പത്തൊന്‍പത് വയസാണ്, ഭാവി നശിപ്പിക്കരുത്! ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈലുകൾ, പോലീസില്‍ പരാതി
താരങ്ങളുടെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സുലഭമാണ്. താരങ്ങളെന്നുള്ള വ്യാജേനെ പ്രേക്ഷകരുമായി സംസാരിക്കുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകർക്കൊപ്പം താരങ്ങളും പുലിവാല് പിടിക്കാറുണ്ട്. വ്യാജന്മാർ ഏറ്റവും കൂടുതൽ പണി കൊടുത്ത താരമാണ് നടൻ ഉണ്ണി മുകുന്ദൻ
സിനിമയിൽ സജീവമായ കാലം മുതൽ തന്നെ സോഷ്യൽ മീഡിയയിലും ഉണ്ണി സജീവമാണ്. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഐഡിയെ കൂടാതെ വ്യാജ ഫേസ്ബുക്ക് ആക്കൗണ്ടുകൾ സജീവമാണ്. ഇപ ഇതുവഴി പെൺകുട്ടികളെ പറ്റിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇപ്പോഴിത ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ഉണ്ണിയുടെ അച്ഛൻ മുകുന്ദൻ നായർ. ഒറ്റപ്പാലം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

iam unni mukundan എന്നാണ് ഉണ്ണിയുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രെഫൈലുകളുടെ പേര്. അതിന് സമാനമായി iam-unnimukundan എന്നും വ്യാജ അക്കൗണ്ടുകൾ വഴി പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നുണ്ട്.തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ വലിയൊരു ആരാധക സമ്പത്ത് തന്നെ ഉണ്ണി മുകുന്ദനുണ്ട്. തന്റേ പേരിൽ ധാരാളമായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രെഫൈലുകൾ ധരാളമായി കണ്ടു വരുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള വ്യാജന്മാർക്കെതിരെ പല തവണ പോലീസിൽ പരാതി നൽകിയിരുന്നു. ചെറുപ്പക്കാരാണ് , എന്നാൽ ഭാവി നശിപ്പിക്കേണ്ട എന്ന് കരുതി തീക്കീത് നൽകി പലരേയും വിട്ട് അയക്കുകയായിരുന്നുവെന്ന് ഉണ്ണു മുകുന്ദൻ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

സിനിമയിൽ വന്നപ്പോൾ മുതലുള്ള അക്കൗണ്ടാണിത്. കഴിഞ്ഞ വർഷം ഇതേ വിഷയത്തിൽ പരാതി നൽകിയപ്പോൾ കൊല്ലത്തുള്ള ചില പയ്യന്മാരെ പിടിച്ചിരുന്നു, പതിനേഴും പതിനെട്ടും വയസ്സുള്ള പിള്ളേരായിരുന്നു. അന്ന് അവര്‍ ചെറുപ്പമല്ലേയെന്നും കൈയബദ്ധം പറ്റിപ്പോയെന്നുമെല്ലാം അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും ഓക്കെ വന്നും കരഞ്ഞു പറഞ്ഞതു കൊണ്ടാണ് അവർക്ക് താക്കീത് നൽകി വിട്ടയച്ചത്.പെണ്‍കുട്ടികളുമായുള്ള സംഭാഷണങ്ങളും ഫോട്ടോകളുമെല്ലാം പുറത്തു വിട്ടാല്‍ അവരുടെ ഭാവി പോകുമെന്നെല്ലാം പറയുമ്പോള്‍ നമുക്കും പാവം തോന്നുല്ലോ. അവര്‍ തന്നെയാണോ ഇതിന് പിന്നിലെന്ന് തനിയ്ക്ക് അറിയില്ല. താൻ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്ന തോന്നാലാകും ഇത്തരക്കാരെ വീണ്ടും ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്- ഉണ്ണി പറയുന്നു.

ഒരു പ്രമുഖ സ്ഥാപനത്തിലെ മാനേജർ പദവിയിൽ ഇരിക്കുന്ന ആൾ ഞാനാണെന്ന് പറഞ്ഞ് ഒരു സ്ത്രീയെ തെറ്റിധരിപ്പിച്ച് അവരേട് സംസാരിച്ചിട്ടുണ്ട്. തനിയ്ക്ക് പേരുകൾ പുറത്തു പറയാൻ സാധിക്കില്ല. അതുപോലെ തന്നെ കഴിഞ്ഞ മാസം മാട്രിമോണിയൽ സൈറ്റിൽ ഒരാളുടെ പ്രെഫൈൽ ചിത്രമായി എന്റേ ഫോട്ടോ വച്ചിരുന്നു. ഇയാളെ പോലീസ് പിടിച്ചിരുന്നു. ഇത്തരത്തിലുള്ള കേസുകളെല്ലാം ഒത്ത് തീർപ്പിലാണ് അവസാനിക്കാറുളളത്.

iam unnimukundan എന്നാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ ഐഡി. അത് iam.unnimukundan എന്നെഴുതി, ഐഡി ഉണ്ടാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് റിക്വസ്റ്റ് അയക്കുന്നു. ഞാനാണ് അതെന്ന് വിശ്വസിച്ച് ആളുകൾ ചാറ്റ് ചെയ്യാറുമുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ഇത്തരത്തിലുള്ള പ്രവണതകൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് പോലീസിൽ പരാതി നൽകാമെന്ന് വിചാരിച്ചത്. ഇനി ഇത്തരക്കാര്‍ ആരായാലും പ്രായം നോക്കാതെ പിടികൂടുക, ജയിലില്‍ പിടിച്ചിടുക. എന്നോടു ചോദിക്കരുത് എന്നതാണ് ഇനി എന്റെ നിലപാട്. ഇതിനെ കുറിച്ച് പോലീസുകാരോട് സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications











