'കാർത്തി പറഞ്ഞകാര്യം സി‍ഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!

സൗത്ത് ഇന്ത്യൻ സിനിമയിൽ പരീക്ഷണ ചിത്രങ്ങൾ ചെയ്ത് വിജയിപ്പിക്കാൻ എപ്പോഴും മനസ് കാണുന്ന താരങ്ങളാണ് മലയാളത്തിലെ ടൊവിനോ തോമസും തമിഴിലെ നടൻ കാർത്തിയും. ടൊവിനോ ഇപ്പോൾ തല്ലുമാലയ്ക്ക് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിച്ച സന്തോഷത്തിലാണ്.

വാശിക്ക് ശേഷം തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് സിനിമയായിരുന്നു തല്ലുമാല. വ്യത്യസ്തമായ ജോണറിൽ എത്തിയിട്ടുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. ഖാലിദ് റഹ്മാനാണ് തല്ലുമാല സംവിധാനം ചെയ്തത്.

ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ മറ്റ് താരങ്ങൾ. ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

മണവാളന്‍ വസീമായി ടൊവിനോയും വോഗ്ലര്‍ ബീപാത്തുവായി കല്യാണിയും പവര്‍പാക്ക് പെര്‍ഫോമന്‍സാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രവും പ്രശംസ നേടുന്നുണ്ട്. ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്തത്.

കാർത്തി പറഞ്ഞകാര്യം സി‍ഡിയിലാക്കി തരാമോ?

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്‍റെ നിര്‍മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്ടായിരുന്നു തല്ലുമാല.

രണ്ട് വര്‍ഷം മുമ്പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ശേഷമാണ് മുഹ്സിൻ പരാരിയുടെ കഥ ഖാലിദ് റഹ്മാൻ സിനിമയാക്കിയത്.

ചിത്രത്തിന് വേണ്ടി ആദ്യമായി ടൊവിനോ ഡാൻസ് പഠിച്ച് മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. തല്ലുമാല സിനിമയുടെ പ്രമോഷൻ നടക്കുന്ന സമയത്താണ് കാർത്തി തന്റെ പുതിയ സിനിമയായ വിമരുമന്റെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയത്. ​

കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ വിരുമനും അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിനും മോശമില്ലാത്ത പ്രതികരണം പ്രേക്ഷകരിൽ‌ നിന്നും ലഭിക്കുന്നുണ്ട്. സൂര്യയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് കാർത്തിയും.

കൈതിക്കും പരുത്തിവീരനുമെല്ലാം വലിയ ഒരു ആരാധകവൃന്ദം കേരളത്തിലുണ്ട്. വിരുമൻ പ്രമോഷന്റെ ഭാ​ഗമായി മാതൃഭൂമിക്ക് പ്രൊമോഷന്‍ അഭിമുഖങ്ങള്‍ കൊടുത്തപ്പോള്‍ കാര്‍ത്തി തല്ലുമാലക്കും ടൊവിനോക്കും ആശംസകള്‍ അറിയിച്ചിരുന്നു.

മിന്നല്‍ മുരളിയുടെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ലെന്നും തല്ലുമാലക്കും ടൊവിനോക്കും ആശംസകള്‍ നേരുന്നുവെന്നുമാണ് കാര്‍ത്തി പറഞ്ഞത്.

തല്ലുമാലയ്ക്ക് ആശംസ നേർന്ന് കാർത്തി

കാര്‍ത്തി പറഞ്ഞ ഇക്കാര്യം അവതാരകന്‍ തല്ലുമാല പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ടൊവിനോയോട് പറഞ്ഞപ്പോള്‍ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ടൊവിനോ.

കാര്‍ത്തി പറഞ്ഞ കാര്യം സി.ഡിയിലാക്കി തരുമോ എന്നാണ് ടൊവിനോ മറുപടിയായി പറയുന്നത്. കൂടാതെ കാര്‍ത്തിയുടെ വിരുമാനും ടൊവിനോ ആശംസകള്‍ അറിയിച്ചു. കാര്‍ത്തി പ്രിയപ്പെട്ട സുഹൃത്താണെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

'കാര്‍ത്തി അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷം. പരുത്തിവീരന്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ഇഷ്ടപെട്ട നടനാണ് അദ്ദേഹം. ആ ചിത്രം മാത്രം മതിയല്ലോ കാര്‍ത്തി എന്ന നടനെ എന്നും ഓര്‍ത്തിരിക്കാന്‍.'

Recommended Video

Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
കാർത്തിയുടെ വിരുമൻ

'വിരുമാനും എല്ലാവിധ ആശംസകളും നേരുന്നു' ടൊവിനോ പറഞ്ഞു. മുത്തയ്യയാണ് വിരുമൻ സംവിധാനം ചെയ്തത്. മുത്തയ്യ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. വിരുമൻ ആദ്യ ദിവസം 8.2 കോടി രൂപയാണ് നേടിയത്.

ഇത് കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്നാണ് സൂചനകള്‍. സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.

More from Filmibeat

Read more about: karthi tovino
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X