'മലയാളികൾ കാണാൻ കാത്തിരിക്കുന്ന വിവാഹം ഇവരുടേതാണ്...'; ഇത് അവസാനിപ്പിക്കാൻ എത്ര രൂപ തരണമെന്ന് ഉണ്ണി മുകുന്ദൻ!

ഇപ്പോഴും അവിവാഹിതരായി തുടരുന്ന ഒരുപാട് നടന്മാർ ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിലുണ്ട്. സൽമാൻ ഖാൻ മുതൽ ഇങ്ങ് തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ സിമ്പുവും വിശാലും ഉണ്ണി മുകുന്ദനും വരെ ഇപ്പോഴും ബാച്ചിലർ ലൈഫാണ് നയിക്കുന്നത്. ഒട്ടനവധി ആരാധികമാരുള്ള മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ വിവാഹം ചെയ്യുന്നത് എങ്ങനെയുള്ള പെണ്‍കുട്ടിയായിരിക്കും എന്നറിയാന്‍ ആരാധകര്‍ക്കും കൗതുകമുണ്ട്.

ഭാവി വധുവിനെ കുറിച്ച് ഒരുപാട് സങ്കല്‍പങ്ങള്‍ പലപ്പോഴായി ഉണ്ണി പങ്കുവെച്ചിട്ടുള്ളതുമാണ്. കരിയറും ഫിറ്റ്നസുമെല്ലാം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന ഉണ്ണി മുകുന്ദൻ വിവാഹത്തിനുള്ള പ്രാഥമിക നീക്കങ്ങൾ പോലും ആരംഭിച്ചിട്ടില്ല. നടക്കുമ്പോൾ നടക്കട്ടെയെന്ന സമീപനമാണ് വിവാഹ കാര്യത്തിൽ ഉണ്ണി മുകുന്ദന്.

Unni Mukundan

മലയാളത്തിന്റെ മല്ലു സിങായ ഉണ്ണിയെ സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് പെൺകുട്ടികൾ കേരളത്തിലുണ്ട്. പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള ​ഗോസിപ്പുകളിൽ അധികം വരാത്ത പേരാണ് ഉണ്ണി മുകുന്ദന്റേത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.അതിനുള്ള മറുപടിയായാണ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉണ്ണി പങ്കിട്ടിരിക്കുന്നത്. ​

ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കിട്ടായിരുന്നു നടന്റെ കുറിപ്പ്. പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ് എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്. അടുത്ത സൗഹൃദമുള്ളവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. മാത്രമല്ല രണ്ടുപേരും അവിവാഹിതർ. ഒട്ടനവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിനുശേഷമാണ് ഇരുവരെയും ഒരു ജോഡിയായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

നടന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഇതൊന്നും അറിയാത്തവരെ കൂടി ഇത്തരം സ്ക്രീൻ ഷോട്ട് പങ്കിട്ട് അറിയിക്കണമായിരുന്നുവോ എന്നാണ് ചിലർ ഉണ്ണി മുകുന്ദനോട് ചോദിച്ചത്. ഇങ്ങനെ നൂറുകണക്കിന് ന്യൂസ്‌ ദിവസവും കാണുന്നു നമ്മൾ. പക്ഷെ ഉണ്ണി ഇത് മാത്രം ഹൈലൈറ്റ് ചെയ്യുമ്പോൾ എന്തോ ഒരു.... ഏയ്‌ തോന്നലാവും.

Unni Mukundan

ആരും അറിഞ്ഞില്ലായിരുന്നു. ഇപ്പോ നാട്ടാരെ മുഴുവൻ അറിയിച്ചു, ഇതൊക്കെ നോക്കിയിരുന്നു പോസ്റ്റ്‌ ചെയ്‌താൽ സെൽഫ് പ്രമോഷൻ നടക്കും എന്നിങ്ങനെയായിരുന്നു വിമർശിച്ച് ചിലർ കുറിച്ചത്. ഒട്ടനവധി രസകരമായ കമന്റുകളും നടന്റെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ജോഡിയാണ് നിങ്ങൾ, സാധാരണ അവരുടെ ലൈൻ ഇങ്ങനെയാണ്... ഉണ്ണിമുകുന്ദൻ അനുശ്രീയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും... ഇതിപ്പോ ഇത്രേം സംഭവിച്ചുള്ളല്ലോ സമാധാനം,

അനുശ്രീയെ അങ്ങ് കെട്ടണം പിന്നെ ഇവന്മാർ എന്ത് എടുത്തിട്ട് ന്യൂസ്‌ കൊടുക്കും?, ഇതൊക്കെ ഒരു രസം അല്ലേ ഉണ്ണിയേട്ടാ... നിങ്ങൾ സെലിബ്രിറ്റി അല്ലായിരുന്നെങ്കിൽ ആരെങ്കിലും ഇതൊക്കെ തിരക്കുമായിരുന്നോ, ഇതൊക്കെയൊരു ഫണ്ണായിട്ട് എടുക്ക് ഉണ്ണിയേട്ടാ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

അതേസമയം ഇന്നേവരെ ഒരുമിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്തവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. നല്ലൊരു പങ്കാളിയെ കിട്ടിയെന്ന് തോന്നിയാൽ മാത്രം വിവാഹം എന്ന സമീപനമാണ് അനുശ്രീക്ക്. ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X