For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നല്ല പറഞ്ഞത്', ഭാഷ എനിക്ക് അലങ്കാരമല്ല ആവശ്യമായിട്ടാണ് കരുതുന്നതെന്ന് ടൊവിനോ തോമസ്

  |

  മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെത്തിയ ടോവിനോയുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ടൊവിനോ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം.

  അതേസമയം തല്ലുമാലയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എം. യു.എ.ഇക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഭാഷയെക്കുറിച്ചുള്ള കാഴ്ചപ്പാട് ടൊവിനോ വ്യക്തമാക്കിയത്.

  മുമ്പ് മിന്നൽ മുരളിയുടെ പ്രൊമോഷന്റെ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ താൻ ഇംഗ്ലീഷ് ഭാഷയിൽ അത്ര പ്രാവീണ്യമുള്ള ആളല്ലെന്ന് ടൊവിനോ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ തന്നെ കളിയാക്കിയാൽ മൈൻഡ് ചെയ്യില്ലെന്നും, അത് അവരുടെ പ്രശ്‌നമാണെന്നും ടൊവിനോ പറഞ്ഞു. ഈ സംഭവത്തെ പറ്റിയാണ് അവതാരകൻ താരത്തിനോട് ചോദിച്ചത്.

  'അന്ന് ഇം​ഗ്ലീഷ് അറിയില്ലെന്നല്ല പറഞ്ഞത്. എനിക്ക് ഇം​ഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റണം. റൊണാൾഡോയും മെസിയും എന്താ മോശമാണോ? അവർ എന്തെങ്കിലും കുറവുള്ള ആൾക്കാരാണോ? ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, ആവശ്യത്തിന് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്'.

  'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  'എനിക്ക് പരിമിതികൾ ഉണ്ട്. അതിനെ മറികടക്കാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ വലിയ അവകാശവാദങ്ങളൊന്നും ഞാൻ പറയാറില്ല. ഞാൻ ഇങ്ങനെയൊക്കെയാണ്. അത് ആൾക്കാർക്ക് മനസിലാവുന്നുണ്ടാവും. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരനാണ് ഞാൻ. ഇന്ന് സിനിമയിലുണ്ട്. അത്രേയുള്ളൂ,' ടൊവിനോ പറഞ്ഞു.

  '‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

  ‘ഈ ജീവിതം ഒരു സ്വപ്‌നം പോലെയാണ് കാണുന്നത്. കാരണം സിനിമയിൽ എത്തുമെന്ന് ഒരു ഉറപ്പുമില്ലാതിരിക്കുന്ന കാലം , അതായത് സ്കൂളിൽ പഠിക്കുന്ന കാലത്ത് അഭിമുഖങ്ങൾ ഒക്കെ നൽകുന്നത് ആലോചിച്ചിട്ടുണ്ട്. അന്നൊക്കെ ഞാൻ സ്വയം ചോദ്യങ്ങളെ ചോ​ദിച്ച് ഉത്തരങ്ങൾ പറയുമായിരുന്നു. ആ കാലത്തൊന്നും സിനിമയിലേക്ക് വരാൻ ശ്രമിക്കണമെന്നോ, വരുമെന്നോ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല'.

  'പഠിത്തം പൂർത്തിയാക്കിയ ശേഷമാണ് വീട്ടുകാരോടും ഗേൾഫ്രണ്ടിനോടും ഒക്കെ സിനിമയാണ് എന്റെ ആഗ്രഹം എന്ന് പറയുന്നത്,' ടൊവിനോ കൂട്ടിച്ചേർത്തു.

  ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  Recommended Video

  Tovino Thomas: കോഴിക്കോട്ടെ തല്ലുമാലയിൽ തച്ചുടഞ്ഞ എസ്‌കലേറ്റർ | *Celebrity

  ടൊവിനോയുടെ പുതിയ ചിത്രമായ തല്ലുമാല തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം', ‘ഉണ്ട', ‘ലവ്' എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല'.

  'മണവാളൻ വസിം' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രത്തിലെ നായിക കല്യാണി പ്രിയദർശനാണ്. 'ബീപാത്തു' എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. 'തല്ലുമാല' ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ചിത്രത്തിലെ പ്രോമോ പാട്ടിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണവാളൻ തഗ് എന്ന് പേരിട്ടിരിക്കുന്ന ​ഗാനം മലബാർ സ്ലാങ്ങിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രോമോ പാട്ടിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: tovino thomas
  English summary
  Actor Tovino Thomas Shared his opinion about the importance of language goes Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X