'നടിയുമായി പ്രണയം, ഈ പ്രായത്തിലും സിംഗിളായിരിക്കുമോ?'; പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് വിജയ് ദേവരകൊണ്ട!
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ള ഒരു വാർത്തയാണ് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ സ്വകാര്യ ജീവിതം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ട പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്. അതിനുള്ള കാരണം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ആദ്യമായി തന്റെ പ്രണയത്തെ കുറിച്ചും വിവാഹം എന്നിവയടക്കമുള്ളതിനെ കുറിച്ചും വിജയ് ദേവരകൊണ്ട മനസ് തുറന്നിരിക്കുന്നു.
കേളി ടെയ്ൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. താൻ ഇപ്പോൾ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും സംഭാഷണത്തിനിടെ താരം തുറന്ന് സമ്മതിച്ചു. എനിക്ക് 35 വയസായി.

അതുകൊണ്ട് തന്നെ ഞാൻ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അവതാരകയോട് ചോദിച്ച് കൊണ്ടാണ് നടൻ സംസാരിച്ച് തുടങ്ങുന്നത്. ഒപ്പം അഭിനയിച്ച നടിയെ പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ ഉണ്ടെന്ന് നടൻ തുറന്ന് സമ്മതിക്കുകയും ചെയ്തു. പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. ഞാൻ ഡേറ്റിന് പോകാറില്ല.
ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് ഞാൻ ഡേറ്റിന് പോകാറുള്ളതെന്നും താരം പറഞ്ഞു. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് വിജയിയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പരന്ന് തുടങ്ങിയത്.
ഇരുവരും ഒരുമിച്ചാണ് അവധിക്കാല യാത്രകൾ പോലും നടത്താറുള്ളതെന്നും വിജയിയുടെ വീട്ടിലെ ചടങ്ങുകളിലെല്ലാം രശ്മികയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. അടുത്തിടെ നടന്റെ വരാനിരിക്കുന്ന വിഡി 12 എന്ന ചിത്രത്തിലെ വിജയിയുടെ ലുക്കിനെ രശ്മിക അഭിനന്ദിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല പുഷ്പ 2 ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം വിജയ് രശ്മികയെ പ്രശംസിച്ചും എത്തിയിരുന്നു.
ഉപാധികളില്ലാത്ത പ്രണയത്തെ കുറിച്ചും വിവാഹവുമായി ബന്ധപ്പെട്ട് തനിക്കുള്ള പ്ലാനുകളെ കുറിച്ചും വിജയ് പറഞ്ഞത് ഇങ്ങനെയാണ്... സ്നേഹിക്കപ്പെടുമ്പോൾ അത് എന്താണെന്ന് എനിക്കറിയാം. എനിക്ക് നിരുപാധികമായ സ്നേഹം അറിയില്ല. കാരണം എൻ്റെ സ്നേഹം പ്രതീക്ഷകളോടെയാണ് വരുന്നത്. അതിനാൽ വ്യക്തമായും എൻ്റെ സ്നേഹം നിരുപാധികമല്ലെന്ന് തോന്നുന്നു.

നിരുപാധികമായ സ്നേഹം പ്രതീക്ഷിക്കുന്നത് ശരിയാണോയെന്ന് പോലും തനിക്കറിയില്ലെന്നും താരം പറയുന്നു. വിവാഹം സ്ത്രീകൾക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കു. വിവാഹം ഒരാളുടെ കരിയറിനിടയിൽ വരേണ്ടതില്ല. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അത് നിങ്ങൾ ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചിരിക്കുന്നുവെന്നും വിജയ് പറഞ്ഞു.
അടുത്തിടെ കഴിഞ്ഞ ദീപാവലിയും രശ്മിക വിജയിയുടെ കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചതെന്നും പറയപ്പെടുന്നു. രശ്മിക മന്ദാന ഹൈദരാബാദിലാണ് ദീപാവലി ആഘോഷിച്ചത്. നടി സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രത്തിൽ കാണുന്ന പശ്ചാത്തലം വിജയ് ദേവരകൊണ്ടയുടെ വീടാണെന്നാണ് ചിത്രം വൈറലായപ്പോൾ ഭൂരിഭാഗം ആരാധകരും പറഞ്ഞ്. പ്രണയത്തിലാണോ അല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മിൽ ശക്തമായൊരു ബോണ്ടുണ്ട്.
കന്നഡ സിനിമകളിലൂടെ നടിയായി മാറിയ രശ്മികയുടെ വിവാഹനിശ്ചയം വർഷങ്ങൾക്ക് മുമ്പ് സംവിധായകനും നടനുമായ റിഷഭ് ഷെട്ടിയുമായി നടന്നിരുന്നു. ഒരുമിച്ച് സിനിമ ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലായതും വിവാഹനിശ്ചയം നടത്തിയതും. എന്നാൽ എൻഗേജ്മെന്റ് കഴിഞ്ഞ് വൈകാതെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിവാഹം മുടങ്ങി.
ജേഴ്‌സി ഫെയിം ഗൗതം തിണ്ണനൂരിയാണ് വിജയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ജോലികളുമായി തിരക്കിലാണ് വിജയ്. അല്ലു അർജുൻ സിനിമ പുഷ്പയാണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന സിനിമ. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ വൈറലാണ്.


Click it and Unblock the Notifications