ഇടവേള ബാബുവുമായി ഞാനൊന്ന് ഇടഞ്ഞു; ആ വഴക്ക് പുറത്ത് വരാതിരിക്കാനാണ് നോക്കിയത്, കാരണം പറഞ്ഞ് ടിപി മാധവന്‍
വില്ലനായും രാഷ്ട്രീയക്കാരനായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ടിപി മാധവന്‍. പ്രായത്തിന്റെ അവശതകളൊക്കെ ഉണ്ടെങ്കിലും അടുത്തിടെ താരം അന്താരാഷ്ട്രാ ചലച്ചിത്രമേളയ്ക്ക് എത്തിയത് ശ്രദ്ധേയമായിരുന്നു. അഭിനയത്തില്‍ സജീവമായ കാലത്ത് ഭാര്യയെയും മക്കളെയും നഷ്ടപ്പെടുത്തിയ മാധവന്‍ ഇപ്പോള്‍ ഗാന്ധിഭവനത്തിലാണ് കഴിയുന്നത്.
മക്കളൊക്കെ വളര്‍ന്നെങ്കിലും അച്ഛനുമായി യാതൊരു ബന്ധവുമില്ലാതെയായി. അതേ സമയം ഇടവേള ബാബുവുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ചും ജീവിതത്തില്‍ നഷ്ടം തോന്നിയ മൂന്ന് സംഭവങ്ങളെ കുറിച്ചും പറയുന്ന ടിപി മാധവന്റെ വീഡിയോ വൈറലാവുകയാണ്. മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ഇടവേള ബാബുവുമായി എന്താ പ്രശ്‌നമുണ്ടായതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബാബുവുമായി ഞാന്‍ ഒന്ന് ഇടഞ്ഞു. പത്ത് കൊല്ലം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. അതൊക്കെ സൗഹൃദ ഇലക്ഷനാണ്. മാധവന്‍ ചേട്ടന്‍ തന്നെ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ് എന്നെ തന്നെ എടുത്തത്.
അതിനെതിരെ ബാബു ചില പരിപാടികളൊക്കെ കാണിച്ചു. അത് സത്യമാണ്. അതിന്റെ പുറകേ ഞാന്‍ പോയി ബഹളമുണ്ടാക്കിയാല്‍ അത് പത്രത്തിലൊക്കെ അച്ചടിച്ച് വരും. അതോടെ സിനിമാക്കാരെ മുഴുവന്‍ ചര്‍ച്ചയാക്കുന്ന പ്രശ്‌നമായി മാറും.

അമ്മ എന്ന പേരിട്ടതിനെ വരെ വിമര്‍ശിച്ച് പോകുന്നവരുണ്ട്. ഒരു വഴക്ക് പോലും പരസ്യമാവരുത് എന്ന് കരുതി അത്രയധികം സൂക്ഷിച്ചാണ് ഞാന്‍ കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നത്. ബാബുവുമായിട്ടുള്ള പ്രശ്‌നം ഒരു വഴക്കാവാതെ നോക്കുകയാണ് ഞാന്‍ ചെയ്തത്. പിന്നീട് നല്ല സൗഹൃദമായി മാറുകയും ചെയ്തു. അന്നത്തെ അമ്മയില്‍ 180 പേരെ ഉണ്ടായിരുന്നുള്ളു. അന്ന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഇന്ന് ആളുകള്‍ കൂടി.

സിനിമയില്‍ സ്ഥിരമായ സൗഹൃദവും ശത്രുതയുമൊന്നും തനിക്കില്ല. പിന്നെ പാര കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ സിനിമയല്ലേ ഉണ്ടാവുമെന്നണ് അഭിപ്രായം. ചേട്ടന്റെ വേഷം അയാള്‍ തട്ടിയെടുത്തു എന്നൊക്കെ ചിലര്‍ വന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം എനിക്കുള്ള കഥാപാത്രമാണെങ്കില്‍ അത് എന്നെ തേടി വരുമെന്നാണ് ടിപി മാധവന്‍ പറയുന്നത്.

ഇപ്പോഴത്തെ ജീവിതത്തില്‍ നിന്നും തിരിഞ്ഞ് നോക്കുമ്പോള്‍ വീഴ്ച പറ്റിയ മൂന്ന് കാര്യങ്ങളെ പറ്റിയും താരം പറഞ്ഞു. 'ഒന്ന് കുടുംബത്തെ നഷ്ടപ്പെടുത്തിയത് തീരാദുഃഖമായി കിടക്കുന്നു. രണ്ട് പ്രായം വരുമെന്നുള്ള ചിന്തയില്ലാതെ ആ കാലഘട്ടത്തേക്ക് ഒന്നും കരുതി വെച്ചില്ല. മൂന്ന് പ്രായം വരുമ്പോള്‍ ഏകാന്തതയും ഒറ്റപ്പെടലും രോഗാവസ്ഥയുമൊക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചില്ല',. നൂറ് ശതമാനം ശരിയായ കാര്യമാണിതെന്നാണ് താരം പറയുന്നത്.

സിനിമയിലേക്ക് തിരിച്ച് വരികയാണെങ്കില്‍ ഈ തെറ്റുകളൊക്കെ തിരുത്തുമോ എന്ന ചോദ്യത്തിന് ഇതൊക്കെ താനെ തിരുത്തപ്പെടുമെന്നാണ് നടന്റെ മറുപടി. ഒരിക്കല്‍ കുഴിയില്‍ ചാടിയെന്ന് കരുതി പിന്നെയും ചാടാന്‍ നില്‍ക്കില്ലല്ലോ. ഭാര്യയോടും മക്കളോടുമടക്കം ആരോടും പരാതിയും പരിഭവവുമില്ല.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അപ്പോഴത്തെ ആറ്റിറ്റിയൂഡില്‍ അങ്ങനൊരു തീരുമാനം എടുത്തു. എന്ന് കരുതി ഇനി അങ്ങോട്ട് പോയി കാല് പിടിക്കേണ്ടതില്ലല്ലോ. ചെറിയൊരു അഭിമാനി മനസില്‍ കിടക്കുന്നുണ്ടെന്നും താരം സൂചിപ്പിക്കുന്നു.


Click it and Unblock the Notifications