മുട്ട വാങ്ങാൻ പോയതാ...ലോക്ക് ഡൗൺ കാലത്തെ ഒരു രസകരമായ സംഭവം പങ്കുവെച്ച് വിജയ് ബാബു
തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് പാഞ്ഞു കൊണ്ടിരുന്ന സിനിമാക്കാർക്ക് ഇപ്പോൾ ഗൃഹഭരണത്തിന്റ കാലമാണ്. പാചകം, കൃഷി എന്നിങ്ങനെ വീടും പറമ്പുമായി ഒതുങ്ങി ജീവിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. ഓരോ ദിവസത്തെ ലോക്ക് ഡൗൺ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

"ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ" എന്ന ക്യാപ്ഷനോടെയാണ് താരം ഒരു ലോക്ക് ഡൗൺ ചിത്രം പങ്കുവെച്ചത്. കടക്കാരന്‍ പൊതിഞ്ഞു കൊടുത്തത് വിജയ് ബാബുവിന്റെ ചിത്രവും വാര്‍ത്തയും വന്ന പേപ്പറിലാണ്. ഇത് പിടിച്ച് നിൽക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മുട്ട പൊട്ടിയോ?, സ്വര്‍ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശിടാന്‍ വച്ചേക്കുവാണ്, സര്‍ബത്ത് ഷെമീര്‍ ഉയിര്‍ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവങ്ങളായി വിജയ് ബാബുസോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് ചർച്ചയായത്. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാള സിനിമാരംഗത്ത് മാറ്റത്തിലേക്കുള്ള ചുവടുവെയ്പ്പിനൊരുങ്ങുകയാണ് താരം. വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ഒടിടിറിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിൽ നിന്ന് ഇതാദ്യമായി ഒൺലൈൻ റിലീസിനെത്തുന്ന ചിത്രമാണിത്. വിജയ് ബാബുവിനും ജയസൂര്യയ്ക്കുമെതിരെ തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു.
ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ചിത്രമാണ് സൂഫിയും സുജാതയും. ബോളിവുഡ് തെന്നിന്ത്യൻ താരം അദിതി റാവൂ ഹൈദരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അദിതിയുടെ ആദ്യത്തെ മലയാള ചിത്രമാണിത് സിദ്ദിഖ്, ഹരീഷ് കണാരൻ, വിജയ് ബാബു , മണികണ്ഠൻ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.
വിജയ് ബാബു ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications











