'വിനായകനെ ഡീൽ ചെയ്യേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് മനസിലായി, ഫുൾ ഫ്രീഡം എനിക്ക് തന്നു'; വിനായകൻ പറയുന്നു!

ജയിലർ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യം ജയിലറിലെ പല സീനുകളുടെയും സമയത്ത് വില്ലനായ വർ‌മനെ അവതരിപ്പിച്ച വിനായകൻ പ്രകടനം കൊണ്ട് സൂപ്പർസ്റ്റാർ രജിനിക്കും രണ്ട് സ്റ്റെപ്പ് മുകളിൽ കയറി നിന്നുവെന്നതാണ്.

രജിനികാന്തിന്റെ പതിവ് ആക്ഷനെയും പ്രകടനത്തെയും നെൽസൺ തന്റെ രീതിയിലാക്കി ഒരു ​ഗംഭീര ട്രീറ്റായാണ് ആരാധകർക്കും സിനിമാപ്രേമികൾക്കും മുന്നിൽ എത്തിച്ചത്. ബീസ്റ്റ് ഹാങ്ഓവറിൽ വലിയ പ്രതീക്ഷയില്ലാതെയാണ് പലരും ജയിലർ ആദ്യ ഷോയ്ക്ക് കയറിയത്.

ജയിലർ റിലീസിന് ശേഷം നെൽസൺ, രജിനികാന്ത്, വിനയാകൻ, മോഹൻലാൽ തുടങ്ങിയവരെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടും താരങ്ങളോടുള്ള ആരാധനയും ഇരട്ടിയായിട്ടുണ്ട്. അക്കൂട്ടത്തിൽ തെന്നിന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് വിനായകന്റെ വർമ്മൻ എന്ന കഥാപാത്രമാണ്. വർമ്മന്റെയും​ ​ഗ്യാങിന്റെയും ഡാൻസും പഞ്ച് ഡയലോ​ഗും സീനുകളും എല്ലാം ​ഇപ്പോഴും വൈറലാണ്.

Vinayakan

ഇപ്പോഴിതാ 'മനസിലായോ സാറേ' എന്നുള്ള ഹിറ്റ് ഡയലോ​ഗ് എങ്ങനെയാണ് സ്ക്രിപ്റ്റിന്റെ ഭാ​ഗമായതെന്ന് വെളിപ്പെടുത്തുകയാണ് വിനായകൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ജയിലറിലേക്ക് താൻ എത്തിയതിനെ കുറിച്ച് സംസാരിച്ചത്. തന്നെ ഡീൽ ചെയ്യേണ്ടത് എങ്ങനെയെന്ന് സംവിധായകൻ നെൽസൺ മനസിലാക്കി തനിക്ക് ഫുൾ ഫ്രീഡം തന്നുവെന്നാണ് വിനായകൻ പറയുന്നത്.

'മനസിലായോ സാറേ' എന്ന ഡയലോ​ഗ് എഴുതിയത് നെൽസണാണ്. എനിക്ക് സിമ്പു സാർ വഴി നെൽസണെ നേരത്തെ അറിയാം. നെൽസൺ വിളിക്കുമെന്ന് അറിയാമായിരുന്നു. ചേട്ടാ എന്നെ എന്നെ വിളിക്കൂ. ആദ്യം ഫസ്റ്റ് സീനിന്റെ സ്ക്രിപ്റ്റാണ് വീട്ടിലേക്ക് വന്നത്.'

'ഞാൻ ഇത് പഠിച്ചു. ഭാര്യ ഇരുത്തി ഫുൾ വായിപ്പിച്ച് ഞാൻ കംപ്ലീറ്റ് ബൈഹാർട്ടാക്കി അവിടെ ചെന്നപ്പോൾ എല്ലാം ഉൾ‌ട്ടയായി. മാത്രമല്ല ആ സീൻ പടത്തിൽ ഉണ്ടായില്ല പിന്നീട്. ഒരു നടൻ എന്ന രീതിയിൽ ഞാൻ അഭിനയിക്കുന്നത് നെൽസൺ അപ്പോഴാണ് കണ്ടത്.'

'ഇതല്ല പരിപാടിയെന്നും വിനായകനെ ഡീൽ ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും പുള്ളിക്ക് അപ്പോൾ മനസിലായി. കൃത്യമായി പുള്ളിക്ക് മനസിലായതുകൊണ്ട് പുള്ളി അത് ഓപ്പറേറ്റ് ചെയ്യുകയും ചെയ്തു. എനിക്ക് ഫുൾ ഫ്രീഡം തരുകയായിരുന്നു പുള്ളി. കമ്യൂണിക്കേഷൻ മാത്രമെ ആവശ്യമുള്ളു. ബാക്കി ചേട്ടന്റെ ബോഡിയിൽ ആ ലാ​ഗ്വേജ് ഉണ്ടെന്ന് പറഞ്ഞു.'

Vinayakan

'എങ്ങനെ എങ്കിലും ഈ സീക്വൻസ് കമ്യൂണിക്കേറ്റ് ചെയ്ത് തരണമെന്നാണ് നെൽസൺ പറഞ്ഞത്. അങ്ങനെ പുള്ളി തന്നെ ഉണ്ടാക്കിയ ഡയലോ​ഗാണ് ഹണ്ട്രട് പേർസന്റ് പ്രൊഫഷണൽ..., മനസിലായോ സാറേ എന്നൊക്കെയുള്ള ഡയലോ​ഗുകൾ. അതൊക്കെ പുള്ളിയുടെ സീലാണ്. സ്ലാങ് ഞാൻ കൊടുത്തതാണ്', എന്നുമാണ് വിനായകൻ വർമ്മൻ എന്ന കഥപാത്രത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത്.

'സ്വന്തം പാട്ടുകള്‍ ഇറക്കണം എനിക്ക്. കുറേ പാട്ടുകള്‍ ഞാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും ഒരുപാട് പാട്ടുകള്‍ക്കുള്ള സ്ക്രാച്ച് എന്‍റെ കൈയിലുണ്ട്. അത് ഇറക്കുക എന്നതാണ് എന്‍റെ ഇപ്പോഴത്തെ പ്ലാന്‍. പടം ഡയറക്റ്റ് ചെയ്യണം എനിക്ക്. എന്തായാലും സിനിമ ഞാന്‍ സംവിധാനം ചെയ്യും.'

'വളരെ പെട്ടെന്ന്. സംവിധാനത്തിന്‍റെ കാര്യം പറഞ്ഞാല്‍ രണ്ട്, മൂന്ന് പടം എനിക്ക് ഡയറക്റ്റ് ചെയ്താല്‍ മതി', എന്നാണ് ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്. ആസിഫ് അലി സിനിമ കാസർ​ഗോൾഡാണ് വിനായകന്റെ ഏറ്റവും പുതിയ റിലീസ്. ജയിലർ ഷൂട്ടിനിടയിൽ വന്നാണ് കാസർ​ഗോൾഡിൽ വിനായകൻ അഭിനയിച്ചത്. മൃദുൽ നായർ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X