മോഹന്‍ലാലാണ് ഒഴിച്ച് തന്നത്, ഒറ്റയടിക്ക് കുടിക്കണമെന്ന് പറഞ്ഞു, തുറന്നുപറച്ചിലുമായി വിനീത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ അഭിനേതാവാണ് വിനീത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരവും സിനിമയിലേക്കെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു ഈ താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയസിനിമകളിലൊന്നായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ അഭിനയിച്ചതിനെക്കുറിച്ചും ആ സമയത്തെ അനുഭവങ്ങളെക്കുറിച്ചും വിനീത് നേരത്തെ തുറന്നുപറഞ്ഞിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സോളമന്റെ ബന്ധുവും സുഹൃത്തുമായ ആന്റണി ജോസഫിന്റെ വേഷത്തിലാണ് വിനീത് എത്തിയത്. മോഹന്‍ലാലിനും പത്മരാജനുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനായതിന്‍റെ സന്തോഷത്തെക്കുറിച്ചായിരുന്നു വിനീത് പറഞ്ഞത്. ആ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താന്‍ ആദ്യമായി ബിയര്‍ കഴിച്ചതെന്നും വിനീത് പറഞ്ഞിരുന്നു. അഭിമുഖ വീഡിയോ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം വിനീത് അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.ഈ ചിത്രത്തിലൂടെയാണ് മോഹന്‍ലാലുമായി വിനീത് കൂടുതല്‍ അടുത്തത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ ഇരുവരും ഒന്നിച്ചുള്ള നിരവധി സീനുകളുണ്ടായിരുന്നു. ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ തനിക്ക് വിറയല്‍ അനുഭവപ്പെടുമായിരുന്നുവെന്നും വിനീത് പറയുന്നു.

Vineeth, Mohanlal,

ചിത്രത്തില്‍ ബിയര്‍ കഴിക്കുന്ന രംഗമുണ്ടായിരുന്നു. ഒറിജിനല്‍ ബിയര്‍ തന്നെയാണ് ഷൂട്ടിങ്ങില്‍ ഒഴിച്ചു തന്നത്. പത്മരാജന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഒറ്റയടിക്ക് കുടിക്കണമെന്ന നിര്‍ദേശത്തോടെയാണ് ലാലേട്ടന്‍ ബിയര്‍ ഒഴിച്ചു തന്നത്. അത് കഴിച്ചു കഴിഞ്ഞതും തന്റെ മുഖത്ത് വേണ്ടത്ര എക്‌സപ്രഷ്‌നുണ്ടായിരുന്നു. അങ്ങനെ ആ രംഗം ഒറിജിനിലായിത്തന്നെ ഷൂട്ട് ചെയ്തു.

സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഭാവാഭിനയമൊന്നും പുറത്തെടുക്കേണ്ടി വന്നില്ല. ബിയര്‍ കഴിച്ചപ്പോള്‍ തന്നെ വേണ്ടത്ര എക്‌സ് പ്രഷന്‍ ലഭിച്ചു. അങ്ങനെ ആ രംഗം സ്വാഭാവിക പ്രതികരണത്തോടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞു. ആ സിനിമയ്ക്കു മുമ്പ് യാതൊരുവിധ ആല്‍ക്കഹോളും കഴിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ ആ അരങ്ങേറ്റവും ലാലേട്ടനോടൊപ്പമായെന്ന് വിനീത് ഓര്‍ത്തെടുത്തു. അഭിമുഖത്തിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

More from Filmibeat

Read more about: vineeth വിനീത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X