twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ ഇങ്ങനെ തല്ലണമായിരുന്നോ? അവരോട് അന്ന് ഞാൻ ചോദിച്ചു, നേരിട്ട അവഗണനയെ കുറിച്ച് നടൻ ടിറ്റോ

    |

    സിനിമയിലെ അവഗണനയെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയുടെ കഥകൾ പുറം ലോകത്ത് എത്താൻ തുടങ്ങിയത്. നടൻ നീരജ് മാധവനും തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നീരജിന്റെ തുറന്നെഴുത്ത് മലയാള സിനിമ ലോകത്ത് വലിയ ചർച്ച വിഷയമായിരുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും സിനിമ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

    ഇപ്പോഴിത സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് നടൻ ടിറ്റോ വിൽസൺ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ് ഒരു ഫോട്ടോ ഷൂട്ട് പങ്കുവെച്ചിരുന്നു.സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ അപ്പുറത്തുള്ള ഇരുണ്ടലോകത്തിന്റെ കാഴ്ചകളിലേക്ക് കണ്ണു തുറപ്പിക്കുന്നതായിരുന്നു ഫോട്ടോ ഷൂട്ട്. സിനിമാലോകത്തിലെ സമ്മര്‍ദ്ദങ്ങളെയാണ്... വേര്‍തിരിവുകളെയാണ്. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളുടെ പരിഹാരം ആത്മഹത്യ അല്ലെന്നാണ് താരം പറയുന്നത്.

    ഫോട്ടോ ഷൂട്ട് എന്ന ആശയം

    പിറന്നാൾ ദിവസമായിരുന്നു ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെ കുറിച്ചുള്ള ആശയം മനസ്സിൽ തോന്നിയത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ വിവേക് പി. സേതുവിന്റേതാണ് ആണ് ആശയം. നടൻ സുശാന്തിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒരു നടനോ നടിയോ ആരും തന്നെ ഇത് തിരഞ്ഞെടുക്കാൻ പാടില്ല. ഇക്കാര്യം സംസാരിച്ചപ്പോൾ വിവേക് എന്നോട് ചോദിച്ചു, ഇത്തരത്തിലുള്ള മനസ് മടുപ്പിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന്. സത്യത്തിൽ ഒരു പാട് അവഗണന നേരിട്ടിട്ടുണ്ട്.. ടിറ്റോ അഭിമുഖത്തിൽ പറഞ്ഞു.

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
      ജാതി, നിറം

    പണ്ട് മുതൽ തന്നെ ജാതിയുടേയും മതത്തിന്റേയും പേരിൽ പല തവണ മാറ്റി നിർത്തപ്പട്ടിട്ടുണ്ട്. ആ സംഭാഷണങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ടിന്റെ ആശയം വന്നത്. ജീവൻ അവസാനിപ്പിക്കുക എന്നത് ഒന്നിന്റേയും പരിഹാരമല്ല. പ്രശ്നം തരണം ചെയ്യാനാണ് പഠിക്കേണ്ടത്. എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തിട്ടുള്ളത്.ഒരു പ്രശ്നത്തിന്റെ മുന്നില്‍ തളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു യാത്രയില്ല.

    സിനിമയിലെ  റാഗിങ്ങ്

    ഒരു സ്കൂളിലോ കോളജിലോ നമ്മള്‍ ചേരുകയാണെന്ന് വിചാരിക്കൂ. ആദ്യം തന്നെ ചിലപ്പോള്‍ റാഗിങ് ഉണ്ടാകും.ഒരു പുതുമുഖം വരുമ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. പുതിയ ഒരാള്‍ വന്നിട്ടുണ്ടല്ലോ എന്ന ഭാവം. ചെറിയ പരിപാടികളൊക്കെ അവര്‍ ഒപ്പിക്കും. അതു നല്ല രീതിയില്‍ ആസ്വദിച്ചിട്ടുണ്ട്. അതു കൂടുതലാകുമ്പോഴാണ് ബുദ്ധിമുട്ട് ഉണ്ടാകുക.നമ്മള്‍ ഇരിക്കുന്ന സ്പേയ്സില്‍ നിന്ന് മാറ്റി ഇരുത്തും. നമ്മള്‍ ചെയ്തു വച്ച വര്‍ക്കില്‍ നിന്ന് പല ഭാഗങ്ങളും തിയേറ്ററിൽ എത്തുമ്പോൾ കാണില്ല.

    ഇല്ലാത്ത സീനിൽ കിട്ടിയ തല്ല്

    ഒരിക്കൽ ഒരു സീൻ ഷൂട്ട് ചെയ്തിട്ട്, അതിന്റെ ഡബ്ബിങ്ങിന് വേണ്ടി പോയി. അതു തീര്‍ത്തു വീട്ടില്‍ വന്നപ്പോള്‍ എനിക്കൊരു സംശയം... ഞാന്‍ ഡബ്ബ് ചെയ്ത പോര്‍ഷനില്‍ എന്റെ ബോഡി അല്ലല്ലോ.... കുറെ ഭാഗം പോയിട്ടുമുണ്ട്. ഞാനതിന്റെ ബന്ധപ്പെട്ട ആളെ വിളിച്ചു ചോദിച്ചു. ഇങ്ങനെ കാണിക്കാനായിരുന്നെങ്കില്‍ എന്നെ ആ ടേക്കിന് അതുപോലെ തല്ലാണമായിരുന്നോ എന്ന്. സത്യത്തില്‍ ആ ടേക്കില്‍ ഞാന്‍ വാങ്ങിച്ച അടി ആ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും എനിക്കൊരു സമാധാനമായേനെ. പിന്നീട് ഇതിനെ കുറിച്ച് ചെറിയ സംസാരമൊക്ക നടന്നു, പലരും ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു.

    Read more about: cinema സിനിമ
    English summary
    Actor Titto Wilson About His New Photo,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X