിക്കും. ഏറ്റവും കൂടുതൽ ട്രോളിന് ഇരയാക്കപ്പെടുന്നത് സെലിബ്രിറ്റികളാണ്.

    'എല്ലാത്തിനും നേതൃത്വം കൊടുത്ത മനുഷ്യൻ ഇപ്പോഴില്ല, കരയണോ ആഘോഷിക്കണോയെന്ന് അറിയില്ല'; സുപ്രിയ മേനോൻ!'എല്ലാത്തിനും നേതൃത്വം കൊടുത്ത മനുഷ്യൻ ഇപ്പോഴില്ല, കരയണോ ആഘോഷിക്കണോയെന്ന് അറിയില്ല'; സുപ്രിയ മേനോൻ!

    അതിൽ മാരകമായ ട്രോളുകൾ നിരവധി ഏറ്റ് വാങ്ങിയിട്ടുള്ള വ്യക്തിയാണ് നടൻ സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയം, ശരീരം, പ്രവൃത്തികൾ, രൂപം എന്നിവയാണ് പലപ്പോഴും ട്രോൾ ചെയ്യപ്പെടുന്നത്. ഒരിടയ്ക്ക് സിംഹവാലൻ കുരങ്ങുമായി സുരേഷ് ​ഗോപിയെ ഒരാൾ‌ ട്രോൾ ചെയ്തത് വലിയ രീതിയിൽ വൈറലായിരുന്നു.

    ശേഷം സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് വന്ന ട്രോളിന്‌ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

    'ഒന്നര വർഷം അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല, ജയം രവിക്കും കാർത്തിക്കും കൊടുക്കാതെ ഭക്ഷണം തന്നു'; ജയറാം'ഒന്നര വർഷം അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല, ജയം രവിക്കും കാർത്തിക്കും കൊടുക്കാതെ ഭക്ഷണം തന്നു'; ജയറാം

    വീട്ടിൽ പോയി ഇടിക്കാനാണ് തോന്നിയതെന്ന് ​ഗോകുൽ

    ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നൽകിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്. ഇതിന് മറുപടിയായി ഗോകുൽ പറഞ്ഞതിങ്ങനെ.

    'രണ്ട് വ്യത്യാസമുണ്ട്.... ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും...' എന്നായിരുന്നു. ഗോകുലിന്റെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിരവധിപേർ ഗോകുലിന് പിന്തുണയറിയിച്ചെത്തിയിരുന്നു.

    ഇപ്പോൾ ഇരുവരുടേയും പുതിയ സിനിമ പാപ്പന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ആ ട്രോളിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ​ഗോകുലും സുരേഷ് ​ഗോപിയും.

    സൈലന്റ് വാലിക്കായി സമരം ചെയ്തിരുന്നുവെന്ന് സുരേഷ് ​ഗോപി

    'അത് തഗ്‌ലൈഫ് മോഡില്‍ പറഞ്ഞ മറുപടി അല്ല. വളരെ വേദനയോടെയാണ് ആ കമന്റ് ചെയ്തത്. എന്റെ അച്ഛന്‍ അഴിമതിക്കാരനാണെങ്കില്‍ ഈ കാണുന്ന ട്രോളിനൊന്നും ഞാന്‍ റിയാക്റ്റ് ചെയ്യില്ലായിരുന്നു.'

    'അച്ഛന്‍ സമ്പാദിക്കുന്നതില്‍ നിന്നും പലര്‍ക്കും കൊടുക്കുന്നുണ്ട്. അതിലൊരു ന്യായമുണ്ട്. ആ ന്യായം വിട്ടിട്ടാണ് പലരും സംസാരിക്കുന്നത്. എന്റെ ചെറിയ പ്രായത്തില്‍ തന്നെ ആള്‍ക്കാരോട് ഇതിന്റെ പേരിൽ ഇരുന്ന് തര്‍ക്കിക്കുമായിരുന്നു.'

    'അച്ഛന്റെ പ്രവര്‍ത്തികളൊക്കെ എക്‌സ്‌പ്ലെയ്ന്‍ ചെയ്യുമായിരുന്നു. അങ്ങനെ ഒരു വയനാട്ടുകാരനുമായി സംസാരിക്കുമ്പോള്‍ ഒടുവില്‍ അയാള്‍ ചോദിച്ചത് എന്റെയടുത്ത് തള്ളുവാണോയെന്നാണ്.'

    എന്റെ ഒരു ബ്രദേർലി ഫ്രണ്ടാണ്

    'അത് എനിക്ക് ഭയങ്കരമായി കൊണ്ടു. ആ ട്രോൾ കണ്ടത് രാത്രി 12:30ന് ആയിരുന്നു. ശേഷം ആ ട്രോളും നോക്കി വെളുപ്പിനെ 4:30 വരെ ഫോണും പിടിച്ചോണ്ടിരുന്നു... എനിക്ക് അയാളെ വീട്ടില്‍ പോയി ഇടിക്കണമായിരുന്നു... ​പക്ഷെ അത് എനിക്ക് ചെയ്യാൻ പറ്റില്ല....' ​ഗോകുൽ സുരേഷ് പറഞ്ഞു.

    സുരേഷ് ​ഗോപിയും പ്രതികരിച്ചു. സൈലന്റ് വാലിക്ക് വേണ്ടി കോളജിൽ പഠിക്കുമ്പോൾ താൻ സമരം ചെയ്തിരുന്നുവെന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

    'എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃ​ഗമാണ് സിംഹവാലൻ കുരങ്ങ്. അതൊരു ദൈവീക ജന്മം തന്നെയാണ്. സിംവാലൻ കുരങ്ങിനെ പ്രൊട്ടക്ട് ചെയ്യാൻ സൈലന്റ് വാലിക്ക് വേണ്ടി ഞാൻ സമരം ചെയ്തിരുന്നു.'

    Recommended Video

    Suresh Gopi On Nanjiyamma: നഞ്ചിയമ്മയെ കുറിച്ച് സുരേഷ് ഗോപി പറയുന്നു
    പാപ്പൻ തിയേറ്ററുകളിൽ

    'ഈ വിഷയത്തിൽ കൈപ്പടയിൽ ഇന്ദിര ​ഗാന്ധിക്ക് കത്ത് എഴുതിയിട്ടുമുണ്ട്. മറുപടിയും കിട്ടിയിരുന്നു. 1982ൽ ഇന്ദിര ​ഗാന്ധി തന്നെ സൈലന്റ് വാലി നാഷണൽ‌ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു.'

    'അതുകെണ്ട് തന്നെ സിംഹവാലൻ കുരങ്ങെന്ന് പറയുന്നത് എന്റെ ഒരു ബ്രദേർലി ഫ്രണ്ടാണ്' സുരേഷ് ​ഗോപി പറഞ്ഞു. ജോഷി സംവിധാനം ചെയ്ത പാപ്പൻ ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ അവതരിപ്പിച്ചത്. പാപ്പൻ എന്ന ടൈറ്റിൽ റോളിലാണ് ​സുരേഷ് ​ഗോപി എത്തിയത്.

    Read more about: suresh gopi
    English summary
    actor Suresh Gopi and son okul open up about trolls, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X