'ഇക്കഴിഞ്ഞ വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ നയൻസിൻ്റെ ഏറ്റവും ഹൃദ്യമായ ചിരിയാണിത്'; ഭാര്യയെ എടുത്ത് പൊക്കി വിഘ്നേഷ്!

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നയന്‍താര. മലയാളവും തമിഴും തെലുങ്കും കന്നടയും കടന്ന് ബോളിവുഡിലടക്കം തന്‍റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു താരം. സംവിധായകന്‍ വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത് മുതല്‍ കുടുംബ ജീവിതത്തിലാണ് താരം അതീവ ശ്രദ്ധയാണ് വെച്ചു പുലര്‍ത്തുന്നത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് നയന്‍സ് ഇപ്പോള്‍ ഏറിയ സമയവും ചെലവഴിക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.

ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ രണ്ട് വർഷം മുമ്പ് ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ സിനിമാ ഒട്ടാകെ ഇരുവരുടെയും വിവാ​ഹത്തിന് ഒഴുകി എത്തിയിരുന്നു.

Vignesh Shivan  Nayanthara

നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത്. 2015ൽ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി. താമസിയാതെ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ നയൻതാരയോ വിഘ്നേഷ് ശിവനോ തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. നാനും റൗഡി താന്റെ പ്രസ് മീറ്റിനിടെ വിഘ്‌നേഷും നയൻതാരയും സിനിമയുടെ സെറ്റിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നുവെന്ന് മൻസൂർ അലി ഖാൻ പറയുകയുണ്ടായി.

വിഘ്നേഷ് ശിവൻ ഉൾപ്പെടെ വേദിയിൽ ഉണ്ടായിരുന്നവരെല്ലാം അന്ന് ഇത് കേട്ട് ചിരിച്ചു. രണ്ട് വർഷത്തിന് ശേഷം 2017ൽ സിംഗപ്പൂരിൽ നടന്ന ഒരു അവാർഡ് ഷോയിൽ ഇരുവരും ഒരുമിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടു. അവാർഡിനായി എത്തിയ ഇരുവരും ഒരുമിച്ചാണ് വിമാനത്താവളത്തിൽ എത്തിയത്.

അവാർഡ് നിശയിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നതും. നാനും റൗഡി താൻ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം വിഘ്‌നേഷിന് ലഭിച്ചപ്പോൾ തന്റെ പ്രണയിനിക്ക് നന്ദി പറയുകയായിരുന്നു വിഘ്‌നേഷ്. അതുപോലെ നയൻതാര മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ വിഘ്നേഷ് ശിവന് നന്ദി പറയുകയും ചെയ്തു. ഷോയ്ക്കിടെ അവാർഡ് ഇവന്റ് അവതാരകനായ മിർച്ചി ശിവ ഇരുവരുടെയും ബന്ധത്തെ കളിയാക്കിയെങ്കിലും നയൻസും വിക്കിയും അത് സന്തോഷത്തോടെ സ്വീകരിച്ചു.

നയൻതാര സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും ഇരുവരും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും വിഘ്‌നേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം വിവാഹ വാർഷിക ദിനത്തിൽ നയൻസിനൊപ്പമുള്ള കുടുംബ ജീവിതത്തെ കുറിച്ച് വിഘ്നേഷ് ശിവൻ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

Vignesh Shivan  Nayanthara

പത്ത് വർഷമായി നയൻസിനൊപ്പം. വിക്കിനയൻ ആയിട്ട് രണ്ട് വർഷം... നിന്നെ വിവാഹം കഴിച്ചതാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എൻ്റെ ഉയിരേ ഉലകമേ... നിന്നെ ഒരുപാട് സ്നേഹിക്കുന്നു എൻ്റെ തങ്കമേ... കൂടുതൽ രസകരമായ സമയങ്ങളിലേക്കും ഓർമ്മകളിലേക്കും വിജയകരമായ നിമിഷങ്ങളിലേക്കും ഒരുപാട് ദൂരം പോകാനുണ്ട്.

എപ്പോഴും നമ്മോടൊപ്പം നിൽക്കാനും നമ്മളെ സംരക്ഷിക്കാനും നമ്മുടെ വലിയ വലിയ അഭിലാഷങ്ങൾ നമ്മുടെ ഉയിർ, ഉലകം എന്നിവയിലൂടെ വിജയിപ്പിക്കാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് നയൻതാരയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് വിഘ്നേഷ് കുറിച്ചത്. ഒപ്പം ​ഹോങ്കോങിൽ അവധി ആഘോഷിക്കുന്നതിനിടെ നയൻതാരയെ എടുത്ത് ഉയർത്തുന്ന ഒരു വീഡിയോയും വിക്കി പങ്കിട്ടു.

ആദ്യമായാണ് ഭാര്യയ്ക്കൊപ്പമുള്ള ഇത്തരം പ്രണയ നിമിഷങ്ങളുടെ വീഡിയോ വിക്കി പങ്കിടുന്നത്. വീഡിയോ വൈറലായതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ വെച്ച് നയൻസിൻ്റെ ഏറ്റവും ഹൃദ്യമായ ചിരിയാണ് വിക്കി പങ്കിട്ട വീഡിയോയിൽ കണ്ടതെന്നാണ് കമന്റുകൾ.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X