'പ്ലസ് ടുവിൽ പഠനം നിർത്തി, ലോഹിതദാസുമായി അടുത്ത ബന്ധം'; ഇങ്ങനേയും ഒരു ഉണ്ണി മുകുന്ദനുണ്ട്!

മലയാള സിനിമയിൽ യുവനടന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേഷകരുടെ കയ്യടി നേടികൊണ്ട് വളരെ പെട്ടെന്ന് ആയിരുന്നു ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ വളർച്ച. തന്റെ ആരാധകരെയും സഹോദരങ്ങൾ എന്നപോലെ പരിഗണിക്കുന്ന ഒരു താരം കൂടിയാണ് ഉണ്ണി. അതുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ പലപ്പോഴും ഉണ്ണി ആരാധകരുമായി സംവദിക്കാറുണ്ട്. നടൻ എന്നതിലുപരി ഇന്ന് നിർമാതാവ് കൂടിയാണ് നടൻ ഉണ്ണി മുകുന്ദൻ.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തിൽ മെക്കാനിക്കിന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ജയകൃഷ്ണൻ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. താരത്തിന്റെ കരി യറിൽ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മേപ്പടിയാൻ. സ്വന്തം നിർമ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്ന് വിട്ടുമാറി കുടുംബനായകനായി ഉണ്ണി എത്തിയ ചിത്രവുമാണിത്. കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് എന്ന് ഉണ്ണി മുകുന്ദൻ തന്നെ സിനിമയെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ

നവാഗതനായ വിഷ്‍ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായിക. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്‍ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണി സിനിമാ മോഹം കൊണ്ട് നടന്നിരുന്ന വ്യക്തിയല്ല. ഏതോ ഒരു ഘട്ടത്തിലാണ് സിനിമയിലേക്ക് തിരിയാൻ ഉണ്ണി മുകുന്ദൻ തീരുമാനിച്ചത്. ജീവിതത്തിലും സിനിമയിലും സംഭവിച്ചിട്ടുള്ള ആർക്കും അധികം അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.

പ്ലസ് ടുവിൽ പഠനം നിർത്തി

ഞാൻ പ്ലസ് ടു കഴിഞ്ഞ് കുറച്ച് മാസം കോളജിൽ പോയിരുന്നു. പിന്നെ ടീച്ചറുമായി ചെറിയ പ്രശ്നമൊക്കെയായ ശേഷം ഞാൻ കോളജിൽ പോകുന്നത് നിർത്തി. കോളജ് നിർത്തിയ പിറ്റേ ദിവസം മുതൽ‌ ‍ഞാൻ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് മോശമില്ലാത്ത ജോലികൾ ചെയ്തിട്ടുണ്ട്. പിന്നീട് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനാണ് എവിടെ നിന്നോ സംവിധായകൻ ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ച് തന്നത്. അങ്ങനെയൊരിക്കൽ അദ്ദേഹത്തിന് ഞാൻ കത്തെഴുതി. എന്തുകൊണ്ടോ കത്ത് വായിച്ച് അദ്ദേഹം എന്റെ വീട്ടിലേക്ക് വിളിച്ചു. ഒരു ദിവസം കാണാൻ ചെല്ലാൻ പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തെ കാണാൻ വീട്ടിലേക്ക് പോകുന്നത്. അവിടെ ചെന്ന് അദ്ദേഹവുമായി നന്നായി സംസാരിച്ചു. വളരെ സാധരണക്കാരനായ ഒരു മനുഷ്യനായിരുന്നു. അന്ന് മുതൽ അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട്.

Recommended Video

ഒരാളെ വീഴ്ത്താൻ എനിക്ക് മസിലിന്റെ ആവശ്യമില്ല | Unni Mukundan Interview | FilmiBeat Malayalam
ലോഹിതദാസുമായുള്ള ബന്ധം

വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന് നിരവധി ആരാധകർ അദ്ദേഹത്തെ കാണാൻ വീട്ടിന്റെ മുമ്പിൽ വന്ന് ക്യൂ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴും ക്യൂവിൽ നിൽക്കാതെ അദ്ദേഹത്തെ കാണാൻ വീടിനുള്ളിലേക്ക് നേരിട്ട് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്ക് അദ്ദേഹം തന്നിരുന്നു. അദ്ദേഹം മരിച്ചുവെന്ന് അച്ഛൻ വഴിയാണ് ഞാൻ അറിഞ്ഞത്. അ​ദ്ദേഹത്തെ അവസാനമായി കാണാൻ ഞാൻ വന്നപ്പോഴാണ് ആദ്യമായി വിമാനത്തിൽ‌ കയറിയത്. അതുകൊണ്ട് ആ ഫ്ലൈറ്റ് യാത്ര പോലും ഇന്നും വിഷമത്തോടെയാണ് ഓർക്കുന്നത്. അദ്ദേ​ഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിലും എന്നും എന്റെ ​ഗുരുനാഥനായിട്ടാണ് ഞാൻ അ​ദ്ദേഹത്തെ കാണുന്നത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X