കല്യാണം മനസ്സിലുണ്ട്, അത് മറന്ന് പോയതല്ല, വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ
ആരാധകരുടെ കാര്യത്തിൽ ഒരു ക്ഷാമവുമില്ലാത്ത യുവതാരമാണ് ഉണ്ണി മുകുന്ദൻ. കൈനിറയെ ആരാധകരാണ് ഉണ്ണിയ്ക്ക്. മോളിവുഡിലെ ഹാൻസം ബാച്ചിലർ താരത്തിന്റെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. ആരാധകരുടെ എണ്ണം കൂടു വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തെ കുറിച്ചാണ്. വിവാഹം ഒരു ചോദ്യമായി മനസ്സിലുണ്ടെന്നും മറന്നിട്ടില്ലെന്നുമാണ് ഉണ്ണി പറയുന്നത്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണ്. നടനായതു കൊണ്ട് എപ്പോൾ വേണമെങ്കിലും പെണ്ണ് കിട്ടുമെന്നുള്ള അഹങ്കാരം വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞു.
മാമാങ്കത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന്യമുള്ള ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലായിരുന്നു ഉണ്ണി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. അതിനുള്ള സന്തോഷവും താരം പ്രകടിപ്പിച്ചിട്ടുണ്ട്. തന്‍റെ അഭിനയ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ് മാമാങ്കമെന്നാണ് താരം പറയുന്നത്. മാമാങ്കത്തിന് ശേഷം ഉണ്ണി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.


Click it and Unblock the Notifications











