തെറിവിളികൾ വഴക്ക്; കെട്ടിയിട്ട് അഭിനയിപ്പിച്ചു; ആള്‍ക്കൂട്ടത്തിലെത്തുമ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് വിനായകൻ

By Desk

വിനായകൻ... പേരിനോട് ചേർത്ത് പ്രശസ്തിയുള്ളതുപോലെ തന്നെ ഒട്ടനവധി വിവാദങ്ങളുമുണ്ട്. ജയിലറിനുശേഷം പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള താരമാണ് വിനായകൻ. നല്ല നടനാണ് താരമെന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചിലപ്പോഴെങ്കിലും താരത്തെ ഇഷ്ടപ്പെട്ടതിൽ ഖേദിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് നടനുമായി ബന്ധപ്പെടുത്തി വരുന്ന വിവാദങ്ങളാണ്. പരസ്യമായി അശ്ലീല പറഞ്ഞും പ്രവർത്തിച്ചും അക്രമകാരിയായി പെരുമാറിയും വരെ വിനായകനെ പ്രേക്ഷകർ കണ്ടിട്ടുണ്ട്.

നല്ല നടനാണെങ്കിലും ചിലസമയത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം മലയാളികൾക്ക് ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ പരിഹാസം, ട്രോളുകൾ, വിമർശനം തുടങ്ങിയവയെല്ലാം നടന് ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

Vinayakan
Photo Credit: Vinayakan / (Facebook, Instagram)

സോഷ്യൽമീഡിയയിലും അത്ര സജീവമായി കാണാറില്ല. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കളങ്കാവലാണ് വിനായകന്റെ ഏറ്റവും പുതിയ സിനിമ. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വിനായകന്റേത്. പെറ്റ് ഡിറ്റക്ടീവിനുശേഷം വിനായകൻ അഭിനയിച്ച് റിലീസിന് എത്തുന്ന സിനിമ കൂടിയാണിത്. ഡിസംബര്‍ 5ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ക്രൈം ഇൻവസ്റ്റി​​ഗേഷൻ ത്രില്ലറാണ് കളങ്കാവൻ എന്നാണ് പറയപ്പെടുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ വിനായകന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമാ ജീവിതം, അഭിനയശൈലി, കളങ്കാവൽ സിനിമയുടെ അനുഭവങ്ങൾ, വിവാദങ്ങൾ എന്നിവയെ കുറിച്ചെല്ലാം നടൻ മനസ് തുറക്കുന്നുണ്ട്.

ഇത്രത്തോളം ഭം​ഗിയായി അടുത്ത കാലത്തൊന്നും ഒരു അഭിമുഖത്തിലും വിനായകൻ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. അഭിനേത്രി കൂടിയായ ജുവൽ മേരിയായിരുന്നു അവതാരക. ബെസ്റ്റ് ആക്ടർ എന്ന സിനിമയുടെ പോസ്റ്ററിനായി നടത്തിയ ഫോട്ടോഷൂട്ടിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് വിനായകൻ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്. ബെസ്റ്റ് ആക്ടർ സിനിമയുടെ പോസ്റ്റർ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും നിൽക്കകുന്നതിന് എതിരെ നിന്നാണ് ഞാൻ പോസ് ചെയ്തത്.

അന്ന് എനിക്കൊപ്പം പോസ് ചെയ്തത് മമ്മൂക്ക, സലീം കുമാര്ഡ, നെടുമുടി വേണു, ലാൽ തുടങ്ങിയവരായിരുന്നു. എല്ലാവരും സ്റ്റേറ്റ് അവാർഡ് വിജയികളാണ്. എടാ എല്ലാവരും ബെസ്റ്റ് ആക്ടേഴ്സാണ് കേട്ടോ എന്ന് മമ്മൂക്ക പറഞ്ഞു. തൊട്ടടുത്ത വർഷം തന്നെ കമ്മട്ടിപ്പാടത്തിലൂടെ എനിക്കും ബെസ്റ്റ് ആക്ടറാകാൻ സാധിച്ചു. അങ്ങനെ ആ പടത്തിലെ അ‍ഞ്ച് പേരും ബെസ്റ്റ് ആക്ടേഴ്സായി എന്നാണ് വിനായകൻ ചിരിച്ചുകൊണ്ട് പറഞ്ഞത്.

Vinayakan
Photo Credit: Vinayakan / (Facebook, Instagram)

തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികം സിനിമയിലൂടെയായിരുന്നു തുടക്കമെന്നും അദ്ദേഹം തന്നെയാണ് തന്റെ ​ഗോഡ്ഫാദറെന്നും വിനായകൻ പറഞ്ഞു. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്തതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ശേഷം വിനായകൻ സംസാരിച്ചത്. സിനിമ... സിനിമയുടെ ബിസിനസ് അതാണ് ഞാൻ മെയിൻ ആയിട്ട് നോക്കാറുള്ളത്. എനിക്ക് ജനങ്ങളോട് സംസാരിക്കാൻ അറിയില്ല. ഒന്നും ഉൾക്കൊള്ളാൻ പറ്റണം എന്നില്ല.

പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ല. അതെല്ലാം എന്റെ കുറെ പ്രശ്നങ്ങൾ കാരണമാണ്. അതൊന്നും പബ്ലിക് ആയിട്ട് വന്ന് കാണിക്കണ്ടെന്ന് കരുതിയാണ് പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത്. താല്പര്യമില്ല എന്നല്ല താല്പര്യമുണ്ട് പക്ഷെ പറ്റുന്നില്ല. പത്തുപേർ നിൽക്കുമ്പോൾ രണ്ടുപേർ എന്നെ തോണ്ടും എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും. പിന്നെ അത് പ്രശ്നമാകും. അതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിൽ ഇരിക്കുക എന്നതാണ്.

ഇടയ്ക്ക് ഞാൻ ഗോവയിൽ പോയി താമസിക്കാറുണ്ട്. അവിടെ എനിക്ക് സ്കൂട്ടർ ഓടിച്ച് പുറത്ത് സഞ്ചരിക്കാം ആരും എന്നെ അറിയുന്നില്ല. ചിലർക്കൊക്കെ അറിയാമായിരിക്കും പക്ഷെ അവിടുത്തെ ആളുകൾ വേറെ ഒരു രീതിയാണ്. ശാന്തരാണ് എന്നാൽ ഡൈനാമിക്‌സും ഉണ്ട്. എനിക്ക് അതാണ് ഇഷ്ടം. ഇവിടെ ആകുമ്പോൾ രണ്ടിനും ഇടയ്ക്ക് നിൽക്കേണ്ടി വരും എനിക്കത് വയ്യ.

വിനായകൻ എന്ന വ്യക്തിക്ക് ഒരു സ്വകാര്യത വേണം എന്നാണ് താരം പറഞ്ഞത്. കളങ്കാവലിൽ താൻ അത്ര ലൗഡായി അഭിനയിച്ചിട്ടില്ലെന്നും സംവിധായകൻ ജിതിൻ തന്നെ കെട്ടിയിട്ട് അഭിനയിപ്പിച്ചുവെന്ന് പറയുന്നതാകും ശരിയെന്നും വിനായകൻ പറഞ്ഞു.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X