For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് നിന്നെ ഇഷ്ടമാണ്..., അനുപമ അരികിൽ നിൽക്കുന്നെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ്'; മാധവ് സുരേഷ് പറഞ്ഞത്!

  |

  സിനിമാ താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബവും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ താരങ്ങളോടുള്ള അതെ ആരാധനയോടെ തന്നെയാണ് കുടുംബാം​ഗങ്ങളെയും പ്രേക്ഷകർ കാണുന്നത്. അക്കൂട്ടത്തിൽ സിനിമാ പ്രേമികൾക്ക് താരങ്ങളുടെ മക്കളോട് കുറച്ച് കൂടി ആരാധനയും ഇഷ്ടവും കൂടുതലാണെന്ന് പറഞ്ഞാലും തെറ്റില്ല.

  അതുകൊണ്ടാണല്ലോ താര പുത്രന്മാരും പുത്രിമാരും സിനിമയിലേക്കും അഭിനയത്തിലേക്കും വരുമ്പോൾ സിനിമയെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അധികമാകുന്നതും.

  Also Read: '​ഗർഭിണിയാണെന്ന് തോന്നിയപ്പോൾ ബോയ്ഫ്രണ്ടുണ്ടോയെന്ന് ചോദിച്ചു, ഇനി ഒരു കുട്ടി വേണ്ടെന്നാണ് മകൾക്ക്'; സയനോര!

  സുരേഷ് ​ഗോപിയെന്ന നടനെക്കാളുപരിയായി അദ്ദേഹത്തിനുള്ളിൽ മനുഷ്യനെയാണ് മലയാളികൾ സ്നേഹിക്കുന്നത്. അതിന് കാരണം അദ്ദേഹം സ്റ്റാർഡം വിട്ട് സമൂഹത്തിൽ ഇറങ്ങി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുന്നുവെന്നതാണ്.

  കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങിയിട്ട്. ഏറ്റവും അവസാനം മേ ഹൂം മൂസയാണ് സുരേഷ് ​ഗോപി അഭിനയിച്ച് തിയേറ്ററുകളിലെത്തിയത്.

  സുരേഷ് ​ഗോപിക്ക് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. ​ഗോകുൽ സുരേഷ് കുറച്ച് വർഷങ്ങളായി നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിലുണ്ട്. അടുത്തിടെ ഏറ്റവും ഇളയ മകനായ മാധവ് സുരേഷ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.

  അച്ഛനൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യൽമീഡിയയിൽ അടുത്തിടെ വൈറലായിരുന്നു.

  സോഷ്യൽമീഡിയയിലും സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രേമത്തിൽ മേരിയെന്ന കഥാപാത്രമായി വന്ന് സെൻസേഷനായി മാറിയ നടി അനുപമ പരമേശ്വരനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ കുറിപ്പ്.

  'യഥാർത്ഥത്തിൽ അനുപമ പരമേശ്വരൻ എന്റെ അരികിൽ നിൽക്കുന്നു എന്ന വസ്തുത ഞാൻ മനസിലാക്കാൻ ശ്രമിക്കുകയാണ്. ശരിക്കും പറഞ്ഞാൽ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി' എന്നാണ് മാധവ് സുരേഷ് സോഷ്യൽമീഡിയയിൽ‌ കുറിച്ചത്.

  Also Read: ഇച്ചാക്കയെ കണ്ടപ്പോള്‍ കുറ്റബോധം തോന്നി, മനപ്പൂര്‍വ്വം അദ്ദേഹത്തെ അപമാനിച്ചത് പോലായി: മനസ് തുറന്ന് റഹ്മാന്‍

  രണ്ട് യുവതാരങ്ങളുടേയും ഫോട്ടോ അതിവേ​ഗത്തിൽ വൈറലായി മാറി. ഫോട്ടോയ്ക്ക് ​ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവരാണ് കമന്റുകളുമായി എത്തിയത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ജെ.എസ്.കെ എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷ് അഭിനയം ആരംഭിച്ചിരിക്കുന്നത്.

  സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.

  ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിങ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. സത്യം എപ്പോഴും നിലനിൽക്കും എന്ന ടാ​ഗ് ലൈനോടെയാണ് ഈ സുരേഷ് ​ഗോപി ചിത്രം വരുന്നത്.

  അതേസമയം പൂജയ്ക്കെത്തിയപ്പോൾ മാധവ് സുരേഷ് മാധ്യമങ്ങളോട് തന്റെ ആദ്യ സിനിമയെ കുറിച്ച് സംസാരിച്ചത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. 'ആദ്യ സിനിമ പുറത്തിറങ്ങിയില്ല അതിന് മുമ്പ് തന്നെ ചെക്കന്റെ ജാഡ തുടങ്ങി' എന്നുള്ള തരത്തിലുള്ള കമന്റുകളാണ് വന്നത്.

  മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കാനായി നിന്നപ്പോൾ കൂളിങ് ​ഗ്ലാസ് ഉപയോ​ഗിച്ചു, സംസാരത്തിൽ ഏറെയും ഇം​ഗ്ലീഷായിരുന്നു എന്നീ കാരണം കൊണ്ടാണ് സോഷ്യൽമീഡിയയിൽ മാധവ് സുരേഷ് വിമർശിക്കപ്പെട്ടത്. വളരെ നാളുകൾക്ക് ശേഷം അനുപമ പരമേശ്വരൻ ഒരു മലയാള സിനിമയിൽ മുഴുനീള വേഷം ചെയ്യുന്നുവെന്നതാണ് ജെ.എസ്.കെ എന്ന സിനിമയുടെ മറ്റൊരു പ്രത്യകത.

  മലയാളത്തിൽ അവസരും കുറഞ്ഞപ്പോഴാണ് അനുപമ തെലുങ്കിലേക്ക് ചേക്കേറിയത്. തെലുങ്കിൽ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പവും കുറഞ്ഞ കാലയളവുകൊണ്ട് തന്നെ അനുപമ അഭിനയിച്ച് കഴിഞ്ഞു.

  തെലുങ്കിലെ ഉയർന്ന താരമൂല്യമുള്ള നായികമാരിൽ ഒരാൾ കൂടിയാണ് അനുപമ പരമേശ്വരൻ. കുറുപ്പാണ് മലയാളത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ അനുപമയുടെ സിനിമ.

  Read more about: anupama parameswaran
  English summary
  Actor Suresh Gopi's Son Madhav Suresh Latest Social Media Post About Actress Anupama Parameswaran-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X