For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കഥാപാത്രം ചെയ്തത് സഹപാഠിയുടെ ഓർമയിൽ നിന്ന്, ആ റോളിനെ കുറിച്ച് നടൻ വിജയരാഘവൻ

  |

  നായകൻ, ഉപനായകൻ, വില്ലൻ, കോമഡി എന്നിങ്ങനെ ഏതു കഥപാത്രവും വിജയരാഘവന്റെ കൈകളിൽ ഭഭ്രമായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമാണ്. സിനിമയിൽ നായകനായി തിളങ്ങിയ വിജയ രാഘവന് വില്ലൻ വേഷങ്ങൾ ചെയ്യാൻ യാതൊരുവിധ മടിയുമില്ല. അഭിനയത്തിൽ വ്യത്യസ്ത കണ്ടെത്താൻ നടൻ ശ്രമിക്കാറുണ്ട്. രാഷ്ട്രീയക്കാരനായി മലയാള സിനിമയിൽ ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് ഇദ്ദേഹമാണ്. എന്നാൽ ഓരോ ചിത്രത്തിലും വ്യത്യസ്തനായ രാഷ്ട്രീയക്കാരനെയായിരിക്കും താരം അവതരിപ്പിക്കുക. ഇനിയും മലയാള സിനിമ പ്രയോജനപ്പെടുത്തേണ്ട ഒരു നടനാണ് വിജയ രഘവൻ.

  സിനിമയിൽ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും നാടകം തന്നെയാണ് എന്നും വിജയരാഘവന്റെ അരങ്ങ്. നാടകത്തിൽ നിന്നാണ് സിനിമയിൽ എത്തുന്നത്. ബാലതാരമായിട്ടാണ് അദ്ദേഹം നടകത്തിൽ ആദ്യം എത്തുന്നത്. ഏത് കഥാപാത്രവും വിജയരാഘവന്റെ കൈകളിൽ ഭഭ്രമാണെന്ന് പറയുമ്പോഴും നടൻ എന്ന നിലയിൽ നിരവധി പരിമിതികൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പരിമിതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.

  അഭിനയിക്കുമ്പോൾ ഏതെങ്കിലും റഫറൻസ് തേടാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഏകലവ്യൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ച് പറഞ്ഞത്. നമ്മൾ കണ്ടു മറന്ന വ്യക്തികളുടെ സ്വഭാവത്തിന്റേയോ അംഗവിക്ഷേപത്തിന്റെയോ ആശയങ്ങൾ അഭിനയിക്കുമ്പോൾ അറിയാതെ നമ്മളിൽ വരാറുണ്ട്, ഏകലവ്യൻ എന്ന ചിത്രത്തിലെ കഥാപാത്രം ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട സമ്പന്നനായ ഒരു പയ്യന്റെ ഓർമയിൽ നിന്ന് ചെയ്തതാണ്. നോട്ടത്തിലും സംസാരത്തിലും നല്ല അഹങ്കാരമുളള പയ്യനായിരുന്നു. 20 വയസ്സുള്ള ആ പയ്യൻ പ്രായമായപ്പോൾ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ചേറാടി കറിയയുടെ മാനറിസങ്ങൾ കിട്ടിയത്.

  സിനിമയിൽ നിരവധി രാഷ്ട്രീയക്കാരെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിൽ വിഎസ് അച്യുതാനന്ദന്റെ ശൈലി അറിയാതെ കയറി വന്നിട്ടുണ്ട്. അതുപോലെ തന്നെ പുണ്യാളൻ അഗർ ബത്തീസിന്റെ രണ്ടാം ഭാഗത്തിൽ ഞാൻ അവതരിപ്പിച്ചത് ഒരു മുഖ്യമന്ത്രിയുടെ വേഷമായിരുന്നു, അത് കണ്ടിട്ട് ചിലർ കെ കരുണാകരനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല. രാമലീലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയുടെ വേഷമായിരുന്നു. ഒ​രു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടറി​യു​ടെ​ ​മാ​ന​സി​കാ​വ​സ്ഥ​ ​കൃ​ത്യ​മാ​യി​ ​​ ​മ​ന​സി​ൽ​ ​ഉ​റ​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം ചെയ്തത്. വിജയരാഘവൻ കേരള കൗമുദിയ്ക്ക് നൽകിയ അഭ്മുഖത്തിൽ പറഞ്ഞു.

  എനിക്ക് ചെയ്യാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങളുണ്ട്. ചില കോമഡി കഥാപാത്രങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്താൽ ജനം സ്വീകരിക്കില്ല എന്ന് വ്യക്തമായി അറിയാം. എന്നാൽ ചിലത് എന്നെ കൊണ്ട് കഴിയാവുന്ന രീതിയിലൊക്കെ മാറ്റിയെടുക്കാറുണ്ട്. ​സിനി​യേ​ഴ്‌​സി​ലെ​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​വേ​ഷ​മൊ​ക്കെ​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​മാ​റ്റി​യെ​ടു​ത്ത​ ​ക​ഥാ​പാ​ത്ര​മാ​ണ്

  ഇന്നസെന്റിനും ജഗതിയ്ക്കുമൊക്കെ വേണ്ടി എഴുതിയിരുന്ന കഥാപാത്രങ്ങളിൽ ഞാൻ‌ അഭിനയിച്ചിട്ടുണ്ട്. അവർക്ക് ഡേറ്റില്ലാതെ വരുമ്പോഴാണ് എന്നെ സമീപിക്കുന്നത്. അവർക്ക് വേണ്ടി എ​ഴു​തി​ ​വ​ച്ചി​ട്ടു​ള്ള​ ​ചി​ല​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​ഞാ​ൻ​ ​എ​ന്റെ​ ​ശൈ​ലി​യി​ലേ​ക്ക് ​മാ​റ്റും. ​മ​റ്റൊ​രാ​ളു​ടെ​ ​ശൈ​ലി​ക്ക​നു​സ​രി​ച്ചു​ ​എ​ഴു​തി​ ​വ​ച്ചി​ട്ടു​ള്ള​ ​സ​ഭാ​ഷ​ണ​ങ്ങ​ൾ​ ​അ​തേ​പോ​ലെ​ ​അ​നു​ക​രി​ക്കാ​ൻ​ ​എ​നി​ക്ക് ​ക​ഴി​യി​ല്ല.ഒരിക്കലും മിമിക്രി കാണിക്കാൻ താൽപര്യമില്ല.അ​ഭി​ന​യി​ച്ച​ ​പ​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​പി​ന്നീ​ട് ​കാ​ണു​മ്പോ​ൾ​ ​കു​റ​ച്ചു​കൂ​ടി​ ​ന​ന്നാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നാ​റു​ണ്ട്- താരം അഭിമുഖത്തിൽ പറഞ്ഞു.

  Read more about: vijayaraghavan
  English summary
  Actor Vijayaraghavan About Ekalavyan Movie Character,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X