For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവനെ ആരും തെറ്റിദ്ധരിക്കല്ലേ... എന്നെ ശല്യപ്പെടുത്തിയ ഷിയാസ് അതല്ല'; വിശദീകരണ വീഡിയോയുമായി ടിനി ടോം

  |

  മിമിക്രി താരം, അവതാരകൻ, വിധി കർത്താവ്, നടൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ടിനി ടോം. ഒരു കാലത്ത് ടിനി ടോമും ​ഗിന്നസ് പക്രുവും ചേർന്ന് മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. തുടക്കകാലത്ത് സിനിമാ താരങ്ങൾക്കൊപ്പം സ്റ്റേജ് ഷോകൾ അവതരിപ്പിച്ച് നിറ സാന്നിധ്യമായിരുന്നു ടിനി ടോം. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു ടിനി ടോം. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Also Read: 'സൂരജിന്റെ കൈ പിടിച്ച് മലയാളത്തിന്റെ മരുമകളായി മൗനി റോയ്'; വൈറലായി കേരള സ്റ്റൈൽ വിവാഹം

  ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവത്തിലെ പ്രധാന വിധി കർത്താക്കളിൽ‌ ഒരാൾ‌ കൂടിയായിരുന്നു ടിനി ടോം. അടുത്തിടെ തന്നെ നിരന്തരം ഫോളിൽ വിളിച്ച് ശല്യം ചെയ്യുന്ന ഒരാളെ കുറിച്ച് വെളിപ്പെടുത്തി ടിനി ടോം രം​ഗത്തെത്തുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ടിനി ടോം പരാതിപ്പെട്ട ഉടൻ തന്നെ പൊലീസ് പ്രതി കണ്ടെത്തിയിരുന്നു. ഫോൺ വിളിച്ച് ശല്യം ചെയ്‍തുകൊണ്ടിരുന്നയാളെ പൊലീസ് കണ്ടെത്തിയതിൽ നന്ദി പറഞ്ഞ് ടിനി ടോമും രം​ഗത്തെത്തിയിരുന്നു.

  Also Read: 'പങ്കാളിയെ ചതിക്കേണ്ടി വന്നു'; വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ബോളിവുഡ് താരങ്ങൾ

  പല നമ്പറുകളിലും തന്നെ വിളിച്ചുകൊണ്ടിരുന്ന ആളെ പിടികൂടിയ സൈബർ വിഭാഗത്തിന് പ്രത്യേകിച്ച നന്ദി പറയുന്നുവെന്നാണ് ടിനി ടോം പറഞ്ഞത്. മാനസികമായിട്ട് അയാൾക്ക് എന്തോ പ്രശ്‍നമുണ്ടെന്നും ടിനി ടോം പറഞ്ഞിരുന്നു. തന്നെ ഫോണിൽ വിളിച്ച് അത് ഫോണിൽ റെക്കോർഡ് ചെയ്‍ത് പ്രചരിപ്പിക്കുകയായിരുന്നു ഷിയാസ് എന്ന പ്രതിയുടെ ലക്ഷ്യമെന്നും ടിനി ടോം പറഞ്ഞു. ഷിയാസ് എന്നാണ് പ്രതിയുടെ പേര്. 'മാസങ്ങളായി ഷിയാസ് എന്നെ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഷിയാസിന്റെ നമ്പർ ബ്ലോക്ക് ചെയ്‍തെങ്കിലും വേറെ നമ്പർ ഉപയോഗിച്ച് ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് പൊലീസിൽ ഞാൻ പരാതിപ്പെട്ടത്. പത്ത് മിനുട്ടിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്തു.'

  ടിനി ടോമിനെ വിളിച്ച് ശല്യം ചെയ്‍ത ഷിയാസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്‍തിരുന്നു. തുടർന്ന് ടിനി ടോമും പൊലീസ് സ്റ്റേഷനിലെത്തി. ഷിയാസിന് മാനസികമായ എന്തോ പ്രശ്‍നമുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. എന്തായാലും ഇത് ക്രിമിനൽ കുറ്റമാണെന്നും ടിനി ടോം പറഞ്ഞിരുന്നു. ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതിനാൽ ടിനി ടോം പരാതി പിൻവലിക്കുകയായിരുന്നു. ഇങ്ങനെ ഒരാളും ചെയ്യരുതെന്നും കേസുമായി മുന്നോട്ടുപോയാൽ അത് ക്രിമിനൽ കുറ്റമാണെന്ന് ഓർക്കണമെന്നും ടിനി ടോം പിന്നീട് സോഷ്യൽമീ‍ഡിയ വഴി പറഞ്ഞിരുന്നു. ദ്രുതഗതിയിൽ നടപടിയെടുത്തതിന് താൻ പൊലീസിനെ നന്ദി അറിയിക്കുകയാണെന്നും ടിനി ടോം പറഞ്ഞിരുന്നു. ബാഹ്യമായ ഇടപെടലുകൾ ഇല്ലെങ്കിൽ കേരള പൊലീസാണ് ഏറ്റവും മികച്ചതെന്നും ലൈവിൽ ടിനി ടോം പറഞ്ഞിരുന്നു.

  Recommended Video

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നത് എന്ന് ടിനി ടോം ലൈവിൽ പറഞ്ഞതോടെ കാര്യം കൃത്യമായി മനസിലാക്കാതെ നിരവധി പേർ ബി​ഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മോഡലും നടനുമായ ഷിയാസ് കരീമിനെ സോഷ്യൽമീഡിയ വഴി അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിപ്പെട്ട് ഇപ്പോൾ ടിനി ടോം തന്നെ സംഭവത്തിൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ്. തന്നോട് മോശമായി പെരുമാറിയ ഷിയാസ് സ്റ്റാർ മാജിക്ക്, ബി​ഗ് ബോസ് എന്നീ പരിപാടികളിലൂടെ ശ്രദ്ധേ.യനായ ഷിയാസ് അല്ലെന്നും അതിനാൽ ആ ഷിയാസിനെ ആരും ആക്രമിക്കരുത് എന്നുമാണ് ടിനി ടോം സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഷിയാസ് കരീം വളരെ അടുത്തറിയാവുന്ന തന്റെ സഹോദരനാണെന്നും ആരും തെറ്റിദ്ധരിച്ച് ചിന്തിക്കരുത് എന്നുമാണ് ടിനി ടോം വീഡിയോയിൽ‌ പറയുന്നത്. ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'അത് ഞാൻ അല്ല നിങ്ങൾക്ക് ആൾ മാറി എന്നാണ് തോന്നുന്നത്' എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് പങ്കുവെച്ചത്.

  Read more about: shiyas kareem
  English summary
  Actor Tiny Tom Came With Clarification Video Over Shiyas Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X