'ഫാൻ ബോയിയെപ്പോലെ പെരുമാറുന്ന മകൻ ​ഗോകുൽ മാത്രം, ബാക്കിയെല്ലാം എന്റെ തലയിലിരുന്ന് നിരങ്ങുവാണ്'; സുരേഷ് ​ഗോപി

ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. പ്രായം അറുപത്തിനാലായെങ്കിലും അദ്ദേഹത്തെ തിയേറ്ററിലെ വലിയ സ്ക്രീനിൽ കാണുന്നത് അന്നും ഇന്നും മലയാളിക്ക് ആവേശം പകരുന്നതാണ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോൾ.

ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയാൻ പാടില്ലെന്ന നിർബന്ധമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

കാവലിന് ശേഷം സുരേഷ് ​ഗോപിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ പാപ്പനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ​ഗ്രാൻഡ് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.

അത്യന്തം സസ്പെൻസ് നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന ട്രെയിലറിനും വൻസ്വീകരണം ലഭിച്ചിരുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ​ഗോപി എത്തുന്നത്.

ഫാൻ ബോയിയെപ്പോലെ പെരുമാറുന്ന മകൻ ​ഗോകുൽ മാത്രം

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

ആദ്യമായാണ് സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റേയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റേയും ബാനറിൽ ഒരുങ്ങിയ ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമിച്ചിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആർ.ജെ ഷാനാണ്.

ബാക്കിയെല്ലാം എന്റെ തലയിലിരുന്ന് നിരങ്ങുവാണ്

ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് സുരേഷ് ​ഗോപി ഇപ്പോൾ. അതേസമയം മകൻ ​ഗോകുലിനെ കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ​

ഗോകുലിനോട് അച്ഛനിലെ നടനോടുള്ള മകന്റെ സമീപനം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ​ഗോകുലിനെപ്പോലെ സുരേഷ് ​ഗോ​പിയും മറുപടി പറഞ്ഞിരുന്നു. ​ഗോകുൽ പറഞ്ഞത് ഇങ്ങനെയാണ്.... 'അച്ഛന്റെ മാനറിസങ്ങൾ എനിക്ക് വരുന്നുവെന്ന് ആര് കുറ്റപ്പെടുത്തിയാലും ഞാൻ അത് പോസിറ്റീവായിട്ട് മാത്രമെ കാണൂ.'

'അഭിനയിക്കുന്ന സമയത്ത് ജോഷി സാർ എന്റെടുത്ത് പറഞ്ഞിട്ടുണ്ട് അച്ഛന്റെ എല്ലാം വിടാൻ. ഒന്നും മനപൂർവം ഞാൻ ചെയ്യുന്നതല്ല. വന്ന് പോകുന്നതാണ്. മുഴുവനായും പക്ഷെ എനിക്ക് കളയാൻ കഴിയില്ല.'

സൂപ്പസ്റ്റാറിനോട് ഫാൻ പെരുമാറുന്ന രീതി

'അതെന്റെ ജീനിലുള്ളതുകൊണ്ട്. അച്ഛനെ എന്നും ഞാൻ സൂപ്പർ സ്റ്റാർ ഫി​ഗറിലാണ് എപ്പോഴും കാണുന്നത്. ഓർമവെച്ചനാൾ മുതൽ അങ്ങനെയാണ്.'

'സൂപ്പസ്റ്റാറിനോട് ഫാൻ പെരുമാറുന്ന രീതിയാണ് ഞാൻ പെരുമാറുന്നതും' ​ ​ഗോകുൽ പറഞ്ഞു. ഗോകുലിന്റെ ഈ മറുപടി എത്തിയതോടെയാണ് സുരേഷ് ​ഗോപി സംസാരിച്ച് തുടങ്ങിയത്.

'ആ ഒരു സമീപനം എന്നോട് കാണിക്കുന്നത് ​ഗോകുൽ മാത്രമാണ്. ബാക്കിയെല്ലാം എന്റെ തലയിൽ കയറി ഇരുന്ന് നിരങ്ങുവാണ്. ഇളയവനാണെങ്കിൽ അവൻ എന്റെ തല വെട്ടി ശാപ്പിടും. അങ്ങനത്തെയാളാണ്.'

Recommended Video

മാസ്സ് ലുക്കിൽ സുരേഷ് ഗോപിയും ഭാര്യയും | Suresh Gopi At Singer Manjari Marriage | *Celebrity
എന്റെ മോനാടാ നീ....

'അന്ന് എന്നെ കുറ്റപ്പെടുത്തി പോസ്റ്റിട്ടപ്പോൾ ​ഗോകുൽ മറുപടി നൽകിയപ്പോൾ ഒരു തിരിച്ചടി എന്ന തരത്തിലാണ് എല്ലാവരും അതിനെ എടുത്തത്. ​ഗോകുൽ മറുപടി കൊടുത്തത് കണ്ടപ്പോൾ ഞാൻ ആ പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനേയും അമ്മയേയും ഓർത്തുപോയി.'

'അതുകൊണ്ട് ഞാൻ ​ഗോകുലിനെ വിളിച്ചതേയില്ല. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്കുണ്ടായ അതെ ചിന്തകൾ ​ഗോകുലിനും ഉണ്ടായതായി അവൻ പറയുന്നത് കേട്ടു. അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു എന്റെ മോനാടാ നീ....' സുരേഷ് ​ഗോപി പറഞ്ഞു.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X