എന്നെക്കാൾ എഞ്ചോയ് ചെയ്തത് രാജു ചേട്ടൻ, പരമാനന്ദം അനുഭവിക്കുകയായിരുന്നു, ഡാൻസ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു!
എക്കാലത്തേയും ക്ലാസിക്ക് സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇടംപിടിക്കാൻ സാധ്യതയുള്ള സിനിമകളിൽ ഒന്നാണ് കാബൂളിവാല. വിനീതായിരുന്നു സിനിമയിൽ നായകൻ. സിനിമയിലെ പാട്ടുകൾ ഇന്നും ഹിറ്റാണ്. എസ്.പി വെങ്കിടേഷ് ആയിരുന്നു സംഗീതം ഒരുക്കിയത്. വിനീതിന്റെ നായികയായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത് ചാർമിളയായിരുന്നു. ചിത്രത്തിലെ പുത്തൻ പുതുകാലം എന്ന പാട്ടിന്റെ ഷൂട്ടിങ് അനുഭവം പങ്കിടുകയാണിപ്പോൾ വിനീത്. സിനിമയിൽ ഡാൻസ് നമ്പർ സോങ് എന്ന് വിശേഷിപ്പിക്കാവുന്നത് പുത്തൻ പുതുകാലമാണ്.
വിനീത്, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു ഈ പാട്ട് ആടി പാടി അഭിനയിച്ചത്. തന്നെക്കാൾ ആ സോങിന്റെ ഷൂട്ട് ആസ്വദിച്ചത് മൺമറഞ്ഞ് പോയ നടൻ ക്യാപ്റ്റൻ രാജുവാണെന്ന് വിനീത് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാബൂളിവാലയിലെ പുത്തൻ പുതുകാലം സോങ് ഏറെ എഞ്ചോയ് ചെയ്ത ഷൂട്ട് തന്നെയായിരുന്നു.

അത് എന്നെ കാട്ടിലും ആസ്വദിച്ചതും എഞ്ചോയ് ചെയ്തതും ക്യാപ്റ്റൻ രാജു ചേട്ടനാണ്. അദ്ദേഹം ആ സമയത്ത് പരമമായ ആനന്ദത്തിലായിരുന്നുവെന്ന് പറയേണ്ടി വരും. അദ്ദേഹം എന്തൊരു സന്തോഷത്തിലായിരുന്നവെന്ന് അറിയാമോ..?. എന്റെ കൈ ഒക്കെ പിടിച്ച് അത് പ്രകടിപ്പിക്കുമായിരുന്നു. മോനെ നിന്റെ കൂടെ ഞാൻ ഡാൻസ് ചെയ്യാൻ പോവുകയാണ് എന്നൊക്കെ പറയുമായിരുന്നു.
ഡാൻസ് ചെയ്യാൻ അദ്ദേഹം വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് പക്ഷെ അത്തരം റോളുകളൊന്നും സിനിമയിൽ ലഭിക്കാറില്ലായിരുന്നുവല്ലോ. അരിങ്ങോടരായി അഭിനയിച്ച് രാജു ചേട്ടൻ തിളങ്ങി നിൽക്കുന്ന സമയവുമായിരുന്നു. ജെം ഓഫ് എ പേഴ്സണാണ് അദ്ദേഹം. പേഴ്സണാലിറ്റിയും അതുപോലെ. കുമാർ ശാന്തിയായിരുന്നു ആ പാട്ടിന് കൊറിയോഗ്രഫി ചെയ്തത്.
കുമാർ മാസ്റ്ററും ശാന്തി മാസ്റ്ററും ഭാര്യയും ഭർത്താവുമാണ്. അവർ ഡ്യുവോ കൊറിയോഗ്രാഫേഴ്സായിരുന്നു. ഹൈ സ്പീഡ് ഷോട്ട്സും ഓടുന്നതും എല്ലാം ആ പാട്ട് സീനിലുണ്ടായിരുന്നു. സിദ്ദിഖും ലാലും ആയിരുന്നു സംവിധായകർ. സെലിബ്രേഷൻ ഓഫ് ജോയി എന്നാണ് ആ പാട്ട് സീനിന്റെ ഷൂട്ടിനെ പറയേണ്ടത്. ഞങ്ങൾ എല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്നു. രാവിലെ സർക്കസിന് ഉള്ളലിലായിരിക്കും.
പിന്നെ ഷൂട്ട് നടന്ന ആംബിയൻസ് തന്നെ മനോഹരമായിരുന്നു. കാരണം കളർഫുള്ളാണല്ലോ. ക്ലൗൺസായി അഭിനയിക്കുന്ന ആളുകൾ അടക്കം ഉണ്ടല്ലോ. നിരവധി മൃഗങ്ങളും ഉണ്ടായിരുന്നു എന്നാണ് മുപ്പത് വർഷം പഴക്കമുള്ള ഓർമ പങ്കിട്ട് വിനീത് പറഞ്ഞത്. വില്ലൻ സ്വഭാവ നടൻ റോളുകളിലാണ് ഏറെയും തിളങ്ങിയിട്ടുള്ളതെങ്കിലും ക്യാപ്റ്റൻ രാജു എന്നാൽ മലയാളിക്ക് അദ്ദേഹം പവനായിയാണ്.

വേറിട്ട ഹാസ്യംകൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമായിരുന്നു അത്. സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരംചന്ദും പവനായിയെപ്പോലെ തന്നെ ഹിറ്റായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിന് ശേഷമാണ് ചലച്ചിത്ര രംഗത്തെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 600 ലധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും നിരവധി പരസ്യങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എൺപതുകളിൽ അദ്ദേഹം മലയാള സിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2018 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു. മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അവസാനമായി അഭിനയിച്ചത്.
ഇന്നസെന്റും ജഗതി ശ്രീകുമാറും പ്രേക്ഷകരെ കാബൂളിവാലയിലൂടെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. കന്നാസും കടലാസും എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. വിനീത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഹനടൻ റോളുകളിലാണ് ഏറെയും തിളങ്ങുന്നത്. എക്കോയിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











