For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആണിനെപ്പോലൊരു പെണ്ണാണ് കല്യാണി, നിവിന്റെ പരിഭ്രമം എനിക്ക് മനസിലാകും, പ്രണവിന്റെ മുഖത്ത് ശാന്തതയാണ്'; വിനീത്

  |

  ഫീൽ​ഗുഡ് സിനിമകൾ സമ്മാനിച്ച് നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. സകലകലാവല്ലഭനായ അച്ഛന്റെ സകലകലാവല്ലഭനായ മകനാണ് വിനീത്. ശ്രീനിവാസന് പിന്നാലെ സിനിമയിലേക്ക് ആദ്യം എത്തിയതും വിനീതായിരുന്നു.

  വിനീതിന്റെ സംവിധാനത്തിൽ ഒരു സിനിമ വരുന്നുവെന്ന് അനൗൺസ്മെന്റ് വരുമ്പോൾ മുതൽ പ്രേക്ഷകരുടെ എക്സൈറ്റ്മെന്റ് തുടങ്ങുകയായി. അതേ പ്രതീക്ഷയോടെ തിയേറ്ററിൽ വരുന്നവർക്ക് മികച്ചതല്ലാതെ മറ്റൊന്നും നൽകാറുമില്ല വിനീത്.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  വിനീതിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ ഹൃദയമായിരുന്നു. 2022ൽ പിറന്ന ആദ്യ ഹിറ്റുകളിൽ ഒന്നുമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

  സിനിമ പ്രതീക്ഷച്ചപോലെ തന്നെ വലിയ വിജയമായിരുന്നു. പ്രണവിനും കരിയർ ബ്രേക്കായൊരു സിനിമ കൂടിയായിരുന്നു ഹൃദയം. ഇപ്പോഴിത വിനീത് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്.

  മുകുന്ദനുണ്ണി അസോസിയേറ്റ്സാണ് വിനീത് അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 11ന് തിയേറ്ററുകളിൽ എത്തും.

  അഭിഭാഷകനായാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. ചിത്രവുമായി ബന്ധപ്പെട്ട് വന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

  മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രമോഷനുകൾ എന്നതായിരുന്നു അതിന് കാരണം. ഇപ്പോഴിത തനിക്കൊപ്പം പ്രവർത്തിച്ച യുവതാരങ്ങളെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  ക്ലബ് എഫ് എമ്മിന് വിനീത് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. 'നിവിന് പരിഭ്രമം വന്നാൽ അവന് ചുറ്റും നിൽക്കുന്നവർക്ക് മനസിലാകില്ല പക്ഷെ എനിക്ക് അത് മനസിലാകും. അത് അങ്ങനെയാണ് അവന്റെ മുഖത്ത് ഒരു പ്രത്യേകതരം മാറ്റം വരും.'

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  'ആ മാറ്റം എനിക്ക് മാത്രമെ കണ്ടാൽ മനസിലാകൂ. അതിനാൽ‌ വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. പ്രണവിന് ഉള്ളിലെന്താണ് ഫീൽ ചെയ്യുന്നതെന്ന് എനിക്ക് ഇന്നേവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. എപ്പോഴും വളരെ ശാന്തമായ മുഖമാണ് അവന്റേത്.'

  'അതുകൊണ്ട് തന്നെ ആകാംഷയാണോ, പരിഭ്രമമാണോ, ടെൻഷനാണോ എന്നൊന്നും മനസിലാകില്ല. അഭിനയിക്കുമ്പോൾ മാത്രമാണ് അവന്റെ മുഖത്ത് ഭാവ വ്യത്യാസം വരുന്നത്. അത് കഴിയുമ്പോൾ വീണ്ടും ശാന്ത മുഖഭാവമാണ്. കല്യാണിക്ക് ആണുങ്ങളുടെ ബോഡി ലാം​ഗ്വേജുണ്ട്. ആണിനെപ്പോലൊരു പെണ്ണാണ്. അത് ഭയങ്കര രസമാണ്.'

  'ഇത്തിരി ടോം ബോയിയാണ് കല്യാണി. അതുപോലെ അജു വർ​ഗീസിനെ കാണുമ്പോൾ അവൻ ശരിക്കും ശ്രദ്ധിച്ച് കേൾക്കുന്നുണ്ടോ അതോ വെറുതെ നോക്കിയിരിക്കുകയാണോയെന്ന് എനിക്ക് മനസിലാകും. ഇവരെ കുറേക്കാലമായി അറിയാവുന്നകൊണ്ടാണ് പറയാൻ പറ്റുന്നത്.'

  'ധ്യാനിനെ പിന്നെ എനിക്ക് മനസിലാവില്ല. അച്ഛൻ വളരെ ട്രാൻസ്പെരന്റാണ്. അച്ഛന്റെ മുഖത്തേക്ക് നോക്കിയാൽ നമുക്ക് കറക്ടായി മനസിലാകും' വിനീത് ശ്രീനിവാസൻ പറഞ്ഞു.

  ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ കല്യണി പ്രിയദർശൻ സിനിമ തല്ലുമാലയാണ്. ടോവിനോ തോമസായിരുന്നു ചിത്രത്തിൽ നായകനായത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയായിരുന്നു തല്ലുമാല. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

  ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ‌ വ്ലോ​ഗർ ബീപാത്തുവെന്ന കഥാപാത്രത്തെയായിരുന്നു കല്യാണി അവതരിപ്പിച്ചത്.

  Read more about: kalyani priyadarshan
  English summary
  Actor Vineeth Sreenivasan Open Up About Kalyani Priyadarshan And Nivin Pauly, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X