twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒടിഞ്ഞ കാലുവെച്ച് രണ്ട് പാട്ട് സീനിലും ഫൈറ്റിലും അഭിനയിച്ചു'; തെങ്കാശിപ്പട്ടണത്തെ കുറിച്ച് സുരേഷ് ​ഗോപി!

    |

    തൊണ്ണൂറുകളിൽ ജനിച്ചവരുടെ ചൈൽഡ്ഹുഡ് നൊസ്റ്റാൾജിയയാണ് 2000ത്തിൽ തിയേറ്ററുകളിലെത്തിയ തെങ്കാശിപ്പട്ടണം സിനിമ. കോമഡി, സെന്റിമെന്റ്സ്, പാട്ടുകൾ, പ്രണയം, പക, ഫൈറ്റ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേർത്തൊരു വിരുന്നായിരുന്നു തെങ്കാശിപ്പട്ടണം.

    ഇന്നും റിപ്പീറ്റ് വാല്യുവിൽ കുറവ് സംഭവിക്കാത്ത ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന് കൂടിയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ​ഗോപി, ലാൽ, ദിലീപ്, ​ഗീതു മോഹൻദാസ്, സംയുക്ത വർമ, കാവ്യാ മാധവൻ, സലീം കുമാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    'പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാമറയും ഓണാക്കി നിന്നു, പക്ഷെ ലാലേട്ടൻ ചെയ്തത് മറ്റൊന്ന്'; അനീഷ്'പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാമറയും ഓണാക്കി നിന്നു, പക്ഷെ ലാലേട്ടൻ ചെയ്തത് മറ്റൊന്ന്'; അനീഷ്

    ഏത് തരത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററിലേക്ക് ആകർഷിക്കാൻ ഉതകുന്ന ഒരു പാക്കേജ് തന്നെയായിരുന്നു തെങ്കാശിപ്പട്ടണം. അത് വരെയുള്ള ഒട്ടേറെ കളക്ഷൻ റെക്കോർഡുകൾ പഴങ്കഥ ആക്കിയ ഈ സിനിമ 200 ദിവസത്തിലേറെ ഓടിയിട്ടാണ് തിയേറ്റർ വിട്ടത്.

    സുരേഷ് ​ഗോപി സിനിമകളെ പ്രണയിക്കുന്നവരുടെ ലിസ്റ്റിൽ ഒന്നാമതുണ്ടാകുന്ന സിനിമകളിൽ ഒന്നുകൂടിയാണ് തെങ്കാശിപ്പട്ടണം. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്.

    ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!

    ഒടിഞ്ഞ കാലുവെച്ച് രണ്ട് പാട്ട് സീനിലും ഫൈറ്റിലും അഭിനയിച്ചു

    കണ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ​ഗോപി അവതരിപ്പിച്ചത്. ദാസൻ എന്ന കഥാപാത്രത്തെ ലാലും അവതരിപ്പിച്ചു. രണ്ടുപ്രണയവും അതിനിടയിൽ വരുന്ന ചില തെറ്റിദ്ധാരണകളും മറ്റുമാണ് സിനിമ സംസാരിച്ചത്.

    രണ്ട് മണിക്കൂറിന് മുകളിലുള്ള സിനിമ വളരെ എൻ​ഗേജിങായി ബോറടിക്കാതെ ഇന്നും സിനിമാപ്രേമികൾ ആസ്വദിക്കുന്നുണ്ട്. തമിഴിൽ സിനിമ റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഒറിജിനലിനെ വെല്ലാൻ സാധിച്ചിട്ടില്ല.

    1993ൽ പുറത്തിറങ്ങിയ ഏകലവ്യനിലൂടെ സൂപ്പർതാര പദവിയിൽ എത്തിയ സുരേഷ് ​​ഗോപിയുെട ആക്ഷൻ മൂവികളൊക്കെ സൗത്ത് ഇന്ത്യൻ ലെവ‌ലിൽ ഹിറ്റ്‌ ആയിരുന്നു.

    തെങ്കാശിപ്പട്ടണത്തിലെ അനുഭവം

    ആക്ഷൻ പടങ്ങൾ മാത്രം ചെയ്യാൻ പറ്റുന്ന ഒരു താരമായി മുദ്ര കുത്തപ്പെട്ട താരമാണ് സുരേഷ് ​ഗോപിയെന്ന് പലരും ചിന്തിച്ച് തുടങ്ങിയ സമയത്താണ് അത്തരം ട്രാക്കുകളും ആ​​ഗ്രി യങ് മാൻ വിശേഷണവും അഴിച്ച് വെച്ച് തെങ്കാശിപ്പട്ടണം, സമ്മർ ഇൻ ബത്ലഹേം, കളിയാട്ടം തുടങ്ങിയ സിനിമകളും ചെയ്ത് വിസ്മയിപ്പിച്ചത്.

    ഇപ്പോൾ സുരേഷ് ​ഗോപി തെങ്കാശിപ്പട്ടണം ഷൂട്ടിങ് സമയത്തെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്.

    സിനിമയിലെ രണ്ട് പാട്ടും ഫൈറ്റ് സീനും തന്റെ ഒടിഞ്ഞ കാലും കെട്ടിവെച്ചാണ് ചെയ്തതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. ‍

    റിപ്പീറ്റ് വാല്യുവിൽ മുന്നിൽ നിൽക്കുന്ന സിനിമ

    ജോഷിയുമായി ഒന്നിച്ച തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എഫ്.റ്റി.ക്വു വിത്ത് രേഖ മേനോന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. 'തില്ലാന തില്ലനാ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഉണ്ടായ അപകടം മൂലം കാല്‍ ഓടിഞ്ഞിരുന്നു.'

    'ആ കാല്‍ വെച്ചാണ് തെങ്കാശി പട്ടണത്തിലെ രണ്ട് പാട്ടുകളും ഫൈറ്റും അഭിനയിച്ചത്' സുരേഷ് ​ഗോപി പറഞ്ഞു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയുമായി ചേർന്ന് സുരേഷ് ​ഗോപി ചെയ്ത പാപ്പൻ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അതേദിവസം 3.16 കോടിയാണ് നേടിയത്.

    പാപ്പൻ തിയേറ്ററുകളിൽ

    മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധനവും രേഖപ്പെടുത്തി ചിത്രം. 3.87 കോടിയാണ് ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍. അതായത് രണ്ട് ദിനത്തില്‍ ചിത്രം നേടിയത് 7.03 കോടിയാണ്.

    സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. നിര്‍മാതാക്കളുടെ കണക്ക് പ്രകാരം 1157 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് കേരളത്തില്‍ റിലീസ് ദിനം ലഭിച്ചത്.

    ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

    Read more about: suresh gopi
    English summary
    actor Suresh Gopi open up about Thenkasipattanam movie shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X