'ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ച് തന്നതിന് നന്ദി, ഇവരോട് മുട്ടാൻ മറ്റൊരു ജോഡിയില്ല'; സൂര്യയുടെ കുറിപ്പ്

പ്രണയം, ദാമ്പത്യബന്ധം, പ്രൊഫഷണൽ ലൈഫ് എന്നിവ എങ്ങനെ ഒരുമിച്ച് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാമെന്നതിന് മികച്ച ഉദാഹ​രണമാണ് സൂര്യ-ജ്യോതിക ജോഡി. വെള്ളിവെളിച്ചത്തിൽ പ്രിയ പ്രണയ താരജോഡികൾ എന്ന നിലയിൽ തുടങ്ങി ഭാര്യാ ഭർത്താക്കന്മാരായി മാറിയ ഇരുവരെയും മാതൃകയാക്കിയാണ് സിനിമാ മേഖലയിലുള്ളവർ പോലും ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

പരസ്പരം നിയന്ത്രണങ്ങൾ വെച്ചും കുറ്റപ്പെടുത്തിയും അല്ല ഭാര്യഭർതൃബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും പങ്കാളിയുടെ സ്വപ്നങ്ങൾക്കും വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ സൂര്യയും ജ്യോതികയും പറയാതെ പറയുന്നുണ്ട്.

നടിമാർ വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങുന്നത് പതിവാണ്. എന്നാൽ ഭാര്യയെ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് കൊണ്ടുവരാൻ സൂര്യയോളം പ്രവർത്തിച്ച മറ്റൊരു ഭർത്താവ് ഇന്ത്യൻ സിനിമയിലുണ്ടാകില്ല.

 Suriya, Jyothika

മുംബൈയിൽ വളർന്ന് വന്ന സാഹചര്യവും പശ്ചാത്തലവും മാറ്റിവെച്ചാണ് തമിഴ്നാടിന്റെ മരുമകളായി സൂര്യയുടെ കൈപിടിച്ച് ജ്യോതിക എത്തിയത്. അതും സൂര്യയുടെ പിതാവ് ശിവകുമാറിന്റെ കടുത്ത എതിർപ്പുകളെയും തരണം ചെയ്ത്. 2006ൽ ആയിരുന്നു സൂര്യ-ജ്യോതിക വിവാഹം. പഞ്ചാബിൽ പിറന്ന സാധന തെന്നിന്ത്യയിലേക്ക് വിവാഹം ചെയ്ത് വന്നതോടെ ജ്യോതിക ശരവണനായി മാറി.

ഇവർക്ക് രണ്ട് മക്കളാണ്. മൂത്ത മകൾ ദിയയും ഇളയ മകൻ ദേവും. അടുത്തിടെയാണ് ഇവർ മുംബൈയിലേക്ക് താമസം മാറിയത്. പ്രണയിച്ച് തുടങ്ങിയ കാലത്ത് എങ്ങനെയായിരുന്നുവോ അതേ സ്നേഹവും വിശ്വാസവും ബഹുമാനവും ഇപ്പോഴും ഇരുവർക്കും ഇടയിലുണ്ട്.

ഒരു വർഷം മുമ്പും രണ്ട് വർഷം മുമ്പും വിവാ​ഹിതരായവരും അടുത്തിടെ വിവാഹിതരായവരും പ്രണയാർദ്രമായ വരികൾ പങ്കാളിയെ കുറിച്ച് എഴുതി പങ്കുവെക്കുന്നത് പതിവാണ്.

എന്നാൽ പതിനേഴ് വർഷങ്ങൾക്ക് ഇപ്പുറവും അതേ പ്രണയത്തോടെ തന്റെ പങ്കാളിയെ കുറിച്ച് സംസാരിക്കാൻ ചിലർക്ക് മാത്രമെ സാധിക്കൂ. അക്കൂട്ടത്തിൽ രണ്ടുപേരാണ് സൂര്യയും ജ്യോതികയും. ഇത്തവണയും പതിവുപോലെ സൂര്യയും കുടുംബവും ദീപാവലി ​ഗംഭീരമാക്കി. ആ​ഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് സൂര്യയുമെത്തി. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സൂര്യ കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

'ജീവിതം എങ്ങനെയൊക്കെ ആഘോഷിക്കാമെന്ന് കാണിച്ച് തന്നതിന് നന്ദി ഭാര്യേ...' എന്നാണ് ജ്യോതികയ്ക്കൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രം പങ്കിട്ട് സൂര്യ കുറിച്ചത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് സൂര്യയും ജ്യോതികയും അതുകൊണ്ട് തന്നെ സൂര്യയുടെ ദീപാവലി സ്പെഷ്യൽ ഫോട്ടോയും കുറിപ്പും വേ​ഗത്തിൽ ശ്രദ്ധനേടി.

 Suriya, Jyothika

രണ്ടുപേരും ഒരോ ദിവസം കഴിയുന്തോറും കൂടുതൽ ചെറുപ്പമാകുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. ഇവരോട് മുട്ടാൻ മറ്റൊരു പ്രണയജോഡിയില്ലെന്നായിരുന്നു ഒരാൾ കുറിച്ചത്. സൂര്യയെപ്പോലെയുള്ള ഭർത്താവിന് പച്ചക്കൊടിയല്ല കാണിക്കേണ്ടത് അദ്ദേഹം ഒരു ഹരിതവനം തന്നെയാണ്.

സൂര്യയ്ക്കും കുടുംബത്തിനും ദീപാവലി ആശംസകൾ എന്നായിരുന്നു മറ്റൊരു കമന്റ്. സന്തുഷ്ടവും ആരോഗ്യകരവുമായ ബന്ധം എങ്ങനെയായിരിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് സൂര്യയും ജ്യോതികയുമെന്നായിരുന്നു മറ്റൊരു കമന്റ്. സൂര്യയുടെ പകുതി ​ഗുണങ്ങൾ എങ്കിലും തന്റെ മകന് ഉണ്ടാകണമെന്നത് തന്റെ പ്രാർത്ഥനയാണെന്നാണ് മുമ്പൊരിക്കൽ ജ്യോതിക പറഞ്ഞത്. നടൻ, ഭർത്താവ്, അച്ഛൻ തുടങ്ങിയ നിലകളിൽ സൂര്യ സമ്പൂർണൻ എന്നാണ് ജ്യോതിക പറയാറുള്ളത്.

ഇത്ര വർഷമായിട്ടും ഒരു വഴക്കുപോലും ഉണ്ടായിട്ടില്ലെന്നും തന്നെ മറ്റാരുടെയും മുമ്പിൽ വഴക്ക് കേൾക്കാനായി ഉപേക്ഷിച്ച് പോവുകയോ ചെയ്തിട്ടില്ലെന്നും ജ്യോതിക പറയുന്നു. വീട്ടിൽ വന്നാൽ പിന്നെ അച്ഛനും ഗൃഹനാഥനുമാണ്. കുട്ടികൾക്കൊപ്പം കളിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യും. അവരെ സിനിമയ്ക്ക് കൊണ്ടുപോകും.

കുട്ടികളുടെ സ്കൂളിലെ സ്പോർട്സ് ഡെ അല്ലെങ്കിൽ ആനുവൽ ഡെ പോലുള്ളവ വന്നാൽ അത് പ്രത്യേകം കലണ്ടറിൽ മാർക്ക് ചെയ്യും. ആ ദിവസങ്ങളിൽ സൂര്യ ഷൂട്ടിങ് വേണ്ടെന്ന് തീരുമാനിക്കാറുണ്ടെന്നുമാണ് സൂര്യയെ കുറിച്ച് ജ്യോതിക പറഞ്ഞത്.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X