twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രവചനം നടത്താനുള്ള കഴിവില്ല, എനിക്ക് ഉച്ചഭ്രാന്താണെന്ന് പറഞ്ഞവരോടുള്ള രോഷവും വാശിയും ആയിരുന്നു'; ടൊവിനോ!

    |

    ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച് ഇന്ന് ആരേയും അത്ഭുതപ്പെടുത്തുന്ന ഉയരങ്ങൾ കീഴടക്കി നിൽക്കുന്ന മലയാളത്തിലെ യുവ താരമാണ് ടൊവിനോ തോമസ്. ​ഗോഡ്ഫാദറില്ലാതെ സിനിമയിലേക്കെത്തിയ ടൊവിനോ തോമസ് മിന്നൽ മുരളി കൂടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ താരമായി വളർന്ന് കഴിഞ്ഞു. സിനിമയുടെ തുടക്കകാലത്ത് ചെറിയ വേഷങ്ങളാണ് ടൊവിനോ ചെയ്തിരുന്നത്. പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് എബിസിഡി എന്ന ദുൽഖർ ചിത്രത്തിൽ ടൊവിനോ വില്ലനാകുന്നത്. ശേഷം സഹനടനായി എന്ന് നിന്റെ മൊയ്തീൻ അടക്കമുള്ള സിനിമകളിൽ ടൊവിനോ ഭാ​ഗമായി.

    'ദേവിയുടെ സ്വഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ സംഭവം പൊളിയും'; സാന്ത്വനത്തെ കുറിച്ച് ആരാധകർ'ദേവിയുടെ സ്വഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ സംഭവം പൊളിയും'; സാന്ത്വനത്തെ കുറിച്ച് ആരാധകർ

    എന്ന് നിന്റെ മൊയ്തീനിലെ അപ്പു ടൊവിനോയ്ക്ക് കരിയർ ബ്രേക്കായ സിനിമയായിരുന്നു. പൃഥ്വിരാജിന്റെ നായക വേഷം പോലും തന്നെ ടൊവിനോയുടെ അപ്പുവും പ്രേക്ഷകരുടെ ഹൃദയത്തിൽ സിനിമ കണ്ടിറങ്ങുമ്പോൾ നോവായി അവശേഷിക്കും. സ്വന്തം കഥാപാത്രത്തിന് എത്രത്തോളം സ്ക്രീൻ ടൈം ഉണ്ട് എന്ന് പോലും ചികഞ്ഞ് അന്വേഷിക്കാതെ കൂട്ടുകാർ വിളിച്ചാൽ ചെറിയ കഥാപാത്രമെങ്കിലും ഓടി വന്ന് ചെയ്യുന്ന പ്രകൃതക്കാരൻ കൂടിയാണ് ടൊവിനോ എന്ന് കുറുപ്പ്, ചാർളി തുടങ്ങിയ സിനിമകൾ കാണുന്നവർക്ക് മനസിലാകും. ഏറെ നാളത്തെ പ്രയത്നത്തിലൂടെയാണ് ടൊവിനോ ഇന്ത്യൻ സിനിമയുടെ മിന്നൽ മുരളിയായത്.

    'അജിത്ത് സാറിനെ കാണുമ്പോൾ കൊതിയാകും, ഞാനും റൈഡ് പോകാൻ ​ബൈക്ക് വാങ്ങിവെച്ചു, ഇതുവരെ നടന്നില്ല'; ദുൽഖർ!'അജിത്ത് സാറിനെ കാണുമ്പോൾ കൊതിയാകും, ഞാനും റൈഡ് പോകാൻ ​ബൈക്ക് വാങ്ങിവെച്ചു, ഇതുവരെ നടന്നില്ല'; ദുൽഖർ!

    വൈറൽ കുറിപ്പിനെ കുറിച്ച്

    ഇന്ന് മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറൊ മിന്നൽ മുരളിയായി മാറി കഴിഞ്ഞു ടൊവിനോ. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം കൂടിയായിരുന്നു ബേസിൽ ടൊവിനോയെ വെച്ച് ഒരുക്കിയ മിന്നൽ മുരളി. ഇക്കഴിഞ്ഞ ഡിസംബറിലാണ് മിന്നൽ മുരളി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നൽ മുരളി മൊഴി മാറ്റി എത്തിയിരുന്നു. മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോയുടെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് വലിയ തോതിൽ വൈറലായിരുന്നു. 'ഇന്ന് നിങ്ങൾ എന്നെ വിഡ്ഢി എന്ന് വിളിക്കുമായിരിക്കും... പക്ഷേ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും.. അന്ന് നിങ്ങൾ എന്നെയോർത്തു അസൂയപ്പെടും..' എന്നാണ് വഷങ്ങൾക്ക് മുമ്പ് ടൊവിനോ സമൂഹമാധ്യമങ്ങളിൽ കുറിച്ച കുറിപ്പ്. മിന്നൽ മുരളി വലിയ വിജയമായപ്പോൾ ആരാധകർ അത് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി ടൊവിനോയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചിരുന്നു.

     പ്രവചനശക്തിയില്ല

    അന്ന് അങ്ങനൊരു കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമായ നാരദനെ കുറിച്ചുമുള്ള വിശേഷങ്ങളും മനോ​രമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ നടൻ ടൊവിനോ തോമസ്. പ്രവചന ശക്തിയുണ്ടായിരുന്ന കൊണ്ടാണോ അന്ന് ഭാവിയിലെ സ്ഥിതിയെ കുറിച്ച് കുറിപ്പിട്ടത് എന്ന് ചോദിച്ചപ്പോൾ ടൊവിനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'സത്യത്തിൽ അത് പ്രവചനശക്തിയൊന്നുമല്ല. നന്നായി അധ്വാനിച്ചതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. എഴുതി വെച്ചശേഷം പണിയെടുക്കാമെങ്കിൽ ആർക്കും പറ്റുന്ന കാര്യമാണത്. ആ പോസ്റ്റ് എഴുതുന്ന കാലയളവിൽ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ് മാത്രമാണ് ഉള്ളത്. അന്നുവരെ യാതൊരു വിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യൻ.... സിനിമയിൽ അഭിനയിക്കണമെന്നാണാഗ്രഹം എന്ന് പറയുമ്പോൾ ആദ്യം കളിയാക്കിയുള്ള ചിരികളാണ് പലയിടത്ത് നിന്നും കിട്ടിയിട്ടുള്ളത്. കാരണം അത് എന്റെ ഉച്ച ഭ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും.'

     എന്റെ  സന്തോഷങ്ങളും സങ്കടങ്ങളും

    'അത്തരത്തിൽ എതിരഭിപ്രായങ്ങൾ ഉയർന്ന വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്. ഇന്ന് ആ പോസ്റ്റ്‌ ഇട്ടതോർക്കുമ്പോൾ സത്യത്തിൽ എന്തോപോലെ തോന്നും. കാരണം എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യൽ മീഡിയയിൽ വിളിച്ച് പറയേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല... ഇന്ന് ഞാൻ. മിന്നൽ മുരളിക്ക് മുമ്പ് ഏറ്റവും വലിയ വലിയ പ്രശ്നം എന്നത് മലയാള സിനിമയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതായിരുന്നു. മിന്നൽ മുരളിക്ക് ശേഷം അത് അൽപം കൂടി എളുപ്പമായി. ഞാനെന്ന വ്യക്തിയെ അറിയാതിരുന്നവർ പോലും ഇന്ന് എന്റെ സിനിമകൾ കാണുന്നുണ്ട്. മിന്നൽ മുരളിക്ക് ശേഷമാണ് ഞാനൊരു ശരിയായ ട്രാക്കിലാണ് ഓടുന്നത് എന്ന് തോന്നി തുടങ്ങിയത്. നാരദൻ എന്ന സിനിമയിറങ്ങുമ്പോൾ അതാ മിന്നൽ മുരളിയിലെ നടന്റെ സിനിമയല്ലേ എന്ന് പറഞ്ഞ് മറുഭാഷക്കാർ കണ്ട് നോക്കിയാൽ അതിന് മിന്നൽ മുരളി തന്നെയാവും കാരണം.'

    മിന്നൽ മുരളിക്ക് മുമ്പും ശേഷവും

    'മലയാളത്തിലെ പല അതിഗംഭീര സിനിമകളും മലയാളി സമൂഹത്തിന് പുറത്തേക്ക് എത്തിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം അതിന് പ്രാപ്തമായൊരു ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നമുക്കില്ല. ഒരു ഹോളിവുഡ് പടം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നതുപോലെ റിലീസ് ചെയ്യാൻ മലയാള സിനിമക്ക് കഴിയില്ല. എന്നാൽ ഒടിടിയിൽ മിന്നൽ മുരളി വന്ന സമയത്ത് ഹോണ്ടുറാസിലും ബാഹമാസിലും മിന്നൽ മുരളി ട്രെൻഡിങ്ങിൽ വന്നത് നമ്മൾ കണ്ടതാണ്. അവിടെ മലയാളികൾ കൂടുതൽ ഉണ്ടായിട്ടല്ല... ആ സിനിമ അവിടെ വരെ എത്തിക്കാൻ സാധിച്ചു എന്നതുകൊണ്ടാണത്. എത്തിച്ചാൽ കാണാൻ ആളുണ്ട്. അങ്ങിനെ അതിർത്തികൾക്കപ്പുറത്തേക്ക് മലയാള സിനിമയെ എത്തിക്കാൻ മിന്നൽ മുരളി ഒരു നിമിത്തമായി. മിന്നൽ മുരളി സത്യത്തിൽ ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ്. ആ വാതിൽ വഴി ഞാനെന്റെ സിനിമകളെ കടത്തിവിടാൻ ശ്രമിക്കുകയാണ്' ടൊവിനോ തോമസ് പറയുന്നു.

    Recommended Video

    Dulquer salman's gift to minnal murali tovino | FilmiBeat Malayalam
    നാരദൻ സിനിമ

    മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയായിരുന്നു നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി.ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലർ പുറത്ത് വന്നത്. നല്ല പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമാണ് നാരദൻ. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    Read more about: tovino thomas
    English summary
    Actor Tovino Thomas speaks openly about his viral future prediction note, details inside
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X