twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്'; സുരേഷ് ​ഗോപി

    |

    പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തി സുരേഷ് ​ഗോപി മലയാള സിനിമയിൽ സജീവമാകുകയാണ്. ഒരു കാലത്ത് ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ തന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ‌ വീണ്ടും തുടരെ തുടരെ സിനിമകൾ ചെയ്ത് പുറത്തിറക്കുന്ന സന്തോഷമാണ് പ്രേക്ഷകർക്കും ആരാധകർക്കും.

    വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി പഴയതുപോലെ സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിൽ എത്തിയതും. വിവിധ കാറ്റ​ഗറിയിൽ ഉൾപ്പെടുത്താവുന്ന സിനിമകൾ പ്രഖ്യാപിച്ചതും.

    Also Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻAlso Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ

    അക്കൂട്ടത്തിൽ ഒന്നായിരുന്നു അടുത്തിടെ റിലീസ് ചെയ്ത് ഹിറ്റായ പാപ്പൻ. സുരേഷ് ഗോപിയെ സോളോ ഹീറോയാക്കി 22 വർഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോരാണ് ഇതിനുമുമ്പ് സുരേഷ് ഗോപി സോളോ ഹീറോയായി വന്ന ജോഷി ചിത്രം.

    ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ക്രൈം ത്രില്ലറായി ഒരുക്കിയ പാപ്പനിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നത്.

    Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

    ടിവി ചാനൽ ചർച്ചകൾ കണ്ടശേഷം ഉറങ്ങാൻ കിടക്കരുത്

    ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു സിനിമയ്ക്ക്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് പാപ്പൻ നിർമിച്ചത്.

    ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആർജെ ഷാനാണ്. സീ5 ഗ്ലോബലിനാണ് പാപ്പൻ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്സ്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് മുന്നേറുകയാണ് പാപ്പൻ.

    Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

    എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്

    സെപ്റ്റംബർ ഏഴിനാണ് സീ5 ഗ്ലോബൽ പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. ഇപ്പോഴും സീ5ൽ സിനിമ ട്രെന്റിങാണ്. അതേസമയം മേ ഹൂം മൂസ എന്ന തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

    താൻ എന്തുകൊണ്ടാണ് കിടപ്പുമുറിയിലെ ടിവി ഒഴിവാക്കിയത് എന്നാണ് സുരേഷ് ​ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. 'കിടക്കുന്നതിന് മുമ്പ് കോമഡി സ്കിറ്റുകളാണ് കാണുന്നത്. ഹരീഷ് കണാരൻ അടക്കമുള്ള താരങ്ങളുടെ കോമഡി വീഡിയോകൾ തപ്പിയെടുത്ത് നിരന്തരം കാണും.'

    കോമഡി കണ്ടിട്ട് ഉറങ്ങാനാണ് ഇഷ്ടം

    'അപ്പോഴെ ഉറക്കം സമ്പുഷ്ടമാകൂ. എന്റെ ​ഗുരുസ്ഥാനീയനായി ഞാൻ കാണുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞിട്ടുണ്ട് ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുതെന്ന്. അങ്ങനെയാണ് എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് പുറത്തേക്ക് എറിഞ്ഞത്. ബെഡ് റൂമിൽ ടിവിയില്ല.'

    'ഹോട്ടലിൽ താമസിച്ചാലും അവിടെയുള്ള ടിവി ഓൺചെയ്യാറില്ല. കോമഡി കണ്ടിട്ട് ഉറങ്ങാനാണ് ഇഷ്ടം. അപ്പോൾ നന്നായി ഉറങ്ങാൻ സാധിക്കും. ഇതാണെന്റെ പീസ് ഫുൾ സ്വീപ്പ്. ഞാൻ ആറ്റുനോറ്റിരുന്ന് എനിക്ക് കിട്ടിയ കൂളിങ് ​ഗ്ലാസിൽ ഷൂട്ടിങിനിടെ പോറൽ ഏറ്റപ്പോഴും എനിക്ക് ദേഷ്യം വന്നിരുന്നു.'

    കാറിന് നോവുമെന്ന് എനിക്ക് തോന്നും

    'വിലയുള്ള കൂളിങ് ​ഗ്ലാസ് ആയതുകൊണ്ടല്ല... ഞാൻ അത്രമേൽ ആ​ഗ്രഹിച്ച് കിട്ടിയതുകൊണ്ടാണ്. ടാക്സിയിൽ പോകുമ്പോഴും അറിയാതെ അതിന്റെ അടി തട്ടിയാൽ എനിക്ക് ദേഷ്യം വരും ഞാൻ പല്ലും ഞെരിച്ച് ‌കൈയ്യും ഓങ്ങി ഡ്രൈവറുടെ നേരെ ചെല്ലും.'

    'വാഹനങ്ങൾക്കും ഒരു ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാറിന് നോവുമെന്ന് എനിക്ക് തോന്നും. വണ്ടിയിൽ അടിക്കുന്നതും പോറുന്നതുമൊന്നും എനിക്കിഷ്ടമല്ല', സുരേഷ് ​ഗോപി പറഞ്ഞു.

    Read more about: suresh gopi
    English summary
    Actor Suresh Gopi Says Do Not Watch Channel Discussion Before Sleep, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X