വീട്ടുകാരോടുള്ള കടംവീട്ടൽ, ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് ടൊവിനോ തോമസ്...
ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. താരങ്ങൾ ഉൾപ്പെടെയഉള ജനങ്ങൾ വീടിനുളളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ജനങ്ങൾക്കൊപ്പം സർക്കാരും ആരോഗ്യ വകുപ്പും കൂടെ തന്നെയുണ്ട്. ഇപ്പോഴിത കൊവിഡ് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ ജനങ്ങളെ ക്ഷണിച്ച് നടൻ ടൊവിനോ തേമസ്. മനോരമ ഓൺലൈനിൽ പങ്കുവെച്ച് കുറിപ്പിലയിരുന്നു താരം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് താരം പങ്കുവെച്ചത്.കൊവിഡ് പ്രതിരോധത്തിനായുള്ള യുവജന കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ താരവും അംഗമാണ്.
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമ്മീഷൻ സജ്ജമാക്കുന്ന സന്നദ്ധസംഘനയിലേയ്ക്ക് യുവജനങ്ങളുടെ പ്രവാഹം. അയ്യായിരത്തിലധികം പേരാണ് ഒരു ദിവസം സംഘടനയിലേയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 1465 പേർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ചവരാണ്.ചലച്ചിത്ര പ്രവർത്തകരായ ടൊവിനോ തോമസ്, സണ്ണി വെയ്ൻ, മേജർ രവി, പൂർണിമ ഇന്ദ്രജിത്, അരുൺ ഗോപി തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിത കൊവിഡ് പോരാട്ടത്തിനെ കുറിച്ചും സർക്കാരിന്റെ നിർദ്ദേശം പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും ടൊവിനോ വെളിപ്പെടുത്തുകയാണ്.

രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരകിക്കുകയാണ്. വീട്ടിനുള്ളിൽ ചടഞ്ഞ് ഇരിക്കുമ്പോഴും കണ്ണും കാതും മനസ്സും പുറംലേകത്തേയ്ക്ക് തുറന്ന് വയ്ക്കാം. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനുളള അവസരമാണ് സർക്കാർ ഇപ്പോൾ നമ്മുടെ മൂന്നിൽ വയ്ക്കുന്നത്. കൊവിഡിനെതിരെയുള്ള ജനജാഗ്രത വർധിപ്പിക്കാനും ലോക്ക്ഡൗൺകാലത്ത് ഒറ്റപ്പെട്ടു പോണവരെ സഹായിക്കാനും വേണ്ടി സംസ്ഥാന യുവജന കമ്മീഷൻ തുടങ്ങിവെച്ച യൂത്ത് ഡിഫൻസ് ഫോഴ്സിൽ ഞാനും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ അതിജീവനത്തിന്റെ സേനയാണ്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഈ സാഹചര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്നാണ് ഇനിയ്ക്ക് പറയാനുള്ളതെന്നു ടൊവിനോ കുറിച്ചു.
Recommended Video

പ്രളയം വന്നപ്പോൾ കേരളത്തിനുവേണ്ടി നാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതാണ്. ഇത് അതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു പ്രതിസന്ധിയാണ്. നിങ്ങൾ ചെയ്യേണ്ടത് യുവ ജനകമ്മീഷനിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് എന്തെങ്കിലും സേവനങ്ങളുളളപ്പോൾ കമ്മീഷനുമായി ബന്ധപ്പെടുക. അതല്ലാതെ വോളന്റിയർ ചഞ്ഞ് നാട്ടിലിറങ്ങി നടന്ന് മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കി വയ്ക്കരുത്. കൂടുതൽ പേർ വാളന്റിയർമാരായി മുന്നോട്ട് വരട്ടെ.

ബ്രേക്ക് ദ് ചെയ്ൻ എന്നാണല്ലോ നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം, എന്നാൽ അതിന് വേണ്ട നമുക്ക് ഓരോർത്തർക്കും കൈ അദൃശ്യമായി കൈകോർക്കാം. ഭക്ഷണമോ, മരുന്നോ മറ്റെന്തിലും സഹായമോ വേണ്ടവരിലേക്ക് നമ്മുടെ സ്നേഹത്തിന്റെ കരങ്ങൾ നീട്ടാം.ഈ കൂട്ടിരിപ്പ് നാളേക്കു വേണ്ടിയുള്ള കരുതിവയ്പു കൂടിയാണെന്നു മറക്കരുതെന്നും താരം പറയുന്നു

ഷൂട്ടിങ് തിരക്കുകൾ കാരണം പലപ്പോഴും വീട്ടിലെത്താൻ പോലും സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ ഈ ലോക്ക് ഡൗൺ കാലം ഭാര്യയ്ക്കും മകൾക്കും അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കുന്ന സന്തോഷത്തിലാണ്. ലോക്ക് ഡൗൺ എന്നത് ഒട്ടും നിരാശപ്പെടുത്തേണ്ട കാര്യമല്ല. ഇതൊരു വലിയിയ യജ്ജത്തിന്റെ ഭാഗമാകുന്നതാണ് നാംനമ്മെ ജയിലിൽ പിടിച്ചിട്ടിരിക്കുകയൊന്നുമല്ലല്ലോ -താരം പറയുന്നു.

നമുക്ക് ഏറ്റവും സന്തോഷം തരുന്ന ഇടമാണ് വീട്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വീട്ടുകാർക്കൊപ്പം ചെലവഴിക്കാനാകാതെ പോയ സമയത്തിന്റെ കടം വീട്ടലാണെന്ന് വിചാരിച്ചാൽ മതി. സമയമില്ലെന്ന പരിഭവത്തിൽ ചെയ്യാതെ മാറ്റിവച്ച പല കാര്യങ്ങളുമുണ്ടാകും. അവയ്ക്കൊക്കെ വേണ്ടി നമുക്ക് ഈ സമയം പ്രയോജനപ്പെടുത്താം.ഈ 21 ദിവസം നമ്മൾ വളരെ പോസിറ്റീവ് ആയ മനസ്സോടെ കഴിയുക. പ്രളയത്തെ അതിജീവിച്ചതുപോലെ തീർച്ചയായും ഇതും കേരളം അതിജീവിക്കും.

വർക്ക് ഔട്ട് ചെയ്യാൻ പുറത്ത് ജിമ്മിൽ പോകണമെന്നില്ല. നീണ്ടുനിവർന്ന് പുഷ് അപ്പ് എടുക്കാൻ സ്ഥലം ഉണ്ടെങ്കിൽ പോലും ബോഡി ഫിറ്റ്നസ് നിലനിർത്താം. അതുപോലെ ഇഷ്ടത്തോടെ വാങ്ങിച്ച് മറച്ച് നോക്കാൻ പോലും കഴിയാതെ പോയ ഒരുപാട് പുസ്തകങ്ങളുണ്ട് വീട്ടിലെ ലൈബ്രറിയിൽ. അതുപോലെ, കാണാതെ പോയ സിനിമകൾ... ഇവയ്ക്കൊക്കെ എനിക്കിപ്പോൾ സമയമുണ്ട്- ടൊവിനോ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications