twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സഞ്ജയ് സിമ്പുവിനെപ്പോലെ, സിനിമയിലെ എന്റെ ഒരേയൊരു സുഹൃത്ത് വിജയ് മാത്രം'; വിജയിയുടെ മാതാപിതാക്കൾ!

    |

    പലരും തന്നെ എഴുതി തള്ളിയിടത്ത് നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്ന പ്രതിഭയാണ് ഇന്ത്യൻ‌ സിനിമയിലെ ദളപതി എന്നറിയപ്പെടുന്ന വിജയ്. നാൽപത്തിയെട്ടുകാരനായ വിജയ് കേരളത്തിലടക്കം ലക്ഷകണക്കിന് ആളുകൾ ആരാധകരായുള്ള പ്രതിഭയാണ്.

    1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖർ തമിഴ് സിനിമകളിൽ ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ വളർന്നുവന്ന് ദളപതി വിജയിയായി മാറുകയായിരുന്നു. 1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുള്ള വിജയ് അടുത്തകാലത്തായി തന്റെ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ള ടൂളായി ഓരോ സിനിമകളേയും കാണാറുണ്ട്.

    'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

    നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റാണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 എന്ന് വിശേഷിപ്പിച്ചിരുന്ന വാരിസ് എന്ന സിനിമയാണ് ഇനി റിലീസിനെത്താനുള്ള സിനിമ.

    തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. മഹർഷിയുടെ സംവിധായകനാണ് വാരിസ് സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി. രശ്‍മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എസ്.തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

    മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നംമമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം

    സഞ്ജയ് സിമ്പുവിനെപ്പോലെ

    തമിഴ് സിനിമകളിലെ മാസ് ഡയലോഗുകളും ഹിറ്റ് പാട്ടുകളും ചടുലതാളത്തിലുള്ള നൃത്തവും കൊണ്ട് തെന്നിന്ത്യയിൽ ഒന്നടങ്കം വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുത്ത് അമ്പതിനോട് അടുക്കുമ്പോഴും സ്ക്രീനിൽ നിറഞ്ഞ് നിൽ‌ക്കുകയാണ് വിജയ്.

    താര‍ജാഡ ഒട്ടും തന്നെയില്ലാത്ത വ്യക്തിത്വവും അടിയുറച്ച നിലപാടുകളും വിജയിയുടെ മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിനത്തിൽ ചെന്നൈ നീലാങ്കരയിലെ വീട്ടിൽനിന്ന് തൊട്ടടുത്ത ബൂത്തിലേക്ക് സൈക്കിളിൽ എത്തിയ വിജയ്‌യുടെ വരവ് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

    ഇന്ധനവില വർധനയ്ക്ക് എതിരെയുള്ള പ്രതിഷേധമാണെന്ന് വ്യാഖ്യാനിക്കപ്പെട്ട മാസ് എൻട്രി ആരാധകർ ഒരുപാട് ആഘോഷിച്ചിരുന്നു.

    സിനിമയിലെ എന്റെ ഒരേയൊരു സുഹൃത്ത് വിജയ് മാത്രം

    തമിഴ് സിനിമാ മേഖലയിൽ ഏറ്റവും താരമൂല്യമുള്ള സ്റ്റാർ കൂടിയാണ് വിജയ്. വളരെ വിരളമായി മാത്രമാണ് വിജയ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

    അതിനാൽ തന്നെ വിജയിയുടെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ മാതാപിതാക്കളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ വഴിയാണ് ആരാധകരും പ്രേക്ഷകരും അറിയുക.

    ഇപ്പോഴിത മകൻ വിജയിയെ കുറിച്ചും ചെറുമകൻ സഞ്ജയിയെ കുറിച്ചും വിജയിയുടെ മാതാപിതാക്കളായ ചന്ദ്രശേഖറും ശോഭയും പറഞ്ഞ കാര്യങ്ങളാണ് ശ്ര​ദ്ധ നേടുന്നത്.

    അവന്റെ തെറ്റുകളാണ് ആദ്യം ഞാൻ പറയാറുള്ളത്

    'വിജയിയാണ് എനിക്ക് സിനിമാ മേഖലയിലുള്ള ഒരേയൊരു സുഹൃത്ത്. മറ്റാരുമായും എനിക്ക് പരിചയമില്ല സൗഹൃദമില്ല. അവൻ മാത്രമാണ് എന്റെ ജീവിതത്തിലേയും സുഹൃത്ത്. വിജയ് എന്ന മൂന്ന് എഴുത്താണ് എനിക്കെല്ലാം. വിജയ് കഴിഞ്ഞ് മാത്രമെ ഭാര്യ ശോഭയും സിനിമയോടുള്ള പാഷനും എനിക്കുള്ളു.'

    'ശോഭ എപ്പോഴും അവനെ വേദനിപ്പിക്കാതെ സംസാരിക്കാൻ ശ്രദ്ധിക്കും. പക്ഷെ ഞാൻ അങ്ങനെയല്ല. അവന്റെ തെറ്റുകളാണ് ആദ്യം ഞാൻ പറയാറുള്ളത്. അവൻ വളർന്നുവെന്ന് എനിക്കറിയാം പക്ഷെ അവനെ ഇപ്പോഴും കുഞ്ഞിനെപ്പോലെയാണ് ഞാൻ പരി​ഗണിക്കുന്നത്. വിജയിയുടെ പിതാവ്' ചന്ദ്രശേഖർ പറഞ്ഞു.

    വിജയിയുടെ മാതാപിതാക്കൾ പറയുന്നു

    'സഞ്ജയ് വിഷ്യൽ കമ്യൂണിക്കേഷനും അതുമായി ബന്ധപ്പെട്ടതും സിനിമയിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവൻ നടൻ സിമ്പുവിനെപ്പോലെയാണ്. എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം പഠിക്കണമെന്ന നിർബന്ധമുണ്ട്.'

    വിജയിയുടെ മാതാവ് ശോഭ ചെറുമകൻ സഞ്ജയിയെ കുറിച്ച് പറഞ്ഞു. സ'ഞ്ജയ്ക്ക് സംവിധാനത്തിലാണ് അധിക കമ്പം. സംവിധാനം ആര് വെച്ചാണ് ആദ്യം ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പേരാണ് ആദ്യം പറഞ്ഞത്. തന്റേതായ പ്രതിഭകൊണ്ട് പേരെടുക്കണമെന്ന ആ​ഗ്ര​ഹമാണ് അവന്' ചന്ദ്രശേഖർ പറഞ്ഞു.

    Read more about: vijay
    English summary
    actor vijay's parents open up about his charecter, latest video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X