twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഗേറ്റ് തൊട്ടിട്ടില്ല, മകൻ ക്വാറന്റൈനിലാണ്, സുരേഷ് ഗോപി പറയുന്നു

    |

    കൊറോണ വൈറസ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ് . കൊവിഡ് 19 എതിരെയുളള പോരാട്ടത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പും. വൈറസ് വ്യാപത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത. എന്നാൽ സർക്കാരിന്റെ നിർദ്ദേശം ലംഘിച്ച് നിരവധി പേർ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നുണ്ട്. ഇവർക്കെതിരെ സ്വരം കടുപ്പിച്ച് പോലീസും രംഗത്തെത്തിയിട്ടുണ്ട്.

    ലോക്ക് ഡൗൺ കാലത്ത് നിരന്തരം പുറത്ത് ഇറങ്ങുന്നവരെ നിയന്ത്രിക്കാൻ പോലീസ് ബലപ്രയോഗവും മോശമായ ഭാഷയും ഉപയോഗിക്കുന്നതിൽ തെറ്റിലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തല്ലിയാലെ ആളുകൾ നന്നാവൂ എന്ന് വന്നാൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചർച്ചയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോശമായ ഭാഷ ഉപയോഗിച്ചോളൂ, എവന്നാൽ അവയവങ്ങൾക്ക് പരുക്കേൽക്കാതെ തല്ലുന്നതിൽ കുഴപ്പമില്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് ജാഗ്രത പലിക്കേണ്ടതല്ല, പകരം ഓരോ വ്യക്തിയും ഇപ്പേഴത്തെ സാഹചര്യം മനസ്സിലാക്കി ചിന്തിച്ച് ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

    മകൻ  ക്വാറന്റൈനിൽ

    കൊവിഡ്19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മകൻ ലണ്ടനിൽ നിന്ന് നാട്ടിലെത്തിയിരുന്നു. മകൻ വന്ന ഫ്ലൈറ്റിൽ വന്ന ഒരാളിനും കൊറോണ ഉണ്ടായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. അതോടെ ആ ഫ്ലൈറ്റിൽ വന്ന ആളുകൾക്ക് വിമാനത്താവളത്തിൽ ക്വാറന്റൈൻ നിശ്ചയിച്ചിരുന്നു. മകൻ ഇപ്പോൾ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. കുഞ്ഞായതു കൊണ്ടും ഒറ്റയ്ക്ക് താമസിക്കാൻ പറ്റാത്തതു കൊണ്ടും എന്റെ മൂത്ത മകനും അവന്റെ സുഹൃത്തും സെക്രട്ടറിയുമായ പോളും ആ ഫ്ലാറ്റിൽ കഴിയുകയാണ്.

     ഭക്ഷണം  എത്തിക്കുന്നത്

    അവർക്കുള്ള ഭക്ഷണം എത്തിക്കുന്നത് എന്റെ ഡ്രൈവറാണ്. അയാൾ ഓട്ടോറിക്ഷയുള്ള ആളാണ്. സത്യവാങ് മൂലം എഴുതിയാണ് പോകുന്നത്. എന്നാൽ പോലീസ് അയാളെ തടഞ്ഞു. ഒരാൾ ഓട്ടോ ഇറക്കിയാൽ എല്ലാവരും അങ്ങനെ ചെയ്യുന്ന സാഹചര്യമാണന്നും മറ്റേതെങ്കിലും വണ്ടിയിൽ പോകാനും നിർദ്ദേശിച്ചു. ഇപ്പോൾ സ്കൂട്ടർ കടം വാങ്ങിയാണ് ഭക്ഷണവും കൊണ്ട് പോകുന്നതെന്നും വ്യാഴാഴ്ച കുട്ടികൾ വന്നു കഴിഞ്ഞാൽ ആ സൗകര്യം താൻ ഉപയോഗിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

    ഇതുവരെ  പുറത്ത്  ഇറങ്ങിയിട്ടില്ല

    ആഴ്ചയിൽ രണ്ട് തവണ ദില്ലിയിൽ പോകുകയും, ഷൂട്ടിങ്ങും കോടീശ്വരനിലും പങ്കെടുത്തിരുന്ന താൻ ഒറ്റ രാത്രി കൊണ്ട് വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചെങ്കിൽ എല്ലാവർക്കും അത് സാധിക്കും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാർലമെന്റിൽ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ച് ഡൽഹിയിൽ നിന്നു വന്ന ആളാണ് ഞാൻ. വെള്ളിയാഴ്ച രാവിലെ അമ്പലത്തിൽ പോയി ഒന്ന് തൊഴുതതിന് ശേഷം വീട്ടിൽ കയറി. ശനിയാഴ്ച ദിവസം ലോക്ക് ഡൗൺ ആണെന്ന് അറിയാവുന്നതു കൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങൾ വെളയിൽ പോയി വാങ്ങിച്ചു. ആ ഞാൻ ഞായറാഴ്ച കാലത്തു മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല- താരം പറഞ്ഞു.

     എല്ലാവരും വീടുകളിൽ ഇരിക്കണം

    എല്ലാവരും വീടുകളിൽ ഇരിക്കണം. അവിടെ ഇരുന്ന് പുതിയ കാര്യങ്ങൾ ചിന്തിക്കണം. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ക്ഷേമം അന്വേഷിക്കണം. സംഗീതം കേൾക്കുക, പങ്കുവയ്ക്കുക. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരുതരി പോലും ബാക്കിവയ്ക്കരുത്.21 ദിവസം എന്ന് പറയുന്നത് ഇതിന്റെ ആദ്യ പീരീഡ് മാത്രമാണ്.അതിൽ നിൽക്കുമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പുപറയാനാകില്ല. അച്ചടക്കം മാത്രമാണ് വേണ്ടത്. ലോകത്തിന് ഇന്ന് സ്വാതന്ത്ര്യമില്ല - സുരേഷ് ഗോപി പറഞ്ഞു.

    English summary
    Actor Suresh Gopi Says About Lockdown|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X