തമിഴ് നടന്‍ സൂര്യയോട് ലാലേട്ടന്റെ സ്‌നേഹപദേശം! കണ്ണട വെച്ച് വന്നത് തെറ്റായി എടുക്കരുതെന്ന് സൂര്യയും!
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ലൂസിഫറിന്റെ വിശേഷങ്ങളുമായിട്ടായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്. ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി ലൈവിലെത്തുമെന്ന് പറഞ്ഞത് പോലെ തന്നെ വൈകുന്നേരം നാലരയ്ക്ക് ശേഷം മോഹന്‍ലാല്‍ ലൈവില്‍ വന്നു. ഒരു മെഗാലൈവ് അവതരിപ്പിച്ച് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ്, സൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര എന്നിവരായിരുന്നു മോഹന്‍ലിനെ കുറിച്ചും വിശേഷങ്ങള്‍ പറഞ്ഞും ലൈവിലെത്തിയത്.
തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം കാപ്പാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഈ വിശേഷങ്ങളാണ് സൂര്യ പങ്കുവെച്ചത്. മാത്രമല്ല ലൈവിലെത്തിയപ്പോള്‍ സൂര്യ കൂളിംഗ് വെച്ചിരുന്നു എന്നതായിരുന്നു ശ്രദ്ധേയം. എന്നാച്ച് കണ്ണാടിയെല്ലാം എന്നായിരുന്നു മോഹന്‍ലാല്‍ അമ്പരപ്പോടെ സൂര്യയോട് ചോദിച്ചത്. സാര്‍ ഷൂട്ടിംഗിനിടെ കണ്ണിന് ചെറിയ പരിക്ക് പറ്റി അതാണ് കണ്ണട വെച്ച് വന്നത്. തെറ്റായി എടുക്കരുതെന്നും സൂര്യ പറഞ്ഞു.

ക്യാമറയ്ക്ക് മുന്നിലാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും ലാല്‍ സാറിന്റെ അഭിനയം കണ്ടാല്‍ തോന്നില്ലെന്നാണ് മോഹന്‍ലാലിനെ കുറിച്ച് സൂര്യ പറയുന്നത്. ഞങ്ങളൊരുമിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍ ആദ്യം ഷൂട്ട് ചെയ്ത സീന്‍ അദ്ദേഹത്തിന് ഞാന്‍ സല്യൂട്ട് നല്‍കുന്ന ഷോട്ടാണ്. അതില്‍പരം മറ്റെന്താണ് എനിക്ക് വേണ്ടത്.
ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡായി ഞാനെത്തും. ആഗസ്റ്റ് പതിനഞ്ചിനാണ് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തുന്നതെന്നും സൂര്യ വ്യക്തമാക്കി. സൂര്യ പോവാന്‍ നേരം സൂര്യ കണ്ണേ പാത്തിടുങ്കേ എന്ന് ലാലേട്ടന്‍ സ്‌നേഹത്തോടെയുള്ള ഉപദേശവും നല്‍കിയിരുന്നു.


Click it and Unblock the Notifications