കൂടെ അഭിനയിച്ച ആ നടിയോട് പ്രണയം തോന്നിയിട്ടുണ്ട്; ഇന്റിമേറ്റ് സീനുകളെ കുറിച്ചും ഉണ്ണി മുകുന്ദൻ

മലയാളികളുടെ ഇഷ്ട്ട താരമാണ് ഉണ്ണി മുകുന്ദൻ. 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ മേഖലയിലേക്ക് കടക്കുന്നത്.

2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ച് പലപ്പോഴും പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. ഇവയ്‌ക്കെല്ലാം മറുപടിയുമായി താരം പലപ്പോഴും എത്തിയിട്ടുമുണ്ട്. താരത്തിന്റെ വിവാഹത്തെ പറ്റിയും സിനിമയിലെ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുന്നതിനെപ്പറ്റിയും ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇതേപ്പറ്റി സംസാരിച്ചത്.

സ്നേഹം കൊണ്ടാണ് ചോദിക്കുന്നത്

വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട് ദേഷ്യം ഉണ്ടാവാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ദേഷ്യം ഉണ്ടാവാറില്ലെന്നും തന്നോട് ഈ ചോദ്യം ചോദിക്കുന്നത് പൊതുവെ പ്രായം ചെന്നവരാണെന്നും അവർ തന്നോടുള്ള സ്നേഹം കൊണ്ടാണ് ചോദിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരോട് ദേഷ്യം തോന്നാറില്ലെന്നും ഉണ്ണി വ്യക്തമാക്കി.

തനിക്ക് പ്രണയിച്ച് കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ താരം പ്രണയത്തിനൊന്നും ഇനി ഒട്ടും സമയമില്ലെന്നും വ്യക്തമാക്കി.

തുടർന്ന് സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ തനിക്ക് ഇപ്പോഴും നാണമാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

തനിക്ക് കാണാൻ കുഴപ്പം ഇല്ല എന്നാൽ അഭിനയിക്കാൻ കുറച്ച് പ്രയാസമാണെന്ന് ഉണ്ണി പറഞ്ഞു. തന്റെ കഥാപാത്രങ്ങൾക്ക് അത് ആവശ്യമാണെന്ന് വന്നാൽ എന്ത് ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് ആ സീൻ കട്ട് ചെയ്യാനോ മാറ്റി എഴുതാനോ ആവശ്യപ്പെടും എന്നാണ് താരം പറഞ്ഞത്.

ഒരുപാട് ഇന്റിമേറ്റ് സീനുകൾ വന്നിട്ടുണ്ട്


" എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഒരു സിനിമയിൽ കിസ്സിങ് സീൻ ഇല്ലായെങ്കിൽ ഇമോഷൻസ് കമ്യുണിക്കേറ്റ് അകത്തില്ല എന്ന്. " ഉണ്ണി വ്യക്തമാക്കി.

തന്റെ അടുത്ത് ഒരുപാട് ഇന്റിമേറ്റ് സീനുകൾ വന്നിട്ടുണ്ടെന്നും താൻ ചെയ്ത ഒരുപാട് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം സീൻ തിരുത്തിയെഴുതാൻ കഴിയുമോ എന്ന് താൻ ചോദിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. അങ്ങനെ മാറ്റാൻ പറ്റാത്ത അവസരങ്ങളിൽ മാത്രമേ അഭിനയിക്കാൻ മുതിരാറുള്ളുവെന്നും ഉണ്ണി വ്യക്തമാക്കി.

ഇന്റിമേറ്റ് സീനുകളിൽ തനിക്ക് വ്യക്തിപരമായി യാതൊരു എതിർപ്പും ഇല്ലെന്നും എന്നാൽ താൻ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറല്ലെന്നും തന്റെ പ്രേക്ഷകർ കുടുംബ പ്രേക്ഷകരാണ് അതുകൊണ്ട് തന്നെ താൻ ഒരു കൺസർവേറ്റീവ് സ്പേസിൽ ചിന്തിച്ചുപോവുകയാണെന്നും ഉണ്ണി പറഞ്ഞു.

ഇപ്പോഴത്തെ പുതിയ തലമുറക്ക് ഇതൊന്നും വലിയ പ്രശ്‌നമല്ലെന്നും റീലിസിൽ പോലും ഇതെല്ലം കാണാറുണ്ടെന്നും സമൂഹം മാറിയിട്ടുണ്ടെന്നും എന്നാൽ താൻ ഇങ്ങനെയാണെന്നും ഉണ്ണി പറഞ്ഞു.

Recommended Video

ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്, വെളിപ്പെടുത്തി ഷാജോൺ | FilmiBeat Malayalam
ഇഷ്ട്ടം തോന്നിയ ആൾക്ക് അത് മനസിലായിട്ടുണ്ടാവും

കൂടെ അഭിനയിച്ച ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ പേര് പറയില്ലെന്നും ഉണ്ണി വ്യക്തമാക്കി. പ്രണയം പറഞ്ഞിട്ടില്ലെന്നും എന്നാൽ തനിക്ക് ഇഷ്ട്ടം തോന്നിയ ആൾക്ക് അത് മനസിലായിട്ടുണ്ടാവുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ ഉണ്ണി മുകുന്ദൻ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സിനിമ നടിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് പറയുകയുണ്ടായി. തന്റെ അമ്മ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

ഷെഫീക്കിന്റെ സന്തോഷമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജൂണിലാവും ചിത്രം റിലീസ് ചെയ്യുക. അനൂപ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷയും ചേർന്നാണ് നിർമ്മിക്കുന്നത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X