ഡാന്‍സര്‍ ആയതുകൊണ്ട് എനിക്ക് പൗരുഷം പോര എന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി; വിനീത്
എണ്‍പതുകളുടെ തുടക്കത്തിലാണ് വിനീത് രാധാകൃഷ്ണന്‍ സിനിമാ ലോകത്ത് എത്തിയത്. നടന്‍ എന്നതിനപ്പുറം നര്‍ത്തകനായിട്ടാണ് മലയാളികള്‍ വിനീതിനെ ഓര്‍ക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ഇടനിലങ്ങള്‍ എന്ന ആദ്യ ചിത്രത്തില്‍ തന്നെ അസാമാന്യമായ അഭിനയ മികവുകൊണ്ട് വിനീത് പ്രശംസകള്‍ വാരിക്കൂട്ടി. പിന്നീട് ചെയ്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം. പത്മരാജനും ഭരതനും വിനീതിന്റെ കഴിവിന്റെ പമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചു.
ഭരതം, കമലദളം, നഖക്ഷതങ്ങള്‍, പരിണയം, ഗസല്‍ തുടങ്ങി അന്ന് വിനീത് അഭിനയിച്ച ചിത്രങ്ങളെല്ലാം ക്ലാസിക് ഹിറ്റുകളായി മാറി. വിനീതിന് മലയാള സിനിമയില്‍ വലിയൊരു ഭാവി പ്രവചിച്ച ആള്‍ക്കാരുണ്ടായിരുന്നു. എന്നാല്‍ കണക്കു കൂട്ടലുകളെല്ലാം പിഴച്ച്, വിനീത് വെറും സഹതാരം മാത്രമായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇപ്പോള്‍ വിനീത്.

Recommended Video
മാനത്തെ വെള്ളിത്തേര്, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം എല്ലാം എനിക്ക് വലിയ ഇമേജ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നായക വേഷം പറഞ്ഞ് വരുന്ന വേഷങ്ങളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങി. ഡാന്‍സര്‍ ആയതുകൊണ്ട് തനിക്ക് പൗരുഷമുണ്ടാവില്ല എന്ന് പറഞ്ഞായിരുന്നു തന്നെ തഴഞ്ഞു മാറ്റി നിര്‍ത്തിയത് എന്ന് വിനീത് പറയുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും വിനീത് ജനപ്രിയനായിരുന്നു. ആവാരപ്പൂവ് എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ പുരസ്‌കാരവും വാങ്ങിയാണ് വിനീത് തിരിച്ചെത്തിയത്. ദൂവൂത്; ഫണ്‍ ഓണ്‍ ദ റണ്‍ ആണ് വിനീത് അഭിനയിച്ച ബോളിവുഡ് ചിത്രം. സരിഗമലു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ നാന്ദി കുറിച്ച വിനീത് പതിമൂന്നോളം സിനിമകള്‍ അവിടെ ചെയ്തു. കന്നടയില്‍ രണ്ട് സിനിമകളാണ് ചെയ്തിട്ടുള്ളത്.
മലയാളത്തില്‍ വിനീത് അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. എന്നാല്‍ പിന്നെ പിന്നെ വന്ന സിനിമകളിലെല്ലാം ഇരട്ട നായക വേഷങ്ങളില്‍, രണ്ടാമത്തെ നായക നടന്റെ വേഷമാണ് വിനീതിന് നല്‍കിയത്. സെക്കന്‍ ഹീറോ എന്ന ലേബലില്‍ നിന്നും രക്ഷപ്പെടാന്‍ ചില വില്ലന്‍ വേഷങ്ങളും വിനീത് ഭംഗിയാക്കിയിട്ടുണ്ട്. മഴവില്ല് എന്ന ചിത്രത്തിലെ സൈക്കോ കലര്‍ന്ന വില്ലന്‍ ഇപ്പോഴും ഹിറ്റാണ്. സര്‍വ്വം താള മയം എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവില്‍ വിനീതിന്റേതായി തിയേറ്ററില്‍ എത്തിയത്.


Click it and Unblock the Notifications











