ഇനിയുള്ള പ്രതീക്ഷ മകളിലാണ്! അപ്പനും ഭാര്യയ്ക്കും ഇഷ്ടമല്ല, ഉപേക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ടൊവിനോ

വളരെ ചെറിയ സമയം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് തെന്നിന്ത്യയിലെ തന്നെ മിന്നും താരമായി മാറുകയായിരുന്നു ടൊവിനോ. അഭിനയിച്ച ചിത്രങ്ങൾ എല്ലാ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്.

നടൻ എന്നതിലുപരി മികച്ച മനുഷ്യസ്നേഹിയാണ് ടൊവിനോ. തന്റെ പ്രേക്ഷകർക്കൊപ്പം അവരിൽ ഒരാളായി എപ്പോഴും ചേർന്ന് നിൽക്കാൻ ടൊവിനോ ശ്രമിക്കാറുണ്ട്. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയൻ 06 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

 എന്തുകൊണ്ട് എടക്കാട്  ബെറ്റാലിയൻ

എടക്കാട് എന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു പട്ടാളക്കഥയുടെ പശ്ചാത്തലിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പട്ടാളക്കഥ എന്നതിലുപരി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചേരുവയൊക്കെ ചേർത്താണ് എടക്കാട് ബെറ്റാലിയൻ ഒരുക്കിയിരിക്കുന്നത്. ലഡാക്ക്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

 റിയൽ ലൈഫിലെ  ടൊവിനോ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ താരം പ്രത്യക്ഷപ്പെടാറുളളത്. എന്നാൽ ഇതെല്ലാം സാധാരാണ ജീവിതവുമായി അടുത്തു നിൽക്കുന്നവയുമാണ്. രാഷ്ട്രീയക്കാരൻ, പോലീസ്, പട്ടാളം എന്നിങ്ങനെ... എന്നാൽ യഥാർഥ ജീവിതത്തിൽ ടൊവിനോ ആഗ്രഹിക്കുന്നത് സിനിമ താരമാകാനാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 സിനിമ സംവിധായകൻ

അഭിനേതാക്കൾ സംവിധായകരാകുന്ന കാലമാണിപ്പോൾ. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, എന്നിവർ ഈ അടുത്തയിടെ സംവിധാന മേഖലയിലേയ്ക്ക് ചുവട് വെച്ചവരാണ്. ഇപ്പോഴിത സിനിമ സംവിധാനത്തെ കുറിച്ച് ടൊവിനോ തുറന്നു പറയുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യാനുളള പക്വത ആയെന്ന് ചിന്തിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

 വേണ്ടാന്നു വെച്ച ഇഷ്ടം


ജീവിതത്തിൽ വേണ്ടായെന്ന് വെച്ച ഇഷ്ടത്തെ കുറിച്ചും ടൊവിനോ വെളിപ്പെടുത്തി.പെറ്റിനോട് വലിയ താൽപര്യമാണ് ടൊവിയ്ക്ക്, വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താനും താരത്തിന് താൽപര്യമാണ് ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ ആ ഇഷ്ടം താരം വേണ്ടയെന്ന് വയ്ക്കുകയായിരുന്നത്രേ. അഭിമുഖത്തിൽ ടൊവിനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയ്ക്ക് ഭാരമാകുമെന്ന് കരുതിയാണ് ആ ഇഷ്ടം വേണ്ടയെന്ന് വെച്ചതെന്നും താരം കൂട്ടിച്ചേർത്തു.

   ആകെ പ്രതീക്ഷ മകളിൽ


ഈ കാര്യത്തിൽ ആകെ പ്രതീക്ഷയുള്ളത് മകളിലാണ്. ഭാര്യയ്ക്കും അപ്പനും ഇതിൽ താൽപര്യമില്ല. മകളിലുള്ള ആ പ്രതീക്ഷ തെറ്റിയില്ലെങ്കിൽ വീട്ടിൽ വളർത്തു മൃഗങ്ങൾ എത്തിത്തുടങ്ങും. വളർത്തുമൃഗങ്ങളോടുള്ള തന്റെ സ്നേഹം മകളിലൂടെ നിലനിൽക്കും എന്നാണ് ടൊവിനോയുടെ പ്രതീക്ഷ- ടൊവിനോ കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X