നീണ്ട 34 വർഷങ്ങൾ... 18 വയസിൽ പിടിച്ച കൈ ഇന്നും വിട്ടിട്ടില്ല, സ്വപ്നങ്ങളിലെ പെൺകുട്ടിയെ സ്വന്തമാക്കിയ സുരേഷ്!

സിനിമാ മേഖലയിൽ വിവാഹങ്ങൾ നടക്കുമ്പോൾ തന്നെ ഇതിന് എത്രകാലം ആയുസുണ്ടെന്ന ചോദ്യമാണ് പൊതുവെ ഉയരാറുള്ളത്. കാരണം ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ളത് സിനിമ-സീരിയൽ മേഖലയിലാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് സെലിബ്രിറ്റി ലൈഫിനൊപ്പം മനോഹരമായ ദാമ്പത്യവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്. അവരിൽ ഒരാളാണ് സുരേഷ് ​ഗോപി. നാല് മക്കൾക്കും ഭാര്യ രാധികയ്ക്കും വേണ്ടിയാണ് സുരേഷ് ​ഗോപിയുടെ ജീവിതം.

താൻ ആ​ഗ്രഹിച്ചതുപോലൊരു ദാമ്പത്യവും ഭാര്യയേയുമാണ് തനിക്ക് കിട്ടിയതെന്ന് പലപ്പോഴായി സുരേഷ് ​ഗോപി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുപ്പത്തിനാലാം വിവാഹ​ വാർഷികം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷ് ​ഗോപി. വിവാഹ വാർഷിക ദിനത്തിൽ ഭാര്യ രാധികയെ ചേർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രവും മനോഹരമായൊരു കുറിപ്പും നടൻ സോഷ്യൽമീഡിയിൽ പങ്കിട്ടു.

Suresh Gopi

എന്റെ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ... സ്നേഹം... ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ എന്നാണ് സുരേഷ് ഗോപി വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്. മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ സുരേഷ് ​ഗോപിക്കും രാധികയ്ക്കും താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി.

ഒരു നൂറ് വർഷം ഇങ്ങനെ ഒരുമിച്ച് കൈ ചേർത്ത് പിടിച്ച് ജീവിക്കാൻ ആശംസകൾ നേരുന്നുവെന്നാണ് ഏറെയും പേർ കുറിച്ചത്. പ്രണയ വിവാഹമൊന്നും ആയിരുന്നില്ല സുരേഷ് ​ഗോപിയുടേത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹ​മായിരുന്നു. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം.

സുരേഷ് ​ഗോപിയുടെ അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി.ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ​ഗോപിക്ക് വേണ്ടി വിവാഹം ആലോചിച്ച് ഉറപ്പിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷമാണ് സുരേഷ് ​ഗോപിയും രാധികയും നേരിൽ കാണുന്നത് തന്നെ. അച്ഛനും അമ്മയും പെണ്ണ് കണ്ട് വന്ന് രാധികയെ കുറിച്ച് വിവരിച്ചപ്പോൾ തനിക്ക് പെണ്ണ് കാണണമെന്നില്ല വിവാഹത്തിന് സമ്മതമാണെന്നാണ് സുരേഷ് ​​ഗോപി മാതാപിതാക്കളോട് പറഞ്ഞത്.

പിന്നീട് വിവാഹനിശ്ചയം എടുപിടീന്ന് നടന്നു. അതിനുശേഷമാണ് രാധികയെ കാണാൻ സുരേഷ് ​ഗോപിക്ക് അവസരമുണ്ടായത്. എണ്ണ തേച്ച് കുളിക്കുന്ന സാരിയൊക്കെ ഉടുക്കുന്ന തലയില്‍ തുളസിക്കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം എന്റെ ഭാര്യയായി വരേണ്ടതെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അങ്ങിനെ ഒരു പെൺകുട്ടിയെ എനിക്ക് വേണ്ടി അച്ഛനും അമ്മയും ചേർന്ന് കണ്ടെത്തുകയായിരുന്നു.

Suresh Gopi

എന്നാണ് രാധിക ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിച്ച് സുരേഷ് ​ഗോപി മുമ്പൊരിക്കൽ പറഞ്ഞത്. സിനിമയിൽ ക്ലച്ച് പിടിച്ച് വരുന്ന സമയമായതുകൊണ്ട് അച്ഛനും അമ്മയും പെണ്ണ് കാണാൻ പോയപ്പോൾ സുരേഷ് ​ഗോപി ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. നടനെ വിവാഹം ചെയ്യുമ്പോൾ പതിനെട്ട് വയസ് മാത്രമായിരുന്നു രാധികയുടെ പ്രായം. സിനിമയുമായി ബന്ധമുള്ളയാളാണ് രാധികയും.

കാരണം സിനിമ പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിന്നിരുന്ന രാധിക ദേവി സുരേഷ് ഗോപിയുമായുള്ള വിവാഹശേഷമാണ് പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും എന്ന ഗാനം ആലപിച്ചത് രാധികയാണ്.

മലയാള സിനിമയിലെ ദേശീയ പുരസ്‌കാര ജേതാവ് ആയിരുന്ന നടി ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് രാധിക. സുരേഷ് ​ഗോപിക്കുള്ളതുപോലെ തന്നെ ആരാധകർ രാധികയ്ക്കുമുണ്ട്. നാല് കുട്ടികളുടെ അമ്മയാണെങ്കിലും ഇന്നും അതീവ സുന്ദരിയാണ് രാധിക. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒഴുകിയെത്തിയ കിടിലൻ കല്യാണമായിരുന്നു മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് നടന്ന രാധിക-സുരേഷ് ​ഗോപി വിവാ​ഹം.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X