twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമല അന്ന് എന്റെ ക്രഷായിരുന്നു, സൂര്യപുത്രിയിൽ എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നു'; സുരേഷ് ​ഗോപി പറയുന്നു

    |

    വികാരങ്ങളുടെ കൂട്ടത്തിൽ കോരിതരിപ്പ് എന്നൊരു സാധനമുണ്ട് സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യൻ സ്‌ക്രീനിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ എത്രയോ തവണ ആ വികാരം മലയാളികൾ അനുഭവിച്ചിട്ടുണ്ട്.

    ആക്ഷൻ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ സുരേഷ് ഗോപി, മനുഷ്യ സ്നേഹിയായ സുരേഷ് ഗോപി, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി അങ്ങനെ വിശേഷണങ്ങൾ പലതാണ്. സിനിമകളിലൂടെ കാലങ്ങളായി എന്റർടെയ്ൻ ചെയ്യിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അയാൾ നമ്മുടെ മനസ് നിറച്ചിട്ടുണ്ട്.

    'ഉയരത്തിലുള്ള ​ഗേറ്റ് നിഷ്പ്രയാസം ചാടികടന്ന പ്രണവ്, സ്റ്റണ്ട് ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ ദുൽഖർ'; മാഫിയ ശശി'ഉയരത്തിലുള്ള ​ഗേറ്റ് നിഷ്പ്രയാസം ചാടികടന്ന പ്രണവ്, സ്റ്റണ്ട് ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ ദുൽഖർ'; മാഫിയ ശശി

    തെമ്മാടികളായ പൊലീസുകാരേയും ഗുണ്ടകളേയും സുരേഷ് ഗോപി എടുത്തിട്ടലക്കുമ്പോൾ സിനിമാപ്രേമികൾ കയ്യടിച്ചു, ആർപ്പ് വിളിച്ചു എന്തെന്നാൽ ജീവിതത്തിലും നമ്മൾ സാധാരണക്കാർ ഇതൊക്കെ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ട്.

    വരനെ ആവശ്യമുണ്ട് സിനിമയിലൂടെ വീണ്ടുമെത്തി പഴയ സുരേഷ് ​ഗോപി സ്ക്രീനുകളിൽ നിറഞ്ഞ് തുടങ്ങിയിരിക്കുന്നു. ജൂലൈ 29ന് വരാനിരിക്കുന്ന പാപ്പൻ ഉൾപ്പടെയുള്ള സിനിമകൾ ആ പഴയ ഫയർ ബ്രാൻഡ് സുരേഷ് ​ഗോപിയെ തിരിച്ചുതരും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

    'ബോംബെ അധോലോകത്തിലായിരുന്നു, അങ്ങനെ മാഫിയയെന്ന പേര് കിട്ടി, നല്ലവനായപ്പോൾ സിനിമയിൽ വന്നു'; മാഫിയ ശശി'ബോംബെ അധോലോകത്തിലായിരുന്നു, അങ്ങനെ മാഫിയയെന്ന പേര് കിട്ടി, നല്ലവനായപ്പോൾ സിനിമയിൽ വന്നു'; മാഫിയ ശശി

    സൂര്യപുത്രിയിൽ എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നു

    കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ മാസ് ചിത്രമാണ് പാപ്പൻ.

    ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റേയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

    ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    അമല അന്ന് എന്റെ ക്രഷായിരുന്നു

    ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

    നൈല ഉഷ, കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ തുടങ്ങിയവരും സിനിമയുടെ ഭാ​ഗമാകുന്നുണ്ട്.

    ഇപ്പോൾ പാപ്പൻ സിനിമയുടെ പ്രമോഷൻ തിരക്കിലാണ് സുരേഷ് ​ഗോപി. പ്രമോഷന്റെ ഭാ​ഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി തന്റെ നായികയായിരുന്ന അമലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

    റിലീസിനൊരുങ്ങി പാപ്പൻ

    ഇരുവരും നായികാനായകന്മാരായി അഭിനയിച്ച എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ വലിയ ഹിറ്റായിരുന്നു. ഡോ.ശ്രീനിവാസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ​ഗോപി അവതരിപ്പിച്ചത്.

    സുരേഷ് ​ഗോപി പ്രണയം മനോഹരമായി കൈകാര്യം ചെയ്തൊരു സിനിമ കൂടിയായിരുന്നു എന്റെ സൂര്യപുത്രിക്ക്. 'സൂര്യപുത്രിക്ക് എന്ന സിനിമ ഞാൻ ഫ്രീക്ക് ഔട്ട് ചെയ്ത് അഭിനയിച്ച പടമാണ്.'

    'എന്നെ കുറിച്ചുകൂടി അഴിച്ചുവിടണമായിരുന്നുവെന്ന് ഞാൻ ആ​ഗ്ര​ഹിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ.'

    Recommended Video

    മാസ്സ് ലുക്കിൽ സുരേഷ് ഗോപിയും ഭാര്യയും | Suresh Gopi At Singer Manjari Marriage | *Celebrity
    അച്ഛനും മകനും ഒരുമിച്ച്

    'എന്റെ ക്രഷായിരുന്നു. രാധികയ്ക്ക് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാം. ചിലപ്പോഴൊക്കെ പറയും ഏട്ടനൊപ്പം ഭാര്യയായും കാമുകിയായും വന്ന് നിന്നാൽ ഏറ്റവും ചേർച്ച ശോഭനയാണെന്ന്' സുരേഷ് ​ഗോപി പറഞ്ഞു.

    എന്റെ സൂര്യപുത്രിക്ക് സിനിമയിൽ സുരേഷ് ​ഗോപിക്കും അമലയ്ക്കും പുറമെ മറ്റൊരു ശ്രദ്ധേയ വേഷം ചെയ്തത് നടി ശ്രീവിദ്യയായിരുന്നു. ഇന്നും സൂരേഷ് ​ഗോപി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ കൂടിയാണ് എന്റെ സൂര്യപുത്രിക്ക്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.

    Read more about: suresh gopi
    English summary
    actor suresh gopi open up about his co actor Amala Akkineni, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X