'നിങ്ങളുടെ പ്രണയം സ്ക്രീനിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ'; തന്നേക്കുറിച്ച് ജ്യോതികയ്ക്കുള്ള പരാതിയെ പറ്റി സൂര്യ!

തമിഴകത്തിന്റെ പ്രിയപ്പെട്ട ജോഡികളാണ് ജ്യോതികയും സൂര്യയും. പ്രേക്ഷകരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ റബ് നേ ബനാ ദി ജോഡി. പരസ്പരം സപ്പോർട്ട് ചെയ്യുന്ന മനപ്പൊരുത്തമുള്ള ജോഡികളാണ് ഇരുവരുമെന്ന് ആരാധകർ പലപ്പോഴും പറയാറുമുണ്ട്.

ആരാധകർ അത് നിരന്തരം പറയാൻ വേണ്ടിയുള്ള തരത്തിലാണ് ഇരുവരുടെയും ദാമ്പത്യം മുന്നോട്ട് പോകുന്നത്. പുതിയതായി വിവാഹിതരാകുന്ന യുവതി യുവാക്കൾ ആ​ഗ്രഹിക്കുന്നതും ജ്യോതികയേയും സൂര്യയേയും പോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമെന്നാണ്.

ഒരുമയോടെ ദാമ്പത്യം നയിക്കുന്ന കപ്പിളിനെ കാണുമ്പോൾ ആളുകൾ ഉപമിക്കുന്നതും സൂര്യ-ജ്യോതിക ജോഡിയെപ്പോലെ എന്ന് പറഞ്ഞാണ്. പൊതു ചടങ്ങുകളിലും വേദികളിലും പ്രത്യക്ഷപ്പെടുമ്പോൾ സൂര്യയും ജ്യോതികയും പരസ്പരം നല്ലവാക്കുൾ പറയാറുണ്ട്. എന്തിനേറെ തന്റെ വിജയത്തിന് പിന്നിൽ ജ്യോതികയാണെന്ന് പലകുറി സൂര്യ പറഞ്ഞിട്ടുണ്ട്. സൂര്യ ഇല്ലാതെ താനില്ലെന്നും തന്റെ അച്ഛനുമമ്മയുമെല്ലാം സൂര്യയാണെന്നും ജ്യോതികയും പലകുറി പറഞ്ഞിട്ടുണ്ട്.

Suriya, Jyothika

സൂര്യയെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ താൻ ഭാഗ്യവതിയാണെന്നും സ്വാർഥതയില്ലാതെ എങ്ങനെ സ്നേഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നുമാണ് മുമ്പൊരിക്കൽ ജ്യോതിക പറഞ്ഞത്. സൂര്യയുടെ പകുതി ഗുണമെങ്കിലും മകന് ലഭിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കാറുണ്ടെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്.

സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള കൃത്യമായ നിർവചനങ്ങൾ പോലും താൻ മനസിലാക്കിയത് സൂര്യയിൽ നിന്നാണെന്നും താരസുന്ദരി പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും പ്രണയിച്ച കാലത്തുണ്ടായിരുന്ന സ്നേഹം മുൻനിർത്തി കൊണ്ടുപോവുക അസാധ്യമാണെന്നാണ് പലരും പറയാറുള്ളത്.

എന്നാൽ ശ്രമിച്ചാൽ അത് സാധ്യമാണെന്നാണ് സൂര്യയും ജ്യോതികയും അവരുടെ ജീവിതത്തിലൂടെ കാണിച്ച് തരുന്നത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ജ്യോതിക വീണ്ടും അഭിനയത്തിലേക്ക് വരാൻ കാരണക്കാരനായതും സൂര്യ തന്നെയാണ്. എന്നാൽ ഒരു കാര്യത്തിൽ മാത്രം തന്നെ പറ്റി ജ്യോതികയ്ക്ക് എപ്പോഴും പരാതിയുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞത്.

താൻ യഥാർത്ഥ ജീവിതത്തിൽ റൊമാന്റിക് ആയിരുന്നില്ലെന്നും ജ്യോതിക താൻ അഭിനയിച്ച പ്രണയ സിനിമകളുടെ പേരുകൾ എണ്ണി പറ‍ഞ്ഞ് താൻ റൊമാന്റിക്ക് അല്ലെന്ന് പരാതിപ്പെടുകയും ചെയ്യാറുണ്ടെന്നാണ് സൂര്യ പറഞ്ഞത്.

Suriya, Jyothika

പല കാമുകന്മാരും സൂര്യ ചെയ്ത കാമുക വേഷങ്ങളാണ് പ്രണയം പറയാൻ തയ്യാറെടുക്കുമ്പോൾ റഫറൻസായി ഉപയോ​ഗിക്കാറുള്ളത്. അത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ താൻ യഥാർത്ഥ ജീവിതത്തിൽ റൊമാന്റിക്ക് അല്ലെന്ന് സൂര്യ പറഞ്ഞത് ആരാധകർക്കും വിശ്വസിക്കാനായില്ല. 'എന്റെ യഥാർത്ഥ ജീവിതത്തിലെ സ്വഭാവം എന്റെ സിനിമകളിൽ വളരെയധികം സ്വാധീനിക്കാറുണ്ട്. ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല.'

'സത്യത്തിൽ ഞാൻ ഒരു റൊമാന്റിക് ആളല്ല. എന്റെ പ്രണയങ്ങളെല്ലാം ഓൺ-സ്‌ക്രീനിൽ മാത്രമെ കണ്ടിട്ടുള്ളൂവെന്നും തനിക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ റൊമാന്റിക്കല്ലെന്നും ജ്യോതിക എപ്പോഴും പറയും. ചിലപ്പോഴൊക്കെ എന്റെ സിനിമകൾ തന്നെ ഉദാഹരണമായി എടുത്താണ് ജ്യോതിക പരാതിപ്പെടാറുള്ളതെന്നും', സൂര്യ കൂട്ടിച്ചേർത്തു.

സൂര്യ-ജ്യോതിക പ്രണയ ജോഡികൾ അഭിനയിച്ച ഒട്ടനവധി തമിഴ് സിനിമകളുണ്ട്. കാക്ക കാക്ക എന്ന ഇരുവരുടെയും സിനിമയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. 1999ല്‍ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൂര്യയും ജ്യോതികയും തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന കാലമായിരുന്നു അത്. ഷൂട്ടിങിനിടെ സിനിമയ്ക്ക് വേണ്ടി തമിഴ് പഠിക്കാനുള്ള ജ്യോതികയുടെ സമര്‍പ്പണമാണ് സൂര്യയെ ആകര്‍ഷിച്ചത്.

മുംബൈക്കാരിയായ ജ്യോതികയ്ക്ക് അക്കാലത്ത് തമിഴ് ഒട്ടും വശമുണ്ടായിരുന്നില്ല. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പലപ്പോഴായി കണ്ടുമുട്ടുകയും ചെയ്തു. 2001ല്‍ നന്ദ എന്ന ചിത്രത്തില്‍ സൂര്യയുടെ പ്രകടനം കണ്ടാണ് ഗൗതം മേനോന്റെ കാക്ക കാക്ക എന്ന ചിത്രത്തിലേക്ക് ജ്യോതിക അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.

ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലേക്ക് വീണത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി 2006 സ്പതംബര്‍ 11ന് ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X