For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോനിഷ മരിച്ചെന്ന് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു, നമുക്ക് പ്രേമിച്ചാലോയെന്ന് അവൾ ചോദിക്കുമായിരുന്നു'; വിനീത്

  |

  നല്ല നടൻ, നർത്തകൻ, വിജയസിനിമകളിൽ നായക സ്ഥാനം വഹിച്ച വ്യക്തി. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വേഷമിട്ട പ്രതിഭ. നടൻ വിനീതിനെ കുറിച്ച് പറയാൻ വിശേഷണങ്ങൾ ഏറെയുണ്ട്. മുപ്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയുടെ ഭാ​ഗമാണ് വിനീത്. ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായും വിനീത് കഴിവ് തെളിയിച്ച് കഴിഞ്ഞു. അടുത്തിടെ ഡബ്ബിങിന് സംസ്ഥാന സർക്കാരിന്റെ അം​ഗീകാരവും വിനീതിന് ലഭിച്ചിരുന്നു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ വിനീത് പിന്നീട് നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ നായകനായി മാറി.

  'നയൻതാരയാണ് മകളെ പലർക്കും പരിചയപ്പെടുത്തുന്നത്, ഫാസിൽ സിനിമകൾ ബുദ്ധിമുട്ടാണ്'; ശ്രീജ രവിയും മകളും പറയുന്നു

  വിനീതിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടി മോ‌നിഷ. ഏറ്റവും കൂടുതൽ ഹൃദയ വേദനയോടെ കേട്ട മരണവാർത്ത മോനിഷയുടെതായിരുന്നുവെന്ന് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. വീട്ടിൽ വന്നപ്പോഴാണ് മരണവാർത്ത അറിഞ്ഞതെന്നും മൊത്തത്തിൽ ഒരു മരവിപ്പായിരുന്നുവെന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വിനീത് പറയുന്നു. വിനീത് നായക വേഷം ആദ്യമായി ചെയ്ത നഖക്ഷതങ്ങളിലും മോനിഷയായിരുന്നു നായിക.

  'ലാലേട്ടനോട് പോലും ആ സ്ത്രീ ചിരിക്കുന്നത് ഫേക്കായിട്ടാണ്, ലക്ഷ്മിയടക്കം ഞാൻ വളരരുതെന്ന് ആ​ഗ്രഹിച്ചു'; ശാലിനി

  'അഞ്ചിലധികം സിനിമകളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ‌ഞങ്ങൾ രണ്ടും കുട്ടികളായിരുന്നു. അതിനാൽ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സു​ഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാൻ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവൾക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.'

  'കണക്ടട് ഫ്ലൈറ്റായിരുന്നതിനാൽ‌ മോനിഷയും അമ്മയും ബാം​ഗ്ലാരിൽ നിന്നും കയറി. അവൾ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്പക്കുളം തച്ചൻ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്ക്കൊക്കെ പോയി. ഞാൻ തിരികെ ഷൂട്ടിങിനും പോയി. തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തി. ഞാൻ വീട്ടിലേക്ക് വണ്ടിയിൽ ചെന്ന് ഇറങ്ങിയപ്പോൾ‌ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ​ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.'

  'അമ്മ പറഞ്ഞ് തീർന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു... മൊത്തത്തിൽ മരവിപ്പായിരുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാൽ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടൻ തിരികെ ഞാൻ കൊച്ചിക്ക് വന്നു. മൃതദേഹം ബാം​ഗ്ലൂർക്കാണ് കൊണ്ടുപോയത്. ഞാൻ ശ്രീദേവിയാന്റിക്കൊപ്പം ബാം​ഗ്ലൂരിലേക്ക് സഹായിയായി പോയി. സംസ്കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹൻലാൽ സാർ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകൾ മോനിഷയെ കാണാൻ എത്തിയിരുന്നു.'

  'മോനിഷയുടെ വിടവൊന്നും നികത്താനാവില്ല. അവൾ അവളുടെ കലയിലൂടെ ജീവിക്കുകയാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ശോഭനയുടെ ലെവലിൽ വളരേണ്ട നടിയായും നർത്തകിയും ആയിരുന്നു. നൃത്തത്തിനോട് അമിതമായ സ്നേഹം മോനിഷയ്ക്ക് ഉണ്ടായിരുന്നു. രണ്ടുപേർ ഒരുമിച്ച് അഭിനയിക്കുമ്പോൾ ​ഗോസിപ്പുകൾ വരിക സ്വാഭാവികമാണ്. മോനിഷയേയും എന്നേയും ചേർത്ത് വന്ന ​ഗോസിപ്പുകൾ‌ ഞങ്ങൾ വായിച്ചിരുന്നു. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ​ഗോസിപ്പുകളെ കുറിച്ച് ചോദിച്ചിരുന്നു.'

  'എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കൽ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല' വിനീത് കൂട്ടിച്ചേർത്തു.

  Read more about: vineeth
  English summary
  Actor vineeth radhakrishnan open up about deep friendship with actress monisha, and her accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X