'അമ്മ എന്നോട് ഒരു പെൺകുട്ടിയെ കണ്ടെത്താൻ പറഞ്ഞു, എന്തിനാണ് ഇനി മറ്റൊരാളെ തേടുന്നത്'; ഉണ്ണി മുകുന്ദനോട് ആരാധകർ!

വർഷങ്ങളായി മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് താരങ്ങളായ അനുശ്രീയും ഉണ്ണി മുകുന്ദനും. യാതൊരു സിനിമാ പശ്ചാത്തലുമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയോടും അഭിനയത്തോടുമുള്ള അതിയായ ആ​ഗ്രഹമാണ് രണ്ട് പേരെയും സിനിമയുടെ ഭാ​ഗമായി മാറാൻ സഹായിച്ചത്.

ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. അഭിനയത്തിന് പുറമെ നിർമാണത്തിലേക്കും കടന്ന ഉണ്ണി മുകുന്ദൻ താൻ അഭിനയിച്ച മേപ്പടിയാൻ എന്ന സിനിമയ്​ക്ക് ദേശീയ അവാർഡ് ലഭിച്ച സന്തോഷത്തിലാണ്.

ലാൽ ജോസ് കണ്ടെത്തിയ നായികയാണ് അനുശ്രീ. സോഷ്യൽമീഡിയയിലും സീജവമായ അനുശ്രീയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്. ഉണ്ണി മുകുന്ദനും അനുശ്രീയും ഒരേ സമയം അടുത്തിടെ ഒരു വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. മിത്ത് വിവാ​ദത്തിൽ ഇരുവരും നടത്തിയ പ്രതികരണം വൈറലായതോടെയാണ് അനുശ്രീക്കും ഉണ്ണി മുകുന്ദനും സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

Unni Mukundan, anusree

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ച് വേദി പങ്കിട്ടപ്പോൾ നടത്തിയ പരാമർശങ്ങളാണ് പിന്നീട് ചർച്ചയായത്. അനുശ്രീ, ഉണ്ണ മുകുന്ദൻ എന്നിവർക്കൊപ്പം ജയസൂര്യ പറഞ്ഞ ചില കാര്യങ്ങളും അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദനും അനുശ്രീയും നടത്തിയ പ്രസം​ഗം വൈറലായതോടെ സമാജം സ്റ്റാർസ് എന്ന വിളിപ്പേരും ഇരുവർക്കും ലഭിച്ചിരുന്നു. ഇരുവരുടെയും പ്രസം​ഗം ഒരു ഭാ​ഗത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ നടി അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഉണ്ണി മുകുന്ദനെ ടാ​ഗ് ചെയ്താണ് അനുശ്രീ പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിവാദമായ പാലക്കാട്ടെ ​ഗണേശോത്സവ ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും ചില കാൻഡിഡ് മുഹൂർത്തങ്ങൾ ഉൾപ്പെട്ടതാണ് വീഡിയോ.

തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ എന്തേ ഹൃദയതാളം മുറുകിയോ എന്ന മനോഹര ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഒപ്പമാണ് തന്റെയും ഉണ്ണിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കിട്ടത്. വീഡിയോ വൈറലായതോടെ വിമർശനങ്ങളും സ്നേഹം കലർന്ന് നിരവധി കമന്റുകളെത്തി.

unni mukundan, anusree

വീഡിയോയിൽ ഇരുവരും നല്ല ജോഡികളായി തോന്നുന്നുണ്ടെന്നും ജീവിതത്തിൽ നിങ്ങൾ ഒന്നിച്ച് കൂടെ വിവാഹിതരായിക്കൂടെ എന്നുമാണ് ഉണ്ണിയോടും അനുശ്രീയോടും ആരാധകർ ചോദിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആരാധകരായുള്ള നായക നടനാണ് ഉണ്ണി മുകുന്ദൻ.

നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്, മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ... മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ട, നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു. രണ്ടുപേരും അങ്ങട് കല്യാണം കഴിക്കണം. തുടങ്ങി ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. അതിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചൊരു കമന്റുണ്ടായിരുന്നു.

ഉണ്ണിച്ചേട്ടന്റെ വീട്ടിൽ ഉണ്ണിച്ചേട്ടനെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി പോയപ്പോൾ ഉണ്ണിച്ചേട്ടന്റെ അമ്മ എന്റെ ഉണ്ണിക്ക് പറ്റിയ വല്ല കുട്ടികളും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇതാ ഇരിക്കുകയല്ലേ... നല്ല നൈസ് കോംബോ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ആ കമന്റിനെ നിരവധി പേർ അനുകൂലിച്ചു. അതേസമയം വിവാഹിതരായാൽ രണ്ട് വർഷത്തിനുള്ളിൽ അനുശ്രീയും ഉണ്ണിയും പിരിയുമെന്നാണ് മറ്റൊരാൾ കുറിച്ചത്.

മുപ്പത്തിയഞ്ചുകാരനായ ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ്. ഒരു ചേച്ചിയാണ് ഉണ്ണിക്കുള്ളത്. അതുപോലെ അനുശ്രീയുടെ വീട്ടിലും വിവാഹ ആലോചനകളും മറ്റും നടക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ അനുശ്രീ തനിക്ക് പറ്റിയൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Read more about: unni mukundan anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X