കോഴിമുട്ട കഴിക്കാൻ ഉണ്ണി മുകുന്ദന് ഇത്രയും സങ്കടമോ, നടന്റെ വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്നാണ് ഉണ്ണിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് താരം. ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത നടന്റെ സ്വഭാവം മലയാള സിനിമാ ലോകത്ത് തന്നെ ചർച്ച വിഷയമാണ്. തന്റെ ഭക്ഷണക്രമം പോലെ തന്നെ സുഹൃത്തുക്കളുടെ കാര്യത്തിലും ഉണ്ണി ഏറെ ശ്രദ്ധാലുവാണ്. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നടൻ ടൊവിനോ തോമസ് ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ. തന്റെ സിനിമ വിശേഷങ്ങളോടൊപ്പം തന്നെ സ്വകാര്യ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഉണ്ണിയുടെ പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിലത് വിമർശനങ്ങൾക്കും വഴിവെയ്ക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. മുട്ട കഴിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. വളരെ ഗൗരവഭാവത്തോടെയാണ് ഉണ്ണി മുട്ട കഴിക്കുന്നത്. മഞ്ഞ ബാക്കിയാക്കി വെള്ളഭാഗം മാത്രമാണ് താരം കഴിക്കുന്നത്. ഉണ്ണിയുടെ വീഡിയോ പോലെ തന്നെ ഏറെ രസകരം മുട്ട കഴിക്കുന്ന വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ്.

''തന്നെ പോലെ ആകാതിരിക്കൂ... നിങ്ങളുടെ കോഴിമുട്ട സന്തോഷത്തോടെ കഴിക്കുവെന്നാണ് വീഡിയോയ്ക്ക് നടൻ നൽകിയ ക്യാപ്ഷൻ. ഉണ്ണിയുടെ ക്യാപ്ഷനും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് നടന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീരാം രാമചന്ദ്രൻ, സഞ്ജു ശിവരാം, സാധിക വേണു ഗോപാൽ തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. ഉണ്ണിക്കെന്തിനാ ഉണ്ണി ലേ... എന്നാണ് നടൻ സഞ്ജുവിന്റ കമന്റ്. മസിലിന്റ സിമ്പലാണ് സാധിക പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകരും രസകരമായ കമന്റുമായി രംഗത്ത് എത്തുന്നുണ്ട്. ഉണ്ണി വെറുതേ കളയാണ് ലോ ഉണ്ണി, പാവപ്പെട്ടവർക്കൊന്നും അപ്പൊ മസിൽ വേണ്ടേ,വല്ല കണക്കും ഉണ്ടോ, തുടങ്ങി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടാതെ നടനോടുള്ള ആരാധനയും വ്യക്തമാക്കുന്നുണ്ട് ആരാധകർ. അധികം കഴിക്കേണ്ട കൊളസ്ട്രോൾ വരുമെന്നും ആരാധകർ പറയുന്നുണ്ട്. ഹാർഡ് വർക്ക് ചെയ്യുന്ന നടനാണ് ഉണ്ണി മുകുന്ദനെന്നും ആരാധകർ പറയുന്നുണ്ട്. ഉണ്ണിയുടെ വീഡിയോ വൈറലായിട്ടുണ്ട്.

തമിഴ് സിനിമയിലൂടെയായിരുന്നു ഉണ്ണിയുടെ തുടക്കം. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12 ആണ് നടന്റെ മലയാള ചിത്രം. മല്ലൂസിംഗ്,വിക്രമാദിത്യൻ,KL 10 പത്ത്,ഒരു മുറൈ വന്ത് പാത്തയാ,ഇര,ചാണക്യ തന്ത്രം,മാമാങ്കം തുടങ്ങിയവയാണ് നടന്റെ മികച്ച ചിത്രങ്ങൾ. നിവിൻ പോളി ചിത്രമായമിഖായേയിൽ നെഗറ്റീവ് ഗെറ്റപ്പിലായിരുന്നു നടൻ എത്തിയത്. തെലുങ്കിലും നടൻ ചുവട് വെച്ചിട്ടുണ്ട്, ജനത ഗാരേജ്, ബാഗ്മതി എന്നിവയാണ് നടന്റെ തെലുങ്ക് ചിത്രങ്ങൾ.


Click it and Unblock the Notifications











