'മാധ്യമപ്രവർത്തകരുടെ ക്യാമറയിൽ വെള്ളം തളിച്ചു...'; ഷൈൻ ടോം ചാക്കോയാകാൻ ടൊവിനോ ശ്രമിക്കുന്നെന്ന് വിമർശനം!

സോഷ്യൽമീഡിയയും ഓൺലൈൻ മാധ്യമങ്ങളും സജീവമായതോടെ ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന കാര്യങ്ങളും വളരെ ഈസിയായി അറിയാം. സിനിമാ ലോകം സോഷ്യൽമീഡിയ വരും മുമ്പ് ജനങ്ങൾക്ക് അത്ര പരിചിതമായിരുന്നില്ല. തിയേറ്ററുകളിൽ പോയി സിനിമ കാണുക.

തങ്ങൾ താമസിക്കുന്നതിന്റെ പരിസരത്ത് എവിടെ എങ്കിലും ഷൂട്ടിങ് വന്നാൽ അവിടെ പോയി ഷൂട്ടിങ് കണ്ട് സാധിക്കുമെങ്കിൽ താരങ്ങളുടെ ഓട്ടോ​ഗ്രാഫും വാങ്ങി മടങ്ങുക. മാസികകളിൽ വരുന്ന നടന്മാരുടെ അഭിമുഖങ്ങൾ വായിച്ച് വിശേഷങ്ങൾ അറിയുക. സാധാരണ ഒരു പ്രേക്ഷകനെ സംബന്ധിച്ച് സിനിമയെ അടുത്ത് അറിയാൻ മുമ്പ് വഴികൾ വളരെ ചുരുക്കമായിരുന്നു.

എന്നാൽ സോഷ്യൽമീഡിയയുടെ വരവോടെ ഓരോ വിശേഷങ്ങളും അറിയാനും താരങ്ങളുടെ വീഡിയോകൾ കണ്ട് പ്രേക്ഷകർ വിലയിരുത്താനും തുടങ്ങി. എവിടെ തിരിഞ്ഞാലും ക്യാമറയാണ് എന്നതുകൊണ്ട് തന്നെ തങ്ങളുടെ സ്വകാര്യത നഷ്ടമായി എന്നാണ് സിനിമാ താരങ്ങൾ പറയാറുള്ളത്. വിമർശനങ്ങൾ ഇപ്പോൾ നേരിട്ട് താരങ്ങളുടെ സോഷ്യൽമീഡിയ പേജിൽ എത്തിയാണ് ആരാധകർ നടത്തുന്നത്.

Tovino Thomas

ചിലപ്പോഴൊക്കെ വിമർശനം അതിര് കടന്ന് സോഷ്യൽമീ‍ഡിയ ബുള്ളിയിങായും മാറാറുണ്ട്. കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടിയാണ് ടൊവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്.

പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട് താരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ബഹളങ്ങൾക്കിടയിൽ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ ഒരു വീഡിയോയാണ്.

കഴിഞ്ഞ വർഷം താരം ചെയ്ത് തിയേറ്ററുകളിൽ മികച്ച വിജയം നേടിയ സിനിമ തല്ലുമാലയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ടൊവിനോ കാറിൽ നിന്നും ഇറങ്ങിയതും മീഡിയ വളഞ്ഞു. ക്യാമറകൾ ചുറ്റും കൂടിയതോടെ ചെറിയ കുസൃതികളൊക്കെ കാണിച്ച താരം കയ്യിൽ കുറച്ച് വെള്ളമെടുത്ത് തന്നെ വളഞ്ഞ മീഡിയക്കാർക്ക് മുകളിൽ തളിച്ചു.

ക്യാമറയിൽ വെള്ളം പതിക്കുന്നുവെന്ന് ചില മാധ്യമങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയ ടൊവിനോയെയാണ് വിമർശിക്കുന്നത്.

tovino thomas

ഷൈൻ ടോം ചാക്കോയ്ക്ക് പഠിക്കുകയാണോ ടൊവിനോ എന്നതായിരുന്നു ഏറെയും കമന്റുകൾ. പൊതുവെ ഇത്തരം സാഹചര്യങ്ങളിൽ തമാശ കലർത്തി പെരുമാറുകയും ക്യാമറയിൽ പെടാതിരിക്കാൻ ഓടുകയുമെല്ലാം ചെയ്യാറുള്ളത് ഷൈൻ ടോം ചാക്കോയാണ്. അതുകൊണ്ട് തന്നെ ടൊവിനോയുടെ വ്യത്യസ്തമായ സമീപനം എല്ലാവരെയും അമ്പരപ്പിച്ചു.

അതേസമയം 2018 എന്ന വിജയ ചിത്രത്തിന് ശേഷം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്‍റെ നടികര്‍ തിലകം തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്നത്.

കൂടാതെ ടൊവിനോ-കല്യാണി പ്രിയദർശൻ സിനിമ തല്ലുമാലയ്ക്ക് രണ്ടാം ഭാ​ഗമുണ്ടാകുന്ന സൂചന നൽകിയിരിക്കുകയാണ് നിർമാതാവ് ആഷിഖ് ഉസ്മാന്‍. തല്ലുമാല സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് രണ്ടാം ഭാഗം എത്തുന്ന വിവരം അറിയിച്ചിരിക്കുന്നത്. കൂടാതെ തല്ലുമാലയിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

കൊവിഡിന് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു തല്ലുമാല. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രം അഷ്‌റഫ് ഹംസയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് രചിച്ചത്. മണവാളന്‍ വസീമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X