ഞാന്‍ 'റിയല്‍ മാനായി ഇനി കുഞ്ഞിക്കയുടെ ചാൻസ്, ദുൽഖറിനെ വെല്ലുവിളിച്ച് വിജയ് ദേവരകൊണ്ട

ലോക്ക് ഡൗൺകാലം രസകരമായ ചലഞ്ചുകളാണ് സോഷ്യൽ മീഡിയയിൽ ദിവസേനെ ഉയരുന്നത്. താരങ്ങളാണ് രസകരമായ ചലഞ്ചുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത് ബി ദ് റിയൽ മാൻ ചലഞ്ചാണ്. തെലുങ്കു സിനിമയായ അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് ആദ്യം ഈ ചലഞ്ചുമായി രംഗത്തെത്തിയത്. ഒരു ദിവസം ചെയ്യുന്ന ചെറിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നതാണ് ബി ദ് റിയൽ മാൻ ചലഞ്ച്. സന്ദീപ് റെഡ്ഡി വാംഗ തന്റെ ഒരു ദിവസത്തെ വീഡിയോ പങ്കുവെച്ചിരുന്നു.

dq-vijay

ഇപ്പോഴിത ബി ദ് റിയൽ മാൻ ചലഞ്ചുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട രംഗത്തെത്തിയിട്ടുണ്ട്. വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിനോടൊപ്പം സമയം ചെലവിടുന്നതിന്റേയും അവർക്ക് വേണ്ടി മാങ്ങ ഐസ്ക്രീം പോലെയുള്ള ഭക്ഷണ സാധനം ഉണ്ടാക്കുന്നതിന്റെ വീഡിയോയും താരം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.സംവിധായകന്‍ കൊരാട്ടല ശിവയാണ് വിജയിനെ ചലഞ്ചിനായി ക്ഷണിച്ചത്.

വിജയ് തന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. 9 മണിക്കൂറൊക്കെയാണ് താൻ ഇപ്പോൾ ഉറങ്ങുന്നത്. എഴുന്നേറ്റാൽ ഉടൻ തന്നെ ! ലിറ്റർ വെള്ളം കുടിക്കുമെന്നും താരം വീഡിയോയിൽ പറയുന്നു. പീന്നീട് ടിവി തുറക്കുമെന്നും ഗെയിം കളിക്കലൊക്കെയാണ് തന്റെ മറ്റ് പരിപാടികളെന്നും താരം പറഞ്ഞു. തന്റെ സുഹൃത്താണ് മാങ്ങ ഉപയോഗിച്ച് ഐസ് ക്രീം ഉണ്ടക്കാൻ പഠിപ്പിച്ചതെന്നും വിജയ് പറയുന്നു. എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ ചിത്രീകരിക്കാൻ സഹായിച്ച സഹോദരൻ ആനന്ദ് ദേവരകൊണ്ടക്കും വിജയ് നന്ദി പറയുന്നുണ്ട്.

ഇപ്പോഴിത ദുൽഖർ സൽമാനെ ചലഞ്ചിനായി ക്ഷണിച്ചിരിക്കുകയാണ് താരം. കൊരാട്ടല ശിവ സാറിന്റെ വെല്ലുവിളി പ്രകാരം പങ്കുവെയ്ക്കുന്നു. ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു' എന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് താരം കുറിച്ചു. അതേസമയം വിജയ് യുടെ ചലഞ്ചിന് ഇതുവരെ ദുൽഖർ മറുപടി നൽകിയിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദുൽഖർ സൽമാന്റെ ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് അറിയാൻ. അടുത്ത സുഹൃത്തുക്കളാണ് ദുൽഖറും വിജയ് ദേവരകൊണ്ടയും. സോഷ്യൽ മീഡിയയിൽ സൗഹൃദം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

More from Filmibeat

Read more about: dulqur vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X