ഞാൻ ക്ലേയൊന്നും കഴിക്കില്ല, തലയൊന്നും അടിക്കില്ല, അച്ഛന് വാക്ക് കൊടുത്ത് താരപുത്രൻ

പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ വിനയ് ഫോർട്ട്. തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമ ലോകത്ത് ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശ്യാമപ്രസാദാസിന്റെ ഋതുവിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം നടൻ, വില്ലൻ, സഹനടൻ, കോമഡി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ വിനയ് ഫോർട്ട്. ലോക്ക് ഡൗൺ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കുടുംബത്തോടൊപ്പമാണ് താരമുള്ളത്. സമൂഹമാധ്യമങ്ങളിൽ ആക്ടീവായ താരം മകനുമായുള്ള രസകരമായ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മകനിലുണ്ടായിരുന്ന ഒരു ദുശീലം നിർത്തിച്ചതിനെ കുറിച്ചാണ്. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുകയാണ്.

 മകന്റെ ദുശീലം

മകൻ വിഹാന്റെ രണ്ട് ദുശീലങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വിനയ് ഫോർട്ട് വീഡിയോ ആരംഭിക്കുന്നത്. എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി വാശി പിടിക്കുമ്പോൾ തല ഭിത്തിയിൽ ഇടിച്ച് കാര്യം സാധിക്കാറുണ്ട്. അതു പോലെ ഭക്ഷണ സാധനമല്ലാതെ തറയിൽ കിടക്കുന്ന കല്ല്, ക്ലേയും പേപ്പറുമൊക്കെ വായിലാക്കാറുണ്ട്. ഇത് എല്ലാ കുട്ടികളും ചെയ്യുന്നതാണ്. ഇതിൽ നിന്ന് മകനെ പിന്തിരിപ്പിക്കാൻ ഒരു തകർപ്പൻ കഥയുമായി താരം എത്തുകയാണ്. വിനയ് ഫോർട്ടിന്റെ കഥയിൽ മകൻ വീണിരിക്കുകയാണ്.

  റോഡിൽ ഒരു ചീറ്റ കുഞ്ഞ്

താരത്തിന്റ കഥ ഇങ്ങനെ.. ഒരു ദിവസം റോഡിലൂടെ താൻ പോയപ്പോൾ ഒരു കരച്ചിൽ കേട്ടു. ചെന്നു നോക്കിയപ്പോൾ റോഡിനരികിൽ വയറു വേദന എടുത്ത് കരയുന്ന ഒരു ചീറ്റ കുഞ്ഞായിരുന്നു. നിങ്ങൾ സിനിമയിൽ അഭിനയിക്കുന്ന ആൾ അല്ലേ. എന്നെ ആശുപത്രിയിൽ കൊണ്ട് പോകാമോ എന്ന് ഈ കുഞ്ഞ് ചീറ്റ തന്നോട് ചോദിച്ചതായി വിനയ് ഫോർട്ട് പറഞ്ഞു. താരത്തിന്റെ കഥ ശ്രദ്ധയോടെയായിരുന്നു വിഹാൻ കേട്ടിരുന്നത്. ഉടൻ തന്നെ താൻ ചീറ്റയെ കാറിൽ കയറ്റി സീറ്റ് ബെൽറ്റ് ധരിപ്പിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പേയി. വിഹാൻ അച്ഛന്റെ കഥ പറച്ചിൽ വളരെ ശ്രദ്ധയോടെയാണ് കേട്ടിരിക്കുന്നത്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  ചീറ്റയുടെ വയറ്റിൽ

ആശുപത്രിൽ എത്തി ഉടൻ തന്നെ ചീറ്റയുടെ വയറ് കീറി ഓപ്പറോഷൻ ചെയ്യുകയായിരുന്നു. കുഞ്ഞ് ചീറ്റയുടെ വയറ്റിൽ നിന്ന് പ്ലാസ്റ്റിക് , പഞ്ഞി, ക്ലേ ഇതൊക്കെ കിട്ടിയെന്ന് പറഞ്ഞപ്പോൾ, താൻ ഇനി ക്ലേ ഒന്നും കഴിക്കില്ലെന്ന് കുഞ്ഞ് വിഹാൻ ഉടൻ തന്നെ പറഞ്ഞു. കൂടാതെ ഇനി മുതൽ തലയൊന്നും അടിക്കില്ലെന്നും നിഷ്കളങ്കമായി വിഹാൻ വീഡിയോയിൽ പറയുന്നു. വിനയ് ഫോർട്ടിന്റെ കഥ കേട്ടതിന് ശേഷം ഇനി ഭക്ഷണമല്ലാത്തതൊന്നും കഴിക്കില്ലെന്നും വിഹാൻ പറയുന്നു. വിനയ് ഫോർട്ടിന്റേയും വിഹാന്റേയും കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.

      മകനോടൊപ്പം

വിനയ് ഫോർട്ടിനോടൊപ്പം വിഹാനും സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനും മകനും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്താറുണ്ട്. ലോക്ക് ഡൗൺ ആയതോടെ മകനോടൊപ്പം കളിക്കാനാണ് വിനയ് ഫോർട്ട് അധികം സമയം കണ്ടെത്തുന്നത്. ഈ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്.

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X