For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കാര്യത്തില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം, എയര്‍പോര്‍ട്ട് സംഭവം പറഞ്ഞ് വിനീത് കുമാര്‍

  |

  താരങ്ങള്‍ക്കിടയില്‍ പോലും മമ്മൂട്ടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. അഭിനയവും കുടുംബജീവിതവും ഒന്നിച്ച കൊണ്ട് പോകുന്ന മെഗാസ്റ്റാര്‍ പല താരങ്ങള്‍ക്കും മാതൃകയാണ്. എത്ര സിനിമ തിരക്കുണ്ടെങ്കിലും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാന് ശ്രമിക്കാറുണ്ട്. ഇതിന് വേണ്ടി സമയം കണ്ടെത്താറുണ്ട്. മെഗാസ്റ്റാര്‍ തന്നൈ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്.

  Also Read: 'ഇതെന്ത് വിരോധാഭാസമാണ്', റിയാസിന് വേണ്ടി സംസാരിച്ച് ബിഗ് ബോസ്, ഒപ്പം നിര്‍ദ്ദേശവും
  ഇപ്പോഴിത അവിചാരിതമായി മമ്മൂട്ടിയെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കണ്ട സംഭവം വെളിപ്പെടുത്തുകയാണ് നടനുംസംവിധായകനുമായ വിനീത് കുമാര്‍. ബിഹൈന്‍ഡ്വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയേയും മകളേയും കൂട്ടികൊണ്ട് വരാന്‍ വേണ്ടിയാണ് മെഗാസ്റ്റാര്‍ കാര്‍ ഡ്രൈവ് ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയത്. മമ്മൂക്കയുമായിട്ടുളള ഒരു ഓര്‍മ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read: ജാസ്മിനും റോബിനും വീണ്ടും അടിയായി, ബിഗ് ബോസിന്റെ ബാക്കി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍...

  അത്രയധികം ഇന്‍സ്‌പെയര്‍ ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് ഇക്കാര്യം പറഞ്ഞത് ഒപ്പം തന്നെ ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെ കുറിച്ചും പറയുന്നുണ്ട്.

  Also Read: വീട്ടിലെത്തി ശ്രീകുമാറിനേയും കൂട്ടിയാണ് ഖാലിദിക്ക പോയത്, അവസാന കൂടിക്കാഴ്ചയെ കുറിച്ച് സ്‌നേഹ

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' ഒരിക്കല്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുകായിരുന്നു. ഈ സമയത്ത് മമ്മൂക്കയുടെ കാര്‍ പുറത്തേയ്ക്ക് പോകുന്നത് കണ്ടു. ആ സമയത്ത് ഞാന്‍ എയര്‍പോര്‍ട്ടിനുള്ളിലായിരുന്നു',വിനീത് തുടര്‍ന്നു.

  പുറത്ത് ഇറങ്ങിയതിന് ശേഷം ജോര്‍ജ്ജേട്ടനെ വിളിച്ചു. മമ്മൂക്ക എയര്‍പോര്‍ട്ടിലുണ്ടോ എന്ന് തിരിക്കി. ഈ സമയം തന്നൈ അദ്ദേഹം ഫോണ്‍ വാങ്ങിയിട്ട് എന്നോട്ട് പുറത്തേയ്ക്ക് വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ മമ്മൂക്ക കാറിലുണ്ട്. വിവരം തിരക്കിയപ്പോഴാണ് മകളേയും ഭാര്യയേയും പിക് ചെയ്യാന്‍ വേണ്ടിയാണ് എത്തിയതെന്ന് അറിഞ്ഞത്.

  അദ്ദേഹത്തിന് ഡ്രൈവറെ വിട്ടാല്‍ മതിയായിരുന്നു. എന്നാലും ഭാര്യയേയും മകളേയും വിളിക്കാന്‍ അദ്ദേഹം തന്നെ നേരിട്ടെത്തി. ഇത് വളരെ മാത്യകപരമാണ്' വിനീത് കുമാര്‍ മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞ് നിര്‍ത്തി.

  ഫഹദ് ഫാസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിനീത്. അഭിനേതാവ് എന്നതില്‍ ഉപരി മികച്ച ഫിലിം മേക്കര്‍ കൂടിയാണ് ഫഹദ് എന്നാണ് വിനീത് പറയുന്നത്. ഇപ്പോള്‍ നടന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ഫഹദിന് ചെയ്യാനുണ്ട്. അത് കഴിഞ്ഞ ഉറപ്പായും ഒരു സിനിമ ചെയ്യുമെന്നും വിനീത് പറഞ്ഞു.

  അടുത്ത സുഹൃത്താണെങ്കിലും എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ മാത്രമേ വിളിക്കാറുള്ളൂ. അപ്പോള്‍ എടുക്കാറുമുണ്ട്. സിനിമയില്‍ തിരക്കാവും മുന്‍പ് എപ്പോഴും വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവനെ ബുദ്ധിമുട്ടിക്കുന്നത് പോലെയാവില്ലേ; ഫഹദിനോടുള്ള സൗഹൃദത്തെ കുറിച്ച് പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  Recommended Video

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ടൊവിനോ തോമസ് , ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജൂണ്‍ 10ന് സിനിമ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സൈമണ്‍ ഡാനിയല്‍ ആണ് വിനീത് അഭിനയിക്കുന്ന പുതിയ ചിത്രം. ദിവ്യ പിളളയാണ് നായിക.

  ഒഏഴ് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ എത്തിയിരിക്കുന്നത്. മനപ്പൂര്‍വ്വം സിനിമയില്‍ നിന്ന് മറിനിന്നതല്ലെന്നാണ് വിനീത് പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  English summary
  Actor Vineeth Kumar Opens Up About Airport Incident With Mammootty, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X