twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി'; സുരേഷ് ​ഗോപി

    |

    സുരേഷ് ഗോപി എന്ന പേര് കേൾക്കുമ്പോൾ കമ്മീഷണറിലെ ഭാരത് ചന്ദ്രനെയാവും എല്ലാവരും ഓർക്കുക. അല്ലെങ്കിൽ ലേലത്തിലെ ചാക്കോച്ചിയെ... ഈ കഥാപാത്രങ്ങൾ എല്ലാം അദ്ദേഹത്തിന് ഒരു ആക്ഷൻ ഹീറോ പരിവേഷമാണ് മലയാളികളുടെ ഇടയിൽ നൽകുന്നത്.

    മാത്രമല്ല മണിച്ചിത്രത്താഴിലെ നകുലൻ, സമ്മർ ഇൻ ബെത്ലഹേമിലെ ഡെന്നീസ്‌മെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട സുരേഷ് ​ഗോപി കഥാപാത്രങ്ങളാണ്. ആക്ഷനേക്കാൾ ഉപരി നകുലൻ, ഡെന്നീസ് പോലുള്ള റോളുകളും വളരെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ച് കഴിഞ്ഞു.

    'അന്ന് ലഭിച്ച പ്രതിഫലം 2000 രൂപ; വാപ്പച്ചിയുടെ ഒരു പങ്കുമില്ല'; ദുൽഖർ'അന്ന് ലഭിച്ച പ്രതിഫലം 2000 രൂപ; വാപ്പച്ചിയുടെ ഒരു പങ്കുമില്ല'; ദുൽഖർ

    സുരേഷ് ​ഗോപി എന്ന പേര് പറയുമ്പോൾ പലരും പരാമർശിച്ച് കേട്ടിട്ടുള്ള ഒന്നാണ് മമ്മൂട്ടി ചിത്രം മനു അങ്കിളിലെ സുരേഷ് ​ഗോപിയുടെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രം. വളരെ ഹാസ്യം നിറഞ്ഞ അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു പോലീസുകാരനായിരുന്നു മനു അങ്കിളിലെ സുരേഷ് ​ഗോപിയുടെ കഥപാത്രം.

    സിനിമയേക്കാൾ ഫാൻ ഫോള്ളോവിങ് ഉള്ള കഥാപാത്രമായി ഇന്ന് മിന്നൽ പ്രതാപൻ മാറി. എപ്പോൾ കണ്ടാലും ചിരിവരുന്ന നടപ്പും ഡയലോഗ് ഡെലിവെറിയും മുഖഭാവവുമൊക്കെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ സൂപ്പർ ഹിറ്റാക്കി.

    പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമപ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

    അമ്പിളി ചേട്ടൻ വന്നില്ല

    ഷിബു ചക്രവർത്തി തിരക്കഥയെഴുതി 1988ൽ ഡെന്നീസ് ജോസഫിന്റെ സംവിധാനനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു മനു അങ്കിൾ. മമ്മൂട്ടി, എം.ജി സോമൻ, പ്രതാപ് ചന്ദ്രൻ, ലിസി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

    മോഹൻലാലും സിനിമയിൽ ഒരു ഘട്ടത്തിൽ ​ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിത താൻ എങ്ങനെയാണ് മിന്നൽ പ്രതാപൻ എന്ന വേഷം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ​ഗോപി. റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ മേ ഹൂം മൂസയുടെ പ്രമോഷനെത്തിയപ്പോഴാണ് പിന്നാമ്പുറ കഥകൾ സുരേഷ് ​ഗോപി പറഞ്ഞത്.

    രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന് അച്ഛന്‍ പറഞ്ഞു: പൂജ ഭട്ട്രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന് അച്ഛന്‍ പറഞ്ഞു: പൂജ ഭട്ട്

    മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ അവർ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി

    'മനു അങ്കിൾ ഞാൻ ചെയ്യേണ്ട സിനിമയായിരുന്നില്ല. മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രമായിരുന്നു. ഇവർ മൂന്ന്, നാല് ദിവസം അദ്ദേഹം വരാനായി കാത്തിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല. അവസാനം മമ്മൂക്ക പിണങ്ങിപോകുമെന്ന സ്ഥിതിയായി.'

    'ഞാൻ ഷൂട്ടിങ് കാണാൻ ചെന്നതായിരുന്നു. നീ ഈ വേഷം ചെയ്താ മതി. അവന്റെ പോലീസ് യൂണിഫോണിന്റെ അളവെടുക്കൂവെന്നൊക്കെ പറഞ്ഞ് പെട്ടന്ന് ചെയ്യാൻ തീരുമാനിച്ചതാണ്. ഞാൻ ചെയ്യില്ല... എനിക്ക് കോമഡി പറ്റില്ല എന്നൊക്കെ ഞാൻ പലവട്ടം പറഞ്ഞ് നോക്കി. അപ്പോൾ ജോഷിയേട്ടൻ‌ പറഞ്ഞു ധൈര്യമായി ചെയ്യാൻ.'

    ഇത് നിന്റെ തലയിൽ എഴുതിയിരിക്കുന്നതാണ്

    'ഇത് നിന്റെ തലയിൽ എഴുതിയിരിക്കുന്നതാണ്. അല്ലെങ്കിൽ നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് ഇവരെയൊക്കെ വിളിച്ച് കൊണ്ടുപോയി ഊണ് കൊടുക്കാനല്ലേ?. നിന്റെ അച്ഛനല്ലേ നിന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്. എന്നൊക്കെ അവരെല്ലാം ചോദിച്ചപ്പോഴാണ് ഞാൻ ആ കഥപാത്രം ചെയ്തത്. എന്നിലെ സ്റ്റാർ പോസിബിലിറ്റിയെ അവിടെ വെച്ചാണ് കാണുന്നത്' സുരേഷ് ​ഗോപി പറഞ്ഞു.

    സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം മേ ഹൂം മൂസ ജിബു ജേക്കബാണ് സംവിധാനം ചെയ്തിരിക്കുന്നത്. മൂസ എന്ന വ്യക്തിയെ തേടി സുരേഷ് ഗോപിയുടെ മൂസ നടത്തുന്ന അന്വേഷണമാണ് സിനിമ.

    മേ ഹൂം മൂസ ഒരു പാന്‍ ഇന്ത്യന്‍ സിനിമ

    സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

    കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം എന്നീ പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന മേ ഹൂം മൂസ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

    Read more about: suresh gopi
    English summary
    actor Suresh Gopi open up about manu uncle movie character behind story, goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X