Related Articles
ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
മഞ്ജു വാര്യര്‍, ഫഫദ്, ടൊവിനോ ക്രിട്ടിക്സ് ജേതാക്കള്‍ ആരൊക്കെയാണെന്നറിയുമോ? കാണൂ!
ഗൗതം മേനോന് മാത്രമല്ല! വിനീതും ടൊവിനോയുമുണ്ട് നാമില്‍! ട്രെയിലര്‍ പുറത്ത്! കാണൂ
കാതലേ... കണ്ണിന് കാവലേയ്! പ്രണയാര്‍ദ്രമായി മറഡോണയിലെ ആദ്യ ഗാനം! വീഡിയോ കാണാം
ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ!!l പാട്ട് മാത്രമല്ല രംഗവും കലക്കി, വീഡിയോ കാണാം
Tovino: സസ്പെൻസിന് വിരാമം!! ടൊവിനോയുടെ മറഡോണ മെയിൽ...
Tovino: 'ഞങ്ങളുടെ കുടുംബത്തിലെ അടുത്ത ഫിലിംമേക്കര്‍’, മറഡോണയുടെ സംവിധായകനെ കുറിച്ച് ആഷിഖ് അബു
ജീവാംശമായി താനേ നീയെന്നിൽ... തീവണ്ടിയിലെ ഗാനം പുറത്ത്!! പാട്ട് പൊളിച്ചു
ധനുഷിന്റെ ഇടപെടല്‍ മാരി 2 ഷൂട്ടിംഗില്‍ നിര്‍ണായകമായി: മനസു തുറന്ന് ടോവിനോ തോമസ്
tovino: കൂർത്ത ബുൾഗാൻ താടിയും നെറ്റിയിലൊരു മുറിവും!! ടൊവിനോയുടെ വില്ലൻ ലുക്ക് പൊളിച്ച്!!
ധനുഷിന്റെ മാരി 2ലെ വേഷം എന്തുകൊണ്ട്, ടൊവിനോ തോമസ് തുറന്ന് പറയുന്നു!!
mohanlal: ടൊവിനോയുടെ ഈസ്റ്റർ ആശംസ കലക്കി!! ആവേശത്തിൽ ആരാധകർ
tovino: ടൊവിനോയുടെ തീവണ്ടിയിലെ സൂപ്പർ ഗാനം പുറത്ത്! താ തിന്നം താനാ തിന്നം.... വീഡിയോ കാണാം
മലയാളത്തില്‍ യുവനടന്മാരില് ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ നടന് പിന്നീട് തന്റെ കഴിവുകൊണ്ട് മലയാള സിനിമയില്‍ മുന്നിരയിലേക്കുയര്ന്നിരുന്നു. ആര് എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ടോവിനോയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയിരുന്നത്. ചിത്രത്തില്‍ പൃഥിരാജിനും പാര്‍വ്വതിക്കുമൊപ്പം തുല്ല്യപ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു ടോവിനോ എത്തിയിരുന്നത്. ചിത്രത്തിലെ പെരുംപ്പറമ്പില് അപ്പു എന്ന കഥാപാത്രം ടോവിനോയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു.
ലാലേട്ടനോടുളള മീനുക്കുട്ടിയുടെ ഇഷ്ടം കാണിച്ചുകൊണ്ട് ആ പാട്ടെത്തി: വീഡിയോ കാണാം
ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് ടോവിനോ മലയാളത്തില്‍ നായകനിരയിലേക്കുയര്ന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ മികച്ചൊരു വേഷമായിരുന്നു ടോവിനോ ചെയ്തിരുന്നത്. ടോവിനോയ്ക്കൊപ്പം നീരജ് മാധവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മെക്സിക്കന്‍ അപാരതയ്ക്കു ശേഷമിറങ്ങിയ മിക്ക ടോവിനോ ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഗോദ,മായാനദി എന്നിവയെല്ലാം തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
തീവണ്ടി
ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് പറയുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്മാന് ചിത്രമായ സെക്കന്‍ഡ്ഷോയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ വിനി വിശ്വലാല്‍ ആണ് തീവണ്ടിക്ക് തിരക്കഥയൊരുക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് നടന് ദുല്‍ഖര്‍ സല്‍മാനായിരുന്നു പുറത്തുവിട്ടിരുന്നത്.
മറഡോണ
തീവണ്ടിയ്ക്ക് ശേഷം ടോവിനോ നായകനായി അഭിനയിക്കുന്ന ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഫുട്ബോള്‍ പശ്ചാത്തലമാക്കിയുളളാരു സിനിമയായിരിക്കില്ല മറഡോണയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.ആക്ഷന്‍ പ്രാധാന്യം നല്കിയൊരുക്കുന്ന സിനിമയായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖ താരം ശരണ്യ നായര്‍ നായികയാവുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്,ലിയോണ തോമസ് എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെതായുളള ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഒരു കുപ്രസിദ്ധ പയ്യന്
ടോവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു വ്യത്യസ്ഥ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്. നടനും സംവിധായകനുമായ മധുപാലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.തലപ്പാവ്, ഒഴിമുറി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രമാണിത്. നവാഗതനായ ജീവന് ജോബ് തോമസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു മുഴുനീള എന്റര്ടെയ്ന്മെന്റ് ചിത്രമായിരിക്കും കുപ്രസിദ്ധ പയ്യന് എന്നാണറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ ഫസ്റ്റലുക്ക് പോസ്റ്ററും മറ്റും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നെടുമുടി വേണു,അലന്‍സിയര്‍,ദിലീഷ് പോത്തന്, സൈജു കുറുപ്പ്,ബാലു വര്‍ഗീസ്, ശരണ്യ പൊന്വന്നം, ലിജോ മോള് ജോസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ലൂക്ക
ടോവിനോയുടെതായി ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രമാണ് ലൂക്ക. നവാഗതനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോ ലുക്ക എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്, ഗോകുല്‍ നാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിമിഷ് രവി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ് ചെയ്തിരിക്കുന്നത് നിഖില്‍ വേണുവാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. അന്‍വര്‍ ഷെരീഫ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സലീംകുമാര്‍, ശ്രീജിത്ത് വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍
മാരി 2
ടോവിനോ ധനുഷിന്റെ വില്ലനായി എത്തുന്ന പുതിയ ചിത്രമാണ് മാരി 2. ധനുഷിന്റെ വിജയ ചിത്രങ്ങളിലൊന്നായ മാരിയുടെ രണ്ടാം ഭാഗമാണിത്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി 2വില്‍ ധനുഷിന്റെ വില്ലനായാണ് ടോവിനോ അഭിനയിക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ ടോവിനോ തോമസിന്റെ വേറിട്ട ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടോവിനോയുടെ സ്റ്റൈലിഷ് ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. മാരിയുടെ ആദ്യ ഭാഗത്തില്‍ ഗായകന് വിജയ് യേശുദാസായിരുന്നു വില്ലന്‍ വേഷത്തിലെത്തിയിരുന്നത്. ടോവിനോയുടെ മുന്‍ചിത്രമായ തരംഗം നിര്‍മ്മിച്ചിരുന്നത് ധനുഷിന്റെ ഉടമസ്ഥയിലുളള വണ്ടര്‍ബാര്‍ ഫിലിംസായിരുന്നു. ധനുഷിനൊപ്പമുളള ടോവിനോയുടെ ആദ്യ ചിത്രം വലിയ പ്രതീക്ഷയോടെയൊണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്ജുന്: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍
Dulquer: പ്രേക്ഷകർ കാത്തിരുന്ന സോളോയിലെ ആ ഗാനം വന്നെത്തി!! സീതാ കല്യാണം... വീഡിയോ കാണാം
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.