'എടുത്ത് പൊക്കുന്ന ഷോട്ടിന് ശേഷം ആർ യു ഓകെയെന്ന് നൈല; പോടി പുല്ലെയെന്നായിരുന്നു മറുപടി'; സുരേഷ് ഗോപി
പാപ്പൻ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ജോഷി-സുരേഷ് ഗോപി കൂട്ടു കെട്ടിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച മാസ് മസാല ചിത്രമല്ല പാപ്പനെങ്കിലും മികച്ച അഭിപ്രായമാണ് പാപ്പൻ തിയറ്ററുകളിൽ നിന്നും നേടുന്നത്. കുറേക്കാലത്തിന് ശേഷം സുരേഷ് ഗോപി റൊമാന്റിക് സീനുകളിലെത്തുന്നതും പാപ്പനിലൂടെയാണ്.
നൈല ഉഷയാണ് പാപ്പനിൽ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത്. സിനിമയിൽ തങ്ങളുടെ റൊമാന്റിക് സീനുകൾ ചിത്രീകരിച്ചപ്പോഴുണ്ടായ രസകരമായ സംഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ഇരുവരുമിപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്.

നൈല ഉഷയാണ് പാപ്പനിൽ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത്. സിനിമയിൽ തങ്ങളുടെ റൊമാന്റിക് സീനുകൾ ചിത്രീകരിച്ചപ്പോഴുണ്ടായ രസകരമായ സംഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ഇരുവരുമിപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്.
കുറേ നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപി ഓൺസ്ക്രീൻ റൊമാൻസ് ചെയ്യുന്നത്. തന്റെ റൊമാൻസ് എന്ന് പറഞ്ഞാൽ കെട്ടിപ്പിടിക്കലും എടുത്തു പൊക്കലുമൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ അതൊക്കെ ചുമ്മാ പറയുകയാണെന്നും അദ്ദേഹത്തിന് നടുവേദനയാണെന്നും അങ്ങനെ എടുത്ത് പൊക്കാനൊന്നും പറ്റില്ലെന്നും നൈല ഉഷ തമാശയോടെ പറഞ്ഞു. ഇത് കേട്ട് ഞാൻ വേണമെങ്കിൽ ഇപ്പോൾ കാണിക്കട്ടെ എന്നായി സുരേഷ് ഗോപിയുടെ ചോദ്യം.

ഞാൻ ആദ്യമായാണ് ഇങ്ങനെ റൊമാൻസ് ചെയ്യുന്നത്. പൊറിഞ്ച് മറിയം ജോസിൽ റൊമാൻസ് ഉണ്ടെങ്കിലും അങ്ങനെ റെമാന്റിക് ആയി അഭിനയിക്കേണ്ടിയിരുന്നില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഓൺസ്ക്രീനിൽ റൊമാൻസ് ചെയ്യുന്നത്. സുരേഷേട്ടൻ പടിയിറങ്ങി വന്ന് എന്നെ എടുത്ത് കൊണ്ട് പോവുന്ന രംഗമുണ്ട്. സുരേഷേട്ടൻ വന്ന് അങ്ങ് എടുക്കുകയാണ്. ഞാനിങ്ങനെ പറന്നു പോയി. അപ്പോൾ എന്റെ മുഖത്ത് വന്ന ചിരി തന്നെയാണ് ശരിക്കും ആ ഷോട്ടിൽ എടുത്തത്, നൈല പറഞ്ഞു.

ഷോട്ട് കഴിഞ്ഞ് ജോഷിയേട്ടൻ കട്ട് പറഞ്ഞതും എന്റെ അടുത്ത് വന്ന് നടുവിൽ വെച്ച് ആർ യു ഓകെ വിത്ത് യുവർ ബാക്ക് എന്ന് നൈല ചോദിച്ചു. പോടി പുല്ലേ എന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി ചിരിച്ചു കൊണ്ട് പറഞ്ഞു. സുരേഷേട്ടന്റെ പഴയ സിനിമകളിലെ റൊമാൻസ് ഒക്കെ വളരെ ആസ്വദിച്ചിട്ടുണ്ടെന്നും ശോഭനയോടൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ വളരെ ഇഷ്ടമാണെന്നും നൈല ഉഷ പറഞ്ഞു.

നൈലയ്ക്ക് പുറമെ കനിഹ, നീതി പിള്ള എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുലും മറ്റൊരു പ്രധാന കഥാപാത്രത്തെ പാപ്പനിൽ അവതരിപ്പിക്കുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് കഥാപാത്രമായാണ് പാപ്പനിൽ സുരേഷ് ഗോപി എത്തുന്നത്. പത്ത് വർഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി ബിഗ് സ്ക്രീനിൽ എത്തുന്നത്.


Click it and Unblock the Notifications