പ്രണയം ഭാര്യയോട് തോന്നുന്നത് മാത്രമല്ല! 27-ാമത്തെ വയസിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കേണ്ടി വന്നുവെന്ന് വിജയ് ബാബു
നടന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ് ബാബു. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള വിജയ് അടുത്തിടെയാണ് വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അതെല്ലാം അവസാനിച്ച് പുതിയൊരു ജീവിതത്തിലേക്ക് എത്തി.
തന്റെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നാണ് താരമിപ്പോള്‍ പറയുന്നത്. വലിയ ബിസിനസുകള്‍ തകര്‍ന്ന് സീറോയിലെത്തിയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ നിര്‍മാതാവ് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് വിജയ് ബാബു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. പ്രണയം എന്ന് പറയുന്നത് ഒരു വാക്കാണ്. ഖല്‍ബ് എന്ന് പറയുന്ന പോലെ തന്നെ ഉള്ള ഒരു വാക്കാണ്. നമുക്ക് എല്ലാത്തിനോടും പ്രണയം വരാം. അമ്മ, അച്ഛന്‍, സഹോദരി, കൂട്ടുകാര്‍ എല്ലാവരോടും പ്രണയം, സ്‌നേഹം വരാം. എന്റെ നിര്‍വചനത്തില്‍ പ്രണയം എന്ന് പറഞ്ഞാല്‍ നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നതും, അവരെ അതുപോലെ സ്‌നേഹിക്കുന്നതുമാണ്.
എനിക്ക് പ്രണയമെന്ന് പറയുന്നത് പാര്‍ട്‌നറോടോ എന്റെ ഭാര്യയോടോ മാത്രം തോന്നുന്ന ഒന്നല്ല. നമ്മള്‍ ഇഷ്ടപ്പെടുന്ന എല്ലാത്തിനോടും തോന്നുന്ന സ്‌നേഹം അതുകൂടിയാണ് തന്റെ പ്രണയമെന്നാണ് വിജയ് ബാബു പറയുന്നത്.
കോര്‍പറേറ്റ് കരിയറില്‍ വലിയ പരാജയം നേരിട്ടിട്ടുള്ള ആളാണ് ഞാന്‍. ഉയര്‍ച്ച തഴച്ചകള്‍ ഒരുപാട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. എന്റെ ഏറ്റവും ചെറിയ പ്രായത്തില്‍ എല്ലാം നഷ്ടപെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സ് പ്രായമുള്ളപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് എനിക്ക് റോഡില്‍ ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് അന്ന് ദുബായില്‍ വച്ചിട്ടാണ് റോഡിലിറങ്ങേണ്ടി വന്നത്. അവിടെ നിന്നും തിരിച്ചു വരാന്‍ പറ്റുമോ എന്നുപോലും സംശയിച്ച് നിന്നിടത്ത് നിന്നുമാണ് ഞാന്‍ തിരികെ കേറി വന്നത്.
ഇത്രയൊക്കെ ജീവിതത്തില്‍ സംഭവിച്ചിട്ടും എന്നെ പിടിച്ച് നിര്‍ത്തിയത് സെല്‍ഫ് കോണ്‍ഫിഡന്‍സാണ്. ജീവിതത്തില്‍ പതറി പോകുന്ന സാഹചര്യങ്ങളില്‍ പിടിച്ചു നിര്‍ത്തിയത് വിശ്വാസം കൊണ്ടാണ്. ഏറ്റവും കൂടുതല്‍ നഷ്ടം ജീവിതത്തില്‍ സംഭവിച്ചത് എന്റെ ഏറ്റവും ചെറിയ പ്രായത്തിലാണ്. ഞാന്‍ അന്ന് ദുബായില്‍ എന്റെ സ്വന്തം ബിസിനസ് ചെയ്യുകയാണ്. രണ്ട് മേജര്‍ ചാനലുകളുടെ ഷോ ഞാന്‍ സ്വന്തം പൈസയില്‍ പ്ലാന്‍ ചെയ്തിരുന്നു.

സീ ടിവിയ്ക്ക് വേണ്ടി ഷാരൂഖ് ഖാന്റെ ഷോയും ഏഷ്യാനെറ്റിന് വേണ്ടിയുമായിരുന്നു. ഷാരൂഖ് ഖാനും സംഘവും ഒരു സൈഡില്‍ പ്രാക്ടീസ് നടത്തുന്നു. മറുവശത്ത് നാല്‍പതോളം താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുമാണ്. അന്നത്തെ കാലത്ത് നാല് മില്യണ്‍ ദിര്‍ഹം അതിലേക്ക് ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തു. ഷോ യുടെ തലേന്ന് യുഎഇയുടെ ആദ്യത്തെ പ്രസിഡന്റ് മരിച്ചു. ഇതോടെ ഷോ രണ്ടും ക്യാന്‍സലായി.
ഇരുപത്തിയേഴാം വയസില്‍ അത്രയും വലിയൊരു തുകയുണ്ടാക്കുക എന്ന് പറയുന്നത് അത്ര വലിയ കാര്യമാണ്. ഇനിയെന്താണ് ചെയ്യുക എന്നാണ് എല്ലാം തകര്‍ന്നപ്പോള്‍ തോന്നിയത്. രണ്ടു രണ്ടര വര്‍ഷമെടുത്തു അന്നുണ്ടായ നഷ്ടത്തില്‍ നിന്നും തിരികെ പിടിക്കാന്‍. വീണ്ടും പോസിറ്റീവ് ആയി, തിരികെ വന്നു.
പല ജോലികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ടിവിയില്‍ നല്ലൊരു ജോലി ചെയ്യുമ്പോഴാണ് അത് വിട്ടിട്ട് യാതൊരു ജോലിയിലുമില്ലാതെ ദുബായിലേക്ക് പോകുന്നത്. അവിടെ നിന്നും നാട്ടില്‍ വരുന്നതും സീറോയായിട്ടാണ്. നല്ലൊരു പൊസിഷനില്‍ നിന്നും സീറോയിലേക്ക് പോയി വീണ്ടും ഉയര്‍ന്ന് വരുന്നത് മൂന്നോ നാലോ തവണ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഞാന്‍ എന്റെ എം ബി എ കഴിഞ്ഞിട്ട് നേരെ ജോയിന്‍ ചെയ്യുന്നത് സ്റ്റാര്‍ ടിവിയില്‍ ആണ്. അവിടെ നിന്നും പല പല ചാനലുകള്‍, വ്യത്യസ്ത ഭാഷകള്‍ ഒക്കെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. പല രീതിയില്‍ ഉള്ള അനുഭവങ്ങള്‍ ജീവിത്തില്‍ ഉണ്ടായിട്ടുണ്ട്. നമുക്ക് അറിയാമല്ലോ ഈ ഫീല്‍ഡ് എങ്ങനെ എന്ന്. എന്റര്‍ടെയിന്‍മെന്റ് ബിസിനെസ്സ് ആണ് എനിക്ക് ആകെ അറിയുന്നതെന്ന് വിജയ് ബാബു പറയുന്നു.


Click it and Unblock the Notifications











