തീരുമാനം എടുക്കേണ്ടത് മമ്മൂക്കയുടെ ഡോക്ടർ, ഭക്ഷണ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലു: തമ്പി ആന്റണി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്ര സുഖകരമല്ലാത്ത ചില വാർത്തകൾ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെ കുറിച്ച് പ്രചരിച്ചിരുന്നു. നടന് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. ഇതോടെ ആരാധകരെല്ലാം ആശങ്കയിലും പ്രിയ താരത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലുമായിരുന്നു. മമ്മൂട്ടിയുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ താരത്തിന്റെ പിആർ ടീം തന്നെ പ്രതികരിച്ച് എത്തിയിരുന്നു.

താരം പൂർണ ആരോഗ്യവാനാണെന്നാണ് കാൻസർ അഭ്യൂഹങ്ങൾ തള്ളി പിആർ ടീം അറിയിച്ചത്. എഴുപത്തിമൂന്നുകാരനായ മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളിൽ നിന്ന് ഇട​വേളയെടുത്തുവെന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Mammootty Health

ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. റമദാൻ വ്രതത്തിലായതിനാലാണ് തുടർച്ചയായ ഷൂട്ടിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നാണ് താരത്തിന്റെ പി.ആർ ടീം വ്യക്തമാക്കിയത്. അതേസമയം ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോ​ഗ്യത്തെ കുറിച്ച് നടൻ തമ്പി ആന്റണി സോഷ്യൽ‌മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽ‌മീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി... മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്.

ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.

അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്... കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.

Mammootty Health

ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.

അതേസമയം കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന് പോയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യമായാണ് മോഹൻലാൽ പ്രിയ സുഹൃത്തും സഹോദര തുല്യനുമായ മമ്മൂട്ടിക്ക് വേണ്ടി ഇത്തരത്തിൽ നേർച്ചകൾ നടത്തിയ വാർത്ത പുറത്ത് വന്നത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.

മമ്മൂട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നിറ ചിരിയുമായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ശരണാണ് ചിത്രം പങ്കുവെച്ചത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X